Saturday 27 March 2021

ഗർഭിണിയായ സ്ത്രീ മരണപ്പെട്ടാൽ ഗർഭസ്ഥശിശുവിനെ പുറത്തെടുക്കേണ്ടതുണ്ടോ

 

ഗർഭസ്ഥശിശുവിന് ജീവനുണ്ടെന്ന് അറിയപ്പെടുകയും പുറത്തെടുത്താൽ ജീവിക്കുമെന്ന് പ്രതീക്ഷയുമുണ്ടെങ്കിൽ ഗർഭിണിയുടെ വയർ കീറി കുഞ്ഞിനെ പുറത്തെടുക്കൽ നിർബന്ധമാണ്.(ഖബറിൽ നിന്ന് പുറത്തെടുത്തിട്ടാണെങ്കിലും) അതേസമയം ജീവനുണ്ട് പക്ഷേ പുറത്തെടുത്താൽ ജീവിക്കുമെന്ന് പ്രതീക്ഷയുമില്ലെങ്കിൽ ആ ശിശു വയറ്റിൽ കിടന്നു മരിച്ച ശേഷമേ ആ സ്ത്രീയെ മറവ് ചെയ്യാൻ പറ്റുകയുള്ളൂ. (നിഹായ : 3/40)


لو دفنت امرأة حامل بجنين ترجى حياته بأن يكون له ستة أشهر فأكثر فيشق جوفها ويخرج إذ شقه لازم قبل دفنها أيضا، فإن لم ترج حياته فلا لكن يترك دفنها إلى موته، ثم تدفن.( نهاية المحتاج : ٣/٤٠)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment