സ്ത്രീകൾ മാത്രമായി ഒന്നിച്ചു ചേർന്ന് ഏതെങ്കിലും വീട്ടിൽ തറാവീഹ് നിസ്കാരം ജമാഅത്തായി നിർവഹിക്കൽ മക്രൂഹ് തഹ്രീമിയാണ്. സ്ത്രീകൾക്ക് മറ്റൊരു സ്ത്രീ ഇമാമായി നിൽക്കലും മക്രൂഹ് തഹ്രീമിയാണ്.
ഇനി ഇമാമിന് മഹ്റമായ സ്ത്രീകളും നിസ്കാരത്തിനുണ്ടെങ്കിൽ നല്ലതാണ്. സ്ത്രീകളോടൊപ്പം പുരുഷന്മാർ ഉണ്ടാകുകയും പുരുഷന്മാരുടെ സഫിന് പിന്നിൽ ശരിയായ മറ സ്ഥാപിക്കുകയും സ്ത്രീകളുടെ സഫ് മറക്ക് പിന്നിൽ നിൽക്കുകയും ചെയ്യൽ അനുവദനീയമെങ്കിലും സൂക്ഷ്മതയ്ക്ക് വിരുദ്ധമാണ്.
അതിനാൽ സ്ത്രീകൾ വീട്ടിൽ തന്നെ ഉത്സാഹത്തോടും ദൃഢനിശ്ചയത്തോടും കൂടി ചെറിയ സൂറത്കൾ ഓതി തറാവീഹ് നിസ്കാരം നിർവഹിക്കുകയാണ് ഉചിതം. കറാഹത് കാരണത്താൽ നിസ്കാരത്തിന്റെ സമ്പൂർണ്ണമായ പ്രതിഫലം ലഭിക്കുന്നതല്ല. പുറത്തേക്ക് പോകുന്നത് ഒഴിവാക്കണം.
അതേസമയം, പിതാവ്, മകൻ, സഹോദരൻ, സഹോദരിയുടെ മകൻ തുടങ്ങിയ മഹ്റം ബന്ധുക്കളിൽ ഒരാൾ ഇമാമായി നിൽക്കുന്നുവെങ്കിൽ, സ്ത്രീകൾക്ക് ജമാഅതായി തറാവീഹ് നമസ്കാരം നിർവഹിക്കൽ അനുവദനീയമാണ്.
സ്ത്രീകൾക്ക് വേണ്ടി തറാവീഹ് നിസ്കാരത്തിനുള്ള ക്രമീകരണം ഇല്ലാത്ത സാഹചര്യത്തിൽ സലഫി പള്ളിയിൽ സ്ത്രീകൾ തറാവീഹിന് പോകുന്ന സാഹചര്യം ഉണ്ടെങ്കിൽ വളരെ അത്യാവശ്യമായി അവിടെ അതിനുള്ള ക്രമീകരണം ഒരുക്കേണ്ടതാണ്.
കാരണങ്ങൾ
പള്ളിയിൽ പോയാൽ എന്താണെങ്കിലും പറയപ്പെട്ട കറാഹത്ത് ബാധിക്കും. എന്നാൽ അവിടെ രണ്ട് കറാഹത്തുകൾ ബാധകമാകും
- ഒന്ന്. ജമാഅത്തിൽ പങ്കെടുക്കുന്ന മക്രൂഹ് തഹ്രീമി.
- രണ്ട്. അഹ്ലുസ്സുന്ന അല്ലാത്ത ഇമാമിന്റെ പിന്നിൽ നിസ്കരിക്കുന്നതിന്റെ മക്രൂഹ് തഹ്രീമി.
ക്രമീകരണം ഉണ്ടെങ്കിൽ അവർ 20 റക്അത്ത് നിസ്കരിക്കും സലഫി പള്ളിയിൽ പോയാൽ എട്ടായി ചുരുങ്ങും.
സ്ത്രീകൾ ഒരുപക്ഷേ അവിടെ പോകുന്നത് കാരണത്താൽ അഹ്ലുസ്സുന്നയിൽ നിന്ന് പുറത്തു പോകാൻ വരെ കാരണമാകും.
അവലംബം : ഫതാവാ ദാറുൽ ഉലൂം
(وَيُكْرَهُ حُضُورُهُنَّ الْجَمَاعَةَ) وَلَوْ لِجُمُعَةٍ وَعِيدٍ وَوَعْظٍ (مُطْلَقًا) وَلَوْ عَجُوزًا لَيْلًا (عَلَى الْمَذْهَبِ) الْمُفْتَى بِهِ لِفَسَادِ الزَّمَانِ، وَاسْتَثْنَى الْكَمَالُ بَحْثًا الْعَجَائِزَ وَالْمُتَفَانِيَةَ (كَمَا تُكْرَهُ إمَامَةُ الرَّجُلِ لَهُنَّ فِي بَيْتٍ لَيْسَ مَعَهُنَّ رَجُلٌ غَيْرُهُ وَلَا مَحْرَمٌ مِنْهُ) كَأُخْتِهِ (أَوْ زَوْجَتِهِ أَوْ أَمَتِهِ، أَمَّا إذَا كَانَ مَعَهُنَّ وَاحِدٌ مِمَّنْ ذُكِرَ أَوْ أَمَّهُنَّ فِي الْمَسْجِدِ لَا) يُكْرَهُ بَحْرٌ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٦/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment