Thursday, 12 February 2026

പ്രായമുള്ള രോഗിയായ നോമ്പ് പിടിക്കാൻ പ്രയാസമുള്ള വ്യക്തി റമദാൻ നോമ്പ് പിടിക്കാൻ സാധിച്ചില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് ? കഴിഞ്ഞ വർഷത്തെ നോമ്പുകളും ഖളാ വീട്ടിട്ടില്ല


നോമ്പ് പിടിക്കുന്നതിനാൽ ഒരു രോഗിയുടെ ആരോഗ്യം കൂടുതൽ ഗുരുതരമാകാൻ ശക്തമായ സാധ്യത ഉണ്ടെങ്കിൽ കൂടാതെ വിശ്വസനീയനും വിദഗ്ധനുമായ ഡോക്ടർ നോമ്പ് ഒഴിവാക്കാൻ ഉപദേശം നൽകുകയാണെങ്കിൽ അത്തരത്തിലുള്ള സാഹചര്യത്തിൽ ആ രോഗിക്ക് നോമ്പ് വിടാൻ അനുമതിയുണ്ട്. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത ശേഷം ആ നോമ്പുകളുടെ ഖളാ നിർബന്ധമാണ്.

എന്നാൽ രോഗം ദീർഘകാലമായി തുടരുന്നതും സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ ഇല്ലാതിരിക്കയും ചെയ്താൽ ഓരോ നോമ്പിനും പകരമായി അര സ്വാഅ് അതായത് ഒരു സദഖതുല്‍ ഫിത്രിന്റെ അളവിന് (1.633 ഗ്രാം) തുല്യമായ ഫിദ്യ നൽകൽ നിർബന്ധമാണ്.

ഇനി ഫിദ് യ നൽകി കഴിഞ്ഞിട്ടും ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ആ രോഗിക്ക് ആരോഗ്യം ലഭിച്ചാൽ ഫിദ്യ നൽകിയിട്ടുണ്ടെങ്കിലും ആ നോമ്പുകളുടെ ഖളാ നിർബന്ധമായിരിക്കും.

وَمِنْهَا الْمَرَضُ) الْمَرِيضُ إذَا خَافَ عَلَى نَفْسِهِ التَّلَفَ أَوْ ذَهَابَ عُضْوٍ يُفْطِرُ بِالْإِجْمَاعِ، وَإِنْ خَافَ زِيَادَةَ الْعِلَّةِ وَامْتِدَادَهَا فَكَذَلِكَ عِنْدَنَا، وَعَلَيْهِ الْقَضَاءُ إذَا أَفْطَرَ كَذَا فِي الْمُحِيطِ. ثُمَّ مَعْرِفَةُ ذَلِكَ بِاجْتِهَادِ الْمَرِيضِ وَالِاجْتِهَادُ غَيْرُ مُجَرَّدِ الْوَهْمِ بَلْ هُوَ غَلَبَةُ ظَنٍّ عَنْ أَمَارَةٍ أَوْ تَجْرِبَةٍ أَوْ بِإِخْبَارِ طَبِيبٍ مُسْلِمٍ غَيْرِ ظَاهِرِ الْفِسْقِ كَذَا فِي فَتْحِ الْقَدِيرِ .....(وَمِنْهَا: كِبَرُ السِّنِّ) فَالشَّيْخُ الْفَانِي الَّذِي لَا يَقْدِرُ عَلَى الصِّيَامِ يُفْطِرُ وَيُطْعِمُ لِكُلِّ يَوْمٍ مِسْكِينًا كَمَا يُطْعِمُ فِي الْكَفَّارَةِ كَذَا فِي الْهِدَايَةِ. وَالْعَجُوزُ مِثْلُهُ كَذَا فِي السِّرَاجِ الْوَهَّاجِ. وَهُوَ الَّذِي كُلُّ يَوْمٍ فِي نَقْصٍ إلَى أَنْ يَمُوتَ كَذَا فِي الْبَحْرِ الرَّائِقِ. ثُمَّ إنْ شَاءَ أَعْطَى الْفِدْيَةَ فِي أَوَّلِ رَمَضَانَ بِمَرَّةٍ، وَإِنْ شَاءَ أَخَّرَهَا إلَى آخِرِهِ كَذَا فِي النَّهْرِ الْفَائِقِ

وَلَوْ قَدَرَ عَلَى الصِّيَامِ بَعْدَ مَا فَدَى بَطَلَ حُكْمُ الْفِدَاءِ الَّذِي فَدَاهُ حَتَّى يَجِبَ عَلَيْهِ الصَّوْمُ هَكَذَا فِي النِّهَايَةِ



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment