Thursday 4 March 2021

കെട്ടുകഥകളും ചിത്രവും

 

ബാലമാസികകളിൽ ജീവനുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റും ചിത്രങ്ങൾ വരയ്ക്കുകയും കെട്ടുകഥകൾ ഉൾപ്പെടുത്തുകയും ചെയ്യുന്നത് ഇസ്ലാമികമായി അനുവദനീയമാണോ? രേഖാമൂലം മറുപടി തന്നാലും?


ജീവികളുടെ ചിത്രം വരയ്ക്കലും ആകൃതി പടക്കലും ഹറാമാണ്. ജീവൻ നിലനില്ക്കാൻ അനിവാര്യമായ തലപോലുള്ള ഭാഗങ്ങൾ ഇല്ലാതെയാണെങ്കിൽ ഹറാമില്ല. ഫത്ഹുൽ മുഈൻ പേ:380.

സദ്ഗുണങ്ങൾ പഠിപ്പിക്കുവാനും വളർത്തുവാനും മറ്റും ഉദ്ദേശിച്ചു കൊണ്ടും ഗുണപാഠങ്ങളും ഉപമകളും ലക്ഷ്യമാക്കിയും രചിക്കപ്പെടുന്ന കഥകൾ ഇല്ലാത്തതാണെന്നു ബോധ്യമുണ്ടെങ്കിലും അവ വായിക്കലും ആസ്വദിക്കലും അനുവദനീയമാണ്. തുഹ്ഫ: 9-398. പ്രസ്തുത കഥകളുടെ രചനയും പ്രസിദ്ധീകരണവും ഇപ്രകാരം അനുവദനീയമാണെന്ന് ഇതിൽ നിന്നും ഗ്രഹിക്കാമല്ലോ.


നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: 2/182

No comments:

Post a Comment