Friday, 20 November 2026

സുബഹി ബാങ്കിൽ الصَّلَاةُ خَيْرٌ مِنَ النَّوْمِ എന്ന വാചകം വിട്ടുപോയാൽ ബാങ്ക് വീണ്ടും വിളിക്കേണ്ടതുണ്ടോ?


സുബ്ഹി ബാങ്കിൽ الصَّلَاةُ خَيْرٌ مِنَ النَّوْمِ എന്ന വാചകം വിട്ടുപോയെങ്കിലും ബാങ്ക് പൂർത്തിയാകുന്നതിന് മുമ്പ് ഉടനെ ഓർമ്മ വന്നാൽ ആ വാചകം ചൊല്ലുകയും അതിനുശേഷമുള്ള ബാങ്കിലെ വാചകങ്ങൾ വീണ്ടും ചൊല്ലുകയും വേണം.

എന്നാൽ ബാങ്ക് പൂർത്തിയാക്കിയതിനുശേഷമാണ് വിട്ടുപോയ കാര്യം ഓർമ്മ വന്നതെങ്കിൽ ബാങ്ക് പൂർണമായിക്കഴിഞ്ഞു. ഇനി ബാങ്ക് ആവർത്തിക്കേണ്ടതില്ല. വിട്ടുപോയ പ്രസ്തുത വാചകം പിന്നീട് ചൊല്ലേണ്ടതുമില്ല. ബാങ്ക് ആവർത്തിക്കേണ്ടതില്ല. കാരണം, ഫജ്ർ ബാങ്കിൽ «الصَّلَاةُ خَيْرٌ مِنَ النَّوْمِ» എന്ന് ചൊല്ലുന്നത് സുന്നത്ത് മുഅക്കദയല്ല മറിച്ച് മുസ്തഹബ്ബാണ്.


قَالَ فِي شَرْحِ التَّنْوِيرِ: وَيَقُولُ نَدْبًا بَعْدَ فَلَاحِ أَذَانِ الْفَجْرِ: الصَّلَاةُ خَيْرٌ مِنَ النَّوْمِ ... إِلَخْ

(ج: ٢، ص: ٢٨٧، ط: سَعِيد)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment