Thursday, 12 February 2026

സലഫി മസ്ജിദുകളിൽ സ്ത്രീകൾ തറാവീഹ് നിസ്‌ക്കരിക്കുന്നതിന്റെ വിധി

 

സ്ത്രീകൾക്ക് വേണ്ടി തറാവീഹ് നിസ്കാരത്തിനുള്ള ക്രമീകരണം ഇല്ലാത്ത സാഹചര്യത്തിൽ സലഫി പള്ളിയിൽ സ്ത്രീകൾ തറാവീഹിന് പോകുന്ന സാഹചര്യം ഉണ്ടെങ്കിൽ വളരെ അത്യാവശ്യമായി ഏതെങ്കിലും വീട്ടിൽ തറാവീഹിനുള്ള  ക്രമീകരണം ഒരുക്കേണ്ടതാണ്. സലഫി പള്ളിയിൽ ഒരു കാരണവശാലും നിസ്കാരത്തിന് പോകാൻ പാടില്ല 

എന്ത് കൊണ്ട് പോകാൻ പാടില്ല ? കാരണങ്ങൾ

പള്ളിയിൽ പോയാൽ എന്താണെങ്കിലും പറയപ്പെട്ട കറാഹത്ത് ബാധിക്കും. എന്നാൽ അവിടെ രണ്ട് കറാഹത്തുകൾ ബാധകമാകും 

  • ജമാഅത്തിൽ പങ്കെടുക്കുന്ന മക്രൂഹ് തഹ്രീമി.
  • അഹ്ലുസ്സുന്ന അല്ലാത്ത ഇമാമിന്റെ പിന്നിൽ നിസ്കരിക്കുന്നതിന്റെ മക്രൂഹ് തഹ്രീമി.

ക്രമീകരണം ഉണ്ടെങ്കിൽ അവർ 20 റക്അത്ത് നിസ്കരിക്കും സലഫി പള്ളിയിൽ പോയാൽ എട്ടായി ചുരുങ്ങും.

സ്ത്രീകൾ ഒരുപക്ഷേ അവിടെ പോകുന്നത് കാരണത്താൽ അഹ്ലുസ്സുന്നയിൽ നിന്ന് പുറത്തു പോകാൻ വരെ കാരണമാകും.

അങ്ങനെ വരുന്നതിലും നല്ലത് സ്ത്രീകൾ ഏതെങ്കിലും വീടുകളിൽ ഒരുമിച്ചുകൂടി തറാവീഹ് ഇമാമിന്റെ പിന്നിൽ നിർവഹിക്കലാണ്.

No comments:

Post a Comment