Thursday, 12 February 2026

ജമാഅത്ത് നിസ്കാരത്തിനിടയിൽ ഒരാളുടെ വുളു മുറിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് ? ശേഷം വുളു ചെയ്ത് ആദ്യം മുതൽ നിസ്കരിക്കലാണോ വേണ്ടത് അതല്ല ബാക്കി നിസ്കരിക്കലാണോ

 

ജമാഅത് നിസ്കാരത്തിൽ ഒരു മഅ്മൂമിന്റെ വുളു നഷ്ടപ്പെട്ടാൽ സഫുകളിൽ നിന്ന് എളുപ്പത്തിൽ പുറത്തുകടക്കാൻ കഴിയുമെങ്കിൽ അയാൾ ശബ്ദമില്ലാതെ മൂക്കിൽ കൈവെച്ച് (ലജ്ജ നിലനിര്‍ത്താൻ) പുറത്തുപോയി വുളു ചെയ്തു വരാൻ അനുമതിയുണ്ട്. വുളു ചെയ്ത ശേഷം ആദ്യം മുതൽ തന്നെ നിസ്കാരം നിർവഹിക്കുന്നതാണ് ഏറ്റവും ഉത്തമം.

എന്നാൽ സഫുകളിൽ നിന്ന് എളുപ്പത്തിൽ പുറത്തുകടക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ നിസ്കരിക്കുന്നവരുടെ മുന്നിലൂടെ കടന്നുപോകുന്നതും അനുവദനീയമാണ്. മടങ്ങിവരുമ്പോൾ ആ സ്ഥലം ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ നിസ്കരിക്കുന്നവരുടെ മുന്നിലൂടെ കടന്നുപോയി തന്നെ ആ സ്ഥലത്ത് തന്നെ നിൽക്കാം. മുന്നിലൂടെ പോകാൻ ഇടമില്ലെങ്കിൽ സഫിനെ മുറിച്ചുകടന്നും പോകാം. പുറത്തുകടക്കാൻ യാതൊരു വഴിയും ഇല്ലെങ്കിൽ അതേ സ്ഥലത്ത് തന്നെ ഇരിക്കണം.

നിസ്കാരം മുഴുവനായി അവസാനിച്ച ശേഷം പുറത്തുപോയി വുളു ചെയ്തു പുതുതായി നമസ്കാരം നിർവഹിക്കണം.

ബാക്കി നിസ്കാരം

വുളു നഷ്ടപ്പെട്ട ഒരാൾക്ക് അതേ നിസ്കാരം തന്നെ തുടരുന്നതിനായി വുളു ചെയ്തു പുതിയ തക്ബീറതുൽ ഇഹ്റാം പറയാതെ ബാക്കി നിസ്കാരം ഇമാമിനെ പിന്തുടർന്ന് നിർവഹിക്കൽ അനുവദനീയമാണ്.  ഈ സാഹചര്യത്തിൽ  മൂന്നു രൂപങ്ങളിലായിരിക്കും ബാക്കി നിസ്കാരം പൂർത്തിയാക്കുക.

  1. വുളു ചെയ്തു മടങ്ങി വന്നപ്പോൾ ഇമാം സലാം വീട്ടി നിസ്കാരം പൂർത്തിയാക്കിയെങ്കിൽ അവൻ എവിടെയെങ്കിലും ഒറ്റയ്ക്ക് തന്റെ നിസ്കാരം പൂർത്തിയാക്കണം.
  2. വുളു ചെയ്തു മടങ്ങി വന്നപ്പോൾ ആ ഇടവേളയിൽ ഒരു റക്അത്തും നഷ്ടമായിരുന്നില്ല എങ്കിൽ ഇമാമിനെ പിന്തുടരുകയും ഇമാമിനോടൊപ്പം തന്നെ സലാം വീട്ടുകയും ചെയ്യണം.
  3. വുളു ചെയ്തു മടങ്ങി വന്നപ്പോൾ ഇമാം നമസ്കാരം പൂർത്തിയാക്കിയിരുന്നില്ല. എന്നാൽ ആ ഇടവേളയിൽ ഒരു റക്അത്ത് നഷ്ടപ്പെട്ടിരുന്നു എങ്കിൽ നഷ്ടപ്പെട്ട ആ റക്അത്ത് ഒന്നും ഓതാതെ ആദ്യം നിർവഹിക്കണം. തുടർന്ന് ഇമാമിനെ പിന്തുടർന്ന് നിസ്കാരം പൂർത്തിയാക്കാം. അല്ലെങ്കിൽ ആദ്യം ഇമാമിനെ പിന്തുടരുകയും ഇമാം സലാം വീട്ടിയതിന്  ശേഷം നഷ്ടപ്പെട്ട റക്അത്ത് നിർവഹിക്കുന്നതും അനുവദനീയമാണ്.

ആദ്യം നഷ്ടപ്പെട്ട റക്അത്ത് നിർവഹിച്ച് തുടർന്ന് ഇമാമിനെ പിന്തുടർന്ന് നിസ്കാരം പൂർത്തിയാക്കലാണ്  കൂടുതൽ ഉത്തമം (അവലംബം : ഫതാവാ ഹഖാനിയ്യ 3/198)

وَاسْتِئْنَافُهُ أَفْضَلُ تَحَرُّزًا عَنِ الْخِلَافِ …..أَيْ بِأَنْ يَعْمَلَ عَمَلًا يَقْطَعُ الصَّلَاةَ، ثُمَّ يَشْرَعَ بَعْدَ الْوُضُوءِ......وَفِيهِ أَيْضًا: وَلَوْ وَجَدَ فُرْجَةً فِي الْأَوَّلِ لَا الثَّانِي لَهُ خَرْقُ الثَّانِي لِتَقْصِيرِهِمْ، وَفِي الْحَدِيثِ: «مَنْ سَدَّ فُرْجَةً غُفِرَ لَهُ». قَوْلُهُ: لِتَقْصِيرِهِمْ يُفِيدُ أَنَّ الْكَلَامَ فِيمَا إِذَا شَرَعُوا. وَفِي الْقُنْيَةِ: قَامَ فِي آخِرِ صَفٍّ وَبَيْنَهُ وَبَيْنَ الصُّفُوفِ مَوَاضِعُ خَالِيَةٌ، فَلِلدَّاخِلِ أَنْ يَمُرَّ بَيْنَ يَدَيْهِ لِيَصِلَ الصُّفُوفَ؛ لِأَنَّهُ أَسْقَطَ حُرْمَةَ نَفْسِهِ، فَلَا يَأْثَمُ الْمَارُّ بَيْنَ يَدَيْهِ. دَلَّ عَلَيْهِ مَا فِي الْفِرْدَوْسِ عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ ﷺ: «مَنْ نَظَرَ إِلَى فُرْجَةٍ فِي صَفٍّ فَلْيَسُدَّهَا بِنَفْسِهِ؛ فَإِنْ لَمْ يَفْعَلْ فَمَرَّ مَارٌّ فَلْيَتَخَطَّ عَلَى رَقَبَتِهِ؛ فَإِنَّهُ لَا حُرْمَةَ لَهُ»

أَيْ: فَلْيَتَخَطَّ الْمَارُّ عَلَى رَقَبَةِ مَنْ لَمْ يَسُدَّ الْفُرْجَةَ

(ابن عابدين، رد المحتار، كتاب الصلاة، باب الإمامة، ج 1، ص 570، ط: إچ ایم سعيد)

نَصٌّ مُخْتَصَرٌ مَعَ التَّشْكِيل (كَمُلَخَّص / كُتَيْبَة فِقْهِيَّة):

وَأَمَّا الَّذِي هُوَ عِنْدَ الْخُرُوجِ مِنَ الصَّلَاةِ فَلَفْظُ السَّلَامِ عِنْدَنَا، أَمَّا صِفَتُهُ فَإِصَابَةُ لَفْظَةِ السَّلَامِ لَيْسَتْ بِفَرْضٍ عِنْدَنَا، وَلَكِنَّهَا وَاجِبَةٌ، وَمِنَ الْمَشَايِخِ مَنْ أَطْلَقَ اسْمَ السُّنَّةِ عَلَيْهَا، وَأَنَّهَا لَا تُنَافِي الْوُجُوبَ لِمَا عُرِفَ

[بدائع الصنائع، للكاساني، جـ1، صـ194، دار الكتب العلمية]

وَلَنَا مَا رُوِيَ عَنْ أَبِي أُمَامَةَ الْبَاهِلِيِّ رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ: دَخَلْتُ عَلَى رَسُولِ اللَّهِ ﷺ فَغَرَفْتُ لَهُ غُرْفَةً فَأَكَلَهَا، فَجَاءَ الْمُؤَذِّنُ فَقُلْتُ: الْوُضُوءُ يَا رَسُولَ اللَّهِ؟ فَقَالَ ﷺ: «إِنَّمَا عَلَيْنَا الْوُضُوءُ مِمَّا يَخْرُجُ، لَيْسَ مِمَّا يَدْخُلُ».فَعُلِّقَ الْحُكْمُ بِمُطْلَقِ الْخَارِجِ، إِلَّا أَنَّ خُرُوجَ الطَّاهِرِ لَيْسَ بِمُرَادٍ، فَبَقِيَ خُرُوجُ النَّجِسِ مَقْصُودًا. وَرُوِيَ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا عَنِ النَّبِيِّ ﷺ أَنَّهُ قَالَ: «مَنْ قَاءَ أَوْ رَعَفَ فِي صَلَاتِهِ فَلْيَنْصَرِفْ، وَلْيَتَوَضَّأْ، وَلْيَبْنِ عَلَى صَلَاتِهِ مَا لَمْ يَتَكَلَّمْ».وَهَذَا الْحَدِيثُ حُجَّةٌ عَلَى الشَّافِعِيِّ رَحِمَهُ اللَّهُ فِي وُجُوبِ الْوُضُوءِ بِخُرُوجِ النَّجَسِ مِنْ غَيْرِ السَّبِيلَيْنِ، وَفِي جَوَازِ الْبِنَاءِ عِنْدَ سَبْقِ الْحَدَثِ فِي الصَّلَاةِ.

[بدائع الصنائع، للكاساني، جـ1، صـ24، دار الكتب العلمية]

وَقَوْلُهُ: «وَالْأَفْضَلُ الِاسْتِئْنَافُ» خُرُوجًا مِنَ الْخِلَافِ، وَعَمَلًا بِالْإِجْمَاعِ. وَقِيلَ: هَذَا فِي الْمُنْفَرِدِ، وَأَمَّا فِي الْجَمَاعَةِ فَالْبِنَاءُ أَفْضَلُ صِيَانَةً لِفَضِيلَتِهَا، وَقُيِّدَ بِمَا إِذَا لَا يَجِدُ جَمَاعَةً أُخْرَى، وَهُوَ الصَّحِيحُ.وَقَالَ فِي النَّهْرِ: يَنْبَغِي وُجُوبُهُ إِذَا ضَاقَ الْوَقْتُ

[حاشية الطحطاوي على مراقي الفلاح، صـ333، دار الكتب العلمية]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment