Sunday 28 March 2021

മഅ്മൂമിന്റെ പ്രവൃത്തികൾ


ജമാഅത്തു നിസ്കാരത്തിൽ ചില മഅ്മൂമുകൾ ഇമാമിന്റെ ഒപ്പമായും മുമ്പായുമൊക്കെ റുകൂഅ്, സുജൂദ് പോലുള്ള പ്രവൃത്തികൾ ചെയ്യുന്നു. ചില പ്രവൃത്തി കൊണ്ട് ഇമാമിനെക്കാൾ മുന്തുന്ന ഒരാളോട് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഒരു ഫർള് മുന്തുന്നതു കൊണ്ട് നിസ്കാരം ബാത്വിലാവില്ല എന്നാണു മറുപടി പറഞ്ഞത്. അതിനാൽ, ഇക്കാര്യത്തിലെ ചിട്ടയും സുന്നത്തും ഒന്നു വിവരിച്ചാലും. 


തക്ബീറത്തുൽ ഇഹ്റാമിൽ മഅ്മൂമും ഇമാമിന്റെ തക്ബീറത്തുൽ ഇഹ്റാമിനെക്കാൾ പൂർണ്ണമായും പിന്തൽ നിർബ്ബന്ധമാണ്. റുകൂഅ്, സുജൂദ് പോലുള്ള പ്രവൃത്തികളിൽ ഇമാമിനോട് ഒപ്പമാവലും ഇമാമിനു മുമ്പ് മഅ്മൂം ആരംഭിക്കലും ഇമാമ് പൂർണ്ണമായും ഒരു പ്രവൃത്തിയിൽ നിന്നു പിരിയുംവരെ മഅ്മൂം ആ പ്രവൃത്തിയിൽ പ്രവേശിക്കാതെ പിന്തി നില്ക്കലും കറാഹത്താണ്. ഇത്തരം നിർബ്ബന്ധപ്രവൃത്തികളിലൊന്നുകൊണ്ട് ഇമാമിനെക്കാൾ മഅ്മൂം പൂർണ്ണമായും മുന്തിയാൽ നമസ്കാരം അസാധുവാകുകയില്ലെങ്കിലും അറിഞ്ഞുകൊണ്ട് ബോധപൂർവ്വം അങ്ങനെ ചെയ്യൽ ഹറാമാണ്. ഇമാം ഓരോ പ്രവൃത്തിയിലേക്കും എത്തിയ ശേഷം മഅ്മൂം ആ പ്രവൃത്തി ആരംഭിക്കുന്നതാണ് ഏറ്റവും പരിപൂർണ്ണമായ സുന്നത്ത്. ഫത്ഹുൽമുഈൻ പേ. 128,129.


നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: 4/177 

No comments:

Post a Comment