Friday, 20 November 2026

ഒരാൾക്ക് പകരമായി ഹജ്ജ് ചെയ്യുമ്പോൾ പകരം ഹജ്ജ് ചെയ്യുന്നയാൾ മുമ്പ് ഹജ്ജ് ചെയ്ത ആളാകണം എന്നുണ്ടോ


ഒരാൾക്ക് പകരം ഹജ്ജ് ചെയ്യാൻ ഏറ്റവും ഉത്തമം തന്റെ മേൽ നിർബന്ധമായ ഹജ്ജ് മുമ്പ് നിർവഹിച്ചിട്ടുള്ള ഒരാളെ അയക്കുന്നതാണ്. എന്നാൽ ഒരാൾ സ്വന്തം ഫർള് ഹജ്ജ് നിർവഹിച്ചിട്ടില്ലെങ്കിലും മറ്റൊരാളുടെ പേരിൽ പകരം ഹജ്ജ് ചെയ്താൽ പ്രസ്തുത ഹജ്ജ് സാധുവാകുന്നതാണ്.

എന്നാൽ ഹജ്ജ് നിർബന്ധമായ വ്യക്തി സ്വന്തം ഫർള് ഹജ്ജ് നിർവഹിക്കാതെ മറ്റൊരാളുടെ പേരിൽ പകരം ഹജ്ജിന് ചെയ്യുന്നെങ്കിൽ അത് മക്രൂഹ് തഹ്‌രീമിയാണ്. ഹജ്ജ് നിർബന്ധം ആയിട്ടില്ലാത്ത വ്യക്തി പകരം ഹജ്ജ് ചെയ്യൽ ഖിലാഫ് അൗലാ (ശ്രേഷ്ഠതയ്ക്ക് വിരുദ്ധം) ആണ്. എന്നാൽ ഇരു സാഹചര്യങ്ങളിലും പകരം ഹജ്ജ് സാധുവായിരിക്കും. പൂർണ്ണമായ ശ്രേഷ്ഠത ലഭിക്കാൻ ഹജ്ജ് നിർബന്ധമായിട്ട് അത് നിർവഹിച്ച വ്യക്തിയെ പകരം ഹജ്ജിന് അയക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


قالَ فِي الفَتْحِ وَالبَحْرِ: وَالحَقُّ أَنَّهَا تَنْزِيهِيَّةٌ لِلْآمِرِ؛ لِقَوْلِهِمْ: وَالأَفْضَلُ إِحْجَاجُ الحُرِّ العَالِمِ بِالمَنَاسِكِ الَّذِي حَجَّ عَنْ نَفْسِهِ حَجَّةَ الإِسْلَامِ، تَحْرِيمِيَّةٌ عَلَى الصَّرُورَةِ المَأْمُورِ إِنْ كَانَ بَعْدَ تَحَقُّقِ الوُجُوبِ عَلَيْهِ بِمِلْكِ الزَّادِ وَالرَّاحِلَةِ وَالصِّحَّةِ؛ لِأَنَّهُ يَتَضَيَّقُ عَلَيْهِ وَالحَالَةُ هٰذِهِ فِي أَوَّلِ سِنِي الإِمْكَانِ فَيَأْثَمُ بِتَرْكِهِ. وَكَذَا فِي كَافِي أَبِي الفَضْلِ: قَالَ: إِنْ كَانَ بَعْدَ تَحَقُّقِ الوُجُوبِ عَلَيْهِ بِمِلْكِ الزَّادِ وَالرَّاحِلَةِ وَالصِّحَّةِ فَهُوَ مَكْرُوهٌ كَرَاهَةَ تَحْرِيمٍ

(غُنْيَةُ النَّاسِك بَابُ الحَجِّ عَنِ الغَيْرِ، ص ٣٣٨)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment