Saturday 27 March 2021

ഉടുമ്പിനെ ഭക്ഷിക്കൽ അനുവദനീയമാണോ.? നബി (സ) തങ്ങൾ ഉടുമ്പ് മാംസം ഭക്ഷിച്ചിട്ടില്ല എന്ന് പറഞ്ഞു കേട്ടു ശരിയാണോ

 

അതെ ശരിയാണ്.! നബി (സ) തങ്ങൾ കഴിച്ചിട്ടില്ലെങ്കിലും ഉടുമ്പ് മാംസം ഭക്ഷ്യയോഗ്യമാണെന്ന് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. 

700 വർഷവും അതിലപ്പുറവും കാലം ജീവിക്കുകയും 40 ദിവസം കൂടുമ്പോൾ ഒരു തുള്ളി മാത്രം മൂത്രമൊഴിക്കുകയും ചെയ്യുന്ന ഒരു ജീവിയാണ് ഉടുമ്പ്. അത് തീരെ വെള്ളം കുടിക്കുകയില്ല. അന്തരീക്ഷത്തെ തണുപ്പ് കൊണ്ട് അത് ദാഹം തീർക്കും. അതിന്റെ പല്ല് കൊഴിഞ്ഞു പോവുകയില്ല. ആൺ ഉടുമ്പിന്  ലിംഗവും പെൺ ഉടുമ്പിന്  യോനിയും ഉണ്ട്. 

ഒരിക്കലും പ്രവർത്തിക്കാൻ ഉദ്ദേശിക്കാത്ത കാര്യങ്ങളെ കുറിച്ച് 'ഉടുമ്പ് വെള്ളം കുടിക്കുന്നത് വരെ ആ കാര്യം ഞാൻ ചെയ്യുകയില്ല' എന്നൊരു ചൊല്ലുണ്ട് (ഇആനത്ത് 2/398)


(قوله: وضب) أي لأنه أكل على مائدته - صلى الله عليه وسلم - ولم يأكل هو منه، فقيل له: أحرام هو؟ قال: لا

ولكنه ليس بأرض قومي، فأجد نفسي تعافه

وهو حيوان للذكر منه ذكران، وللأنثى فرجان

وهو يعيش سبعمائة سنة فصاعدا، وأنه يبول في كل أربعين يوما قطرة، ولا يشرب الماء بل يكتفي بالنسيم، أو برد الهواء.

ولا يسقط له سن، ويقال إن أسنانه قطعة واحدة، وإن أكل لحمه يذهب العطش

ومن الأمثال لا أفعل كذا حتى يرد الضب الماء يقوله: من أراد أن لا يفعل الشئ لأن الضب لا يشرب الماء كما علمت.(إعانة الطالبين : ٢/٣٩٨)


അലി അഷ്ക്കർ : 9526765555 

No comments:

Post a Comment