Saturday 27 March 2021

ഭക്ഷണം കഴിക്കുമ്പോൾ ചില ആളുകൾ സലാം പറയുന്നതായി കാണാം. ഇതിന്റെ ഇസ്ലാമിക വിധി എന്താണ്

 

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വെക്തിയുടെ വായയിൽ ഭക്ഷണം ഉണ്ടെങ്കിൽ അവനോട് സലാം പറയൽ സുന്നത്തില്ല. അതേസമയം ഭക്ഷണം വിഴുങ്ങിയ ശേഷം രണ്ടാമത് വായയിൽ വെക്കുന്നതിന് മുമ്പ് സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്. (തുഹ്ഫ : 9/228)

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നല്ല കാര്യങ്ങൾ സംസാരിക്കൽ സുന്നത്തുമാണ്. (ശർവാനി : 9/397)

ويسن للآكل، نعم يسن السلام عليه بعد البلع وقبل وضع اللقمة بالفم ويلزمه الرد.( تحفة المحتاج : ٩/٢٢٨)

ويسن الحلو من الأطعمة وكثرة الأيدي على الطعام وإكرام الضيف والحديث الحسن على الأكل.( حاشية الشرواني : ٩/٣٩٧)


അലി അഷ്ക്കർ : 9526765555 

No comments:

Post a Comment