ചെമ്മീൻ ഹലാലാണോ ഹറാമാണോ എന്ന വിഷയത്തിൽ ഉലമാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലർ ഹലാലാണെന്ന് പറയുന്നു. ചിലർ ഹറാമാണെന്ന് പറയുന്നു. ഈ ഭിന്നാഭിപ്രായത്തിന്റെ കാരണം ചെമ്മീൻ മത്സ്യ വർഗത്തിൽപ്പെടുന്നതാണോ അല്ലയോ എന്ന കാര്യത്തിലാണ്. കാരണം ഹനഫി മദ്ഹബിൽ സമുദ്ര ജീവികളിൽ നിന്ന് മത്സ്യങ്ങൾ മാത്രമാണ് ഹലാലായിട്ടുള്ളത്. മത്സ്യമല്ലാത്ത മറ്റു വർഗ്ഗങ്ങളിൽ പെട്ട ജീവികളെ കഴിക്കൽ അനുവദനീയമല്ല.
ഭിന്നാഭിപ്രായത്തിന്റെ കാരണം
ചില ഫുഖഹാക്കൾ ചെമ്മീനെ മത്സ്യ വിഭാഗത്തിൽ പെടുത്തുന്നതിനാൽ അത് കഴിക്കുന്നത് അനുവദനീയമാണ് എന്ന് പറയുന്നു. എന്നാൽ ചിലർ അത് മത്സ്യ വിഭാഗത്തിൽപ്പെടുന്നില്ലെന്ന് കണക്കാക്കുന്നതിനാൽ അത് കഴിക്കുന്നത് അനുവദനീയമല്ല എന്ന് പറയുന്നു.
മുഫ്തി തഖി ഉസ്മാനി (ദാ:ബ) വിന്റെ ഈ വിഷയത്തിൽ വിശദമായ പഠനമുണ്ട്.
ഭാഷാശാസ്ത്രജ്ഞരും പഴയ ഗ്രന്ഥകാരന്മാരും ചെമ്മീനെ മത്സ്യ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. എന്നാൽ ആധുനിക ജീവശാസ്ത്രജ്ഞർ അത് മത്സ്യങ്ങളിൽപ്പെടുന്നില്ല മറിച്ച് കക്കാപ്രാണിവർഗ്ഗ (crustaceans) വിഭാഗത്തിൽപ്പെടുന്നു എന്ന് പറയുന്നു. കാരണം മത്സ്യങ്ങൾക്ക് സാധാരണയായി ചെകിള ഉപയോഗിച്ച് ശ്വസിക്കുന്നു. നട്ടെല്ല് (spine) ഉണ്ടായിരിക്കും എന്നിങ്ങനെ രണ്ട് പ്രത്യേകതകൾ കാണാം. ചെമ്മീനിൽ ഇവ ഇല്ല. എന്നാൽ പൊതു ജനങ്ങളുടെ ധാരണയിൽ ഇത് മീനായി കണക്കാക്കപ്പെടുന്നു.
ശരീഅത്തിൽ ഒരു കാര്യം അനുവദനീയമാണോ അല്ലയോ എന്ന നിർണ്ണയത്തിൽ ശാസ്ത്രീയ സങ്കീർണ്ണതകളേക്കാൾ പൊതുവായ മാനത്തിന് (ഉർഫ്) കൂടുതൽ പ്രാധാന്യമുള്ളതിനാൽ അതനുസരിച്ച് ഇത് മത്സ്യ വിഭാഗത്തിൽ തന്നെ ഉൾപ്പെടുത്തി അത് കഴിക്കുന്നത് ഹറാമാണെന്ന് കർശനമായി പറയേണ്ടതില്ല. കൂടാതെ ഈ വിഷയത്തിൽ ഉലമാക്കളുടെ ഗവേഷണ അഭിപ്രായവ്യത്യാസവും ഉള്ളതിനാൽ തീവ്രതയിൽ ഇളവ് കാണിക്കപ്പെടുന്നു.
അതിനാൽ ചെമ്മീൻ കഴിക്കുന്നത് അനുവദനീയമാണെങ്കിലും അതിനെ ഒഴിവാക്കുന്നത് കൂടുതൽ നല്ലതാണ്. അനുവദനീയമാണോ അല്ലയോ എന്ന് വിഷയത്തിൽ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങൾ ഒഴിവാക്കലാണ് ശ്രേഷ്ഠത. എന്നാൽ കഴിക്കുന്നവരെ കുറ്റപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നത് ശരിയല്ല. കഴിക്കാത്തവരെ കഴിക്കാൻ നിർബന്ധിക്കേണ്ടതുമില്ല.
(وَلَا) يَحِلُّ (حَيَوَانٌ مَائِيٌّ إِلَّا السَّمَكُ) الَّذِي مَاتَ بِآفَةٍ وَلَوْ مُتَوَلِّدًا فِي مَاءٍ نَجِسٍ وَلَوْ طَافِيًا مَجْرُوحًا وَهْبَانِيًّا (غَيْرَ الطَّافِي) عَلَى وَجْهِ الْمَاءِ الَّذِي مَاتَ حَتْفَ أَنْفِهِ
(الدر المختار، 6/306)
أَمَّا الَّذِي يَعِيشُ فِي الْبَحْرِ فَجَمِيعُ مَا فِي الْبَحْرِ مِنَ الْحَيَوَانِ مُحَرَّمُ الْأَكْلِ إِلَّا السَّمَكَ خَاصَّةً فَإِنَّهُ يَحِلُّ أَكْلُهُ إِلَّا مَا طَفَا مِنْهُ
(بدائع الصنائع، 5/35)
لٰكِنَّ خُبَرَاءَ عِلْمِ الْحَيَوَانِ الْيَوْمَ لَا يَعْتَبِرُونَهُ سَمَكًا، وَيَذْكُرُونَهُ نَوْعًا مُسْتَقِلًّا، وَيَقُولُونَ إِنَّهُ مِنْ أُسْرَةِ السَّرَطَانِ دُونَ السَّمَكِ، وَتَعْرِيفُ السَّمَكِ عِنْدَ عُلَمَاءِ الْحَيَوَانِ – عَلَى مَا ذُكِرَ فِي دَائِرَةِ الْمَعَارِفِ الْبِرِيطَانِيَّةِ (9/305، ط: 1950م) –: هُوَ حَيَوَانٌ ذُو عَمُودٍ فِقْرِيٍّ، يَعِيشُ فِي الْمَاءِ وَيَسْبَحُ بِعَوَامَاتِهِ، وَيَتَنَفَّسُ بِغَلَاصِمِهِ
(تكملة فتح الملهم، 3/513)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment