ഫജ്റിന്റെ ജമാഅത്തിൽ പങ്കെടുക്കുന്നതിനായി ഞാൻ പള്ളിയിൽ പ്രവേശിക്കുമ്പോൾ ഇമാം സജദയുടെ ആയത്ത് ഓതിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ എനിക്ക് നമസ്കാരത്തിൽ ചേരാൻ കഴിയുന്നതിനു മുമ്പുതന്നെ ഇമാം സുജൂദ് ചെയ്ത് വീണ്ടും നിർത്തത്തിലേക്ക് മടങ്ങി. ഇത് ഒന്നാമത്തെ റക്അത്തായിരുന്നു.ഇപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത് ? ആദ്യം തിലാവത്തിന്റെ സുജൂദ് നിർവഹിച്ച ശേഷം ജമാഅത്തിൽ ചേരണോ? അതോ ആദ്യം ജമാഅത്തിൽ ചേരുകയും പിന്നീട് തിലാവത്തിന്റെ സുജൂദ് ചെയ്യണോ?
ഒരാൾ നമസ്കാരത്തിന് പുറത്തായിരിക്കെ ഇമാമിൽനിന്ന് സജദയുടെ ആയത്ത് കേൾക്കുകയും ഇമാം തിലാവത്തിന്റെ സുജൂദ് നിർവഹിക്കുന്നതിനു മുമ്പുതന്നെ അതേ റക്അത്തിൽ ഇമാമിനോടൊപ്പം നമസ്കാരത്തിൽ ചേരുകയും ചെയ്താൽ ഇമാമിനോടൊപ്പം തന്നെ സജ്ദത്തു തിലാവത്ത് നിർവഹിക്കേണ്ടതാണ്.
എന്നാൽ ഇമാം തിലാവത്തിന്റെ സുജൂദ് നിർവഹിച്ചതിനുശേഷം അതേ റക്അത്തിൽ അയാൾ ഇമാമിനോടൊപ്പം നമസ്കാരത്തിൽ ചേർന്നാൽ അയാളിൽനിന്ന് തിലാവത്തിന്റെ സുജൂദ് ബാധ്യത ഒഴിവാകുന്നതാണ്.
അതേസമയം, സജദയുടെ ആയത്ത് കേട്ട വ്യക്തി നമസ്കാരത്തിൽ ചേരുന്നതിനു മുമ്പ് അതേ റക്അത്തിൽ ഇമാമിനോടൊപ്പം ചേരാൻ സാധിച്ചില്ലെങ്കിൽ നമസ്കാരത്തിനുശേഷം അയാൾ തിലാവത്ത് സുജൂദ് നിർവഹിക്കൽ നിർബന്ധമാണ്.
وَلَوْ سَمِعَهَا مِنَ الْإِمَامِ أَجْنَبِيٌّ لَيْسَ مَعَهُمْ فِي الصَّلَاةِ، وَلَمْ يَدْخُلْ مَعَهُمْ فِي الصَّلَاةِ، لَزِمَهُ السُّجُودُ، كَذَا فِي الْجَوْهَرَةِ النَّيِّرَةِ، وَهُوَ الصَّحِيحُ، كَذَا فِي الْهِدَايَةِ. سَمِعَ مِنْ إِمَامٍ فَدَخَلَ مَعَهُ قَبْلَ أَنْ يَسْجُدَ، سَجَدَ مَعَهُ، وَإِنْ دَخَلَ فِي صَلَاةِ الْإِمَامِ بَعْدَ مَا سَجَدَهَا الْإِمَامُ لَا يَسْجُدُهَا، وَهَذَا إِذَا أَدْرَكَهُ فِي آخِرِ تِلْكَ الرَّكْعَةِ، أَمَّا لَوْ أَدْرَكَهُ فِي الرَّكْعَةِ الْأُخْرَى يَسْجُدُهَا بَعْدَ الْفَرَاغِ، كَذَا فِي الْكَافِي، وَهَكَذَا فِي النِّهَايَةِ
(الفتاوى الهندية: ١/١٣٣)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment