Thursday 25 March 2021

ചില ആളുകൾ ഭക്ഷണം കഴിച്ച പാത്രം വടിച്ച് തിന്നുന്നതായി കാണാം. ഇതിന് വല്ല അടിസ്ഥാനവും ഉണ്ടോ

 

ഉണ്ട്.! ഭക്ഷണം കഴിച്ച പാത്രം വടിച്ച് തിന്നുകയും വെള്ളം ഒഴിച്ച് കുടിക്കലും സുന്നത്താണ്. മാത്രവുമല്ല ഇപ്രകാരം ചെയ്യുന്ന വെക്തിക്ക് ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലമുണ്ടെന്നും പാത്രത്തിൽ നിന്ന് നിലത്ത് വീണ ഭക്ഷണം പെറുക്കിയെടുത്താൽ അത് സ്വർഗീയ സുന്ദരികൾക്കുള്ള മഹ്റുകളാണെന്നും പറയപ്പെട്ടതായി ഇമാം ഗസ്സാലി رحمه الله പറഞ്ഞിട്ടുണ്ട്. (ഇഹ് യ : 2/6)

يستحب أن يلعق القصعة ويشرب ماءها

ويقال من لعق القصعة وغسلها وشرب ماءها كان له عتق رقبة

وأن التقاط الفتات مهور الحور العين.( إحياء علوم الدين : ٢/٦)


അലി അഷ്ക്കർ : 9526765555

No comments:

Post a Comment