നോമ്പ് ഇസ്‌ലാമിൽ നിർബന്ധമായ ഇബാദത്താണ്. എന്നാൽ രോഗിക്ക് ശരീഅത്ത് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ഇളവ് വെറും സംശയത്തെ അടിസ്ഥാനമാക്കിയല്ല. ശക്തമായ സാധ്യത , ആശങ്ക ഉണ്ടായിരിക്കണം.
നോമ്പ് ഉപേക്ഷിക്കൽ അനുവദനീയമല്ലാത്തവർ
ഒരു രോഗിക്ക് മരുന്ന് കഴിക്കാനുണ്ടായിരിക്കെ ആ മരുന്ന് കഴിക്കുന്നതിൽ നിശ്ചിത സമയം നിർബന്ധമാക്കിട്ടില്ലെങ്കിൽ ഉദാ: ദിവസത്തിൽ മൂന്നു പ്രാവശ്യം കഴിക്കണമെന്നുണ്ടെങ്കിലും അത് ഇടയത്താഴത്തിൽ ഇഫ്താറിൽ രാത്രിയിലെ ഏതെങ്കിലും സമയത്ത് എന്നിങ്ങനെ ക്രമീകരിച്ച് കഴിക്കാനാകുന്നുവെങ്കിൽ അതിലൂടെ ആരോഗ്യത്തിന് ദോഷമില്ലെങ്കിൽ നോമ്പ് ഉപേക്ഷിക്കൽ ഒരു തരത്തിലും അനുവദനീയമല്ല . സാധാരണയായി റമളാനിൽ ഡോക്ടർമാർ ഈ രീതിയിൽ മരുന്ന് ക്രമീകരിക്കാൻ അനുവദിക്കുന്നതാണ്. അതിനാൽ ഇങ്ങനെ കഴിക്കാമോ എന്ന് ബന്ധപ്പെട്ട ഡോക്ടറോട് ആലോചിക്കണം.
നോമ്പ് ഉപേക്ഷിക്കൽ അനുവദനീയമായവർ
ചില മരുന്നുകൾ നിശ്ചിത സമയത്ത് തന്നെ കഴിക്കേണ്ടിവരും. അത്തരം സാഹചര്യത്തിൽ പകൽ സമയത്ത് മരുന്ന് കഴിക്കാതെ പോയാൽ രോഗം കൂടുമെന്നോ അല്ലെങ്കിൽ സുഖം പ്രാപിക്കാൻ വൈകുമെന്നോ ഉള്ള ശക്തമായ ശക്തമായ ആശങ്ക ഉണ്ടെങ്കിൽ ആ ദിവസത്തെ നോമ്പ് ഉപേക്ഷിക്കൽ അനുവദനീയമാണ്. എന്നാൽ പിന്നീട് സുഖം പ്രാപിക്കുമ്പോൾ ഖളാ വീട്ടൽ നിർബന്ധമാണ്.
സാധ്യത എങ്ങനെ സ്ഥിരീകരിക്കും
ഇവിടെ “ശക്തമായ ധാരണ (ആശങ്ക)” എന്നതിന് ശരീഅത്ത് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. രോഗം വർധിക്കുന്നതിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാകുന്നതിലൂടെയോ മുമ്പ് ഉണ്ടായ സ്വന്തം അനുഭവം കൊണ്ടോ, അല്ലെങ്കിൽ വിദഗ്ധനും പരിചയസമ്പന്നനനുമായ വിശ്വസ്തനുമായ ദീനബോധമുള്ള ഡോക്ടർ ഇപ്രകാരം അറിയിച്ചാലോ ഈ ശക്തമായ ധാരണ ഉണ്ടാകുന്നതായി കണക്കാക്കുന്നു. വെറും ഭയം അല്ലെങ്കിൽ അനാവശ്യ സംശയം ഇളവിന് മതിയാവുന്നതല്ല. അത്തരം യോഗ്യനായ ഡോക്ടർ ലഭ്യമല്ലെങ്കിൽ ഗൗരവമായി ആലോചിച്ചപ്പോൾ ഡോക്ടറുടെ വാക്ക് ന്യായമാണെന്ന് മനസ്സ് ഉറപ്പിക്കുകയാണെങ്കിൽ അത് കൂടി പരിഗണിക്കാം. എങ്കിലും കൂടുതൽ ജാഗ്രതയ്ക്കായി ഒന്ന്, രണ്ട് വിദഗ്ധരോടും പ്രത്യേകിച്ച് ദീനബോധമുള്ള ഡോക്ടറോടും, ആലോചിക്കുന്നത് ഉത്തമമാണ്.
الأَعْذَارُ الَّتِي تُبِيحُ الإِفْطَارَ … وَمِنْهَا الْمَرَضُ الْمَرِيضُ إِذَا خَافَ عَلَى نَفْسِهِ التَّلَفَ أَوْ ذَهَابَ عُضْوٍ يُفْطِرُ بِالإِجْمَاعِ، وَإِنْ خَافَ زِيَادَةَ الْعِلَّةِ وَامْتِدَادَهَا فَكَذٰلِكَ عِنْدَنَا، وَعَلَيْهِ الْقَضَاءُ إِذَا أَفْطَرَ، كَذَا فِي الْمُحِيطِ. ثُمَّ مَعْرِفَةُ ذٰلِكَ بِاجْتِهَادِ الْمَرِيضِ، وَالِاجْتِهَادُ غَيْرُ مُجَرَّدِ الْوَهْمِ، بَلْ هُوَ غَلَبَةُ ظَنٍّ عَنْ أَمَارَةٍ أَوْ تَجْرِبَةٍ أَوْ بِإِخْبَارِ طَبِيبٍ مُسْلِمٍ غَيْرِ ظَاهِرِ الْفِسْقِ، كَذَا فِي فَتْحِ الْقَدِيرِ. وَالصَّحِيحُ الَّذِي يَخْشَى أَنْ يَمْرَضَ بِالصَّوْمِ فَهُوَ كَالْمَرِيضِ، هَكَذَا فِي التَّبْيِينِ
[الفتاوى الهنديَّة، ج ١، ص ٢٠٦–٢٠٧]
وَالظَّاهِرُ أَنَّهُ كَالْفَاسِقِ حَتَّى يُعْتَبَرَ فِي خَبَرِهِ فِي الدِّيَانَاتِ أَكْبَرُ الرَّأْيِ، كَمَا فِي خَبَرِ الْفَاسِقِ… وَمِنَ الدِّيَانَاتِ الإِخْبَارُ بِنَجَاسَةِ الْمَاءِ، حَتَّى إِذَا أَخْبَرَهُ عَدْلٌ أَنَّهُ نَجِسٌ تَيَمَّمَ وَلَا يَتَوَضَّأُ بِهِ، وَإِنْ كَانَ الْمُخْبِرُ فَاسِقًا تَحَرَّى فِيهِ، وَكَذٰلِكَ إِذَا كَانَ مَسْتُورًا فِي الصَّحِيحِ، فَإِنْ غَلَبَ عَلَى ظَنِّهِ أَنَّهُ صَادِقٌ تَيَمَّمَ وَلَا يَتَوَضَّأُ بِهِ، وَلَوْ كَانَ أَكْبَرُ رَأْيِهِ أَنَّهُ كَاذِبٌ تَوَضَّأَ بِهِ وَلَا يَتَيَمَّمُ
[تبيين الحقائق، ج ٦، ص ١٣]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment