Saturday 27 March 2021

കലമാൻ ഭക്ഷ്യയോഗ്യമായ ജീവിയാണെന്ന് പറഞ്ഞു കേട്ടു ശരിയാണോ? അതിന് തേറ്റ ഉണ്ടല്ലോ! തേറ്റ ഉള്ള ജീവികളെ ഭക്ഷിക്കൽ ഹറാമല്ലേ

 

കലമാൻ ഭക്ഷ്യയോഗ്യമായ ജീവിയാണെന്ന് നബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട്. തേറ്റയുള്ള ജീവികളെ ഭക്ഷിക്കൽ ഹറാമായിരിക്കെ തേറ്റയുള്ള കലമാൻ അനുവദനിയമാകാനുള്ള കാരണം അതിന്റെ തേറ്റ ശക്തികുറഞ്ഞ വളരെ ദുർബലമായതാണ്. അപ്പോൾ യാഥാർത്ഥത്തിൽ  അത് തേറ്റയില്ലാത്ത ജീവിയെ പോലെയാണ്.  

ഇതും ഒരു അത്ഭുത ജീവിയാണ്. അതിന് ആർത്തവം ഉണ്ടാകും. ഒരു വർഷം ആണായിട്ടും ഒരു വർഷം പെണ്ണായിട്ടും അത് മാറുന്നതാണ്. ആണാകുന്ന അവസരത്തിൽ ഗർഭോൽപ്പാദനം നടത്തുകയും പെണ്ണാകുന്ന അവസരത്തിൽ പ്രസവിക്കുകയും ചെയ്യുന്നതാണ്. ബുദ്ധി വളരെ കുറഞ്ഞ ജീവിയാണത്. കൂടുതൽ സമയം ഉറങ്ങും. വേട്ടയാടുന്നവരുടെ ശബ്ദം കേട്ടാൽ പോലും പെട്ടെന്നുണരില്ല. (ഇആനത്ത് : 2/398)

(قوله: وضبع) هو بضم الباء أفصح من إسكانها.

وحل أكله لأنه - صلى الله عليه وسلم - قال: يحل أكله، رواه الترمذي.

ولا يقال: كيف يحل أكله مع كونه ذا ناب؟ لأنا نقول إن نابه ضعيف فكأنه لا ناب له.

ومن عجيب أمره أنه يحيض، ويكون سنة ذكرا، وسنة أنثى.

ويقال للذكر: ضبعان على وزن عمران وللأنثى ضبع.

وهو من أحمق الحيوان، لأنه يتناوم حتى يصاد.(إعانة الطالبين : ٢/٣٩٨)


അലി അഷ്ക്കർ : 9526765555

No comments:

Post a Comment