Saturday, 21 November 2026

ഒരു വർഷമായി ഭർത്താവ് വിദേശത്തും ഭാര്യ നാട്ടിലുമായി കഴിയുകയായിരുന്നു. ഈ കാലയളവിൽ ഇരുവരും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഒരു വർഷത്തിനുശേഷം ഭർത്താവ് ഭാര്യയെ തലാഖ് ചൊല്ലി. ഈ സാഹചര്യത്തിൽ ഭാര്യ ഇദ്ദ അനുഷ്ഠിക്കേണ്ടതുണ്ടോ?


ഒരു വർഷമായി ഭർത്താവ് വിദേശത്തും ഭാര്യ നാട്ടിലുമായി കഴിയുകയായിരുന്നു. ഈ കാലയളവിൽ ഇരുവരും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഒരു വർഷത്തിനുശേഷം ഭർത്താവ് ഭാര്യയെ തലാഖ് ചൊല്ലി. ഈ സാഹചര്യത്തിൽ ഭാര്യ ഇദ്ദ അനുഷ്ഠിക്കേണ്ടതുണ്ടോ? മൂന്ന് ഹൈളിന്റെ കാലയളവാണല്ലോ ഇദ്ദ ഇരിക്കേണ്ടത്. തലാഖ് ചൊല്ലിയ സമയത്ത് ഭാര്യ ഹൈളിലായിരുന്നുവെങ്കിൽ ആ ഹൈളും മൂന്ന് ഹൈളിൽ എണ്ണുമോ?


വിവാഹ ശേഷം ഖൽവത് സ്വഹീഹ ഉണ്ടായിട്ടുണ്ടെങ്കിൽ തലാഖിനു ശേഷം ഇദ്ദ നിർബന്ധമാണ്. ഒരു വർഷമായി ഭർത്താവ് വിദേശത്തായിരുന്നുവെന്നതുകൊണ്ട് ഇദ്ദ ഒഴിവാകില്ല. ഇദ്ദ കണക്കാക്കുന്നത് തലാഖ് സംഭവിച്ച സമയം മുതലാണ്; ഭർത്താവ് വിദേശത്തുപോയ സമയം മുതലല്ല.

ഹൈളിന്റെ അവസ്ഥയിൽ ത്വലാഖ് ചൊല്ലുന്നത് നിഷിദ്ധവും പാപവുമാണ്. എന്നാൽ ഒരാൾ ഭാര്യ ഹൈളായിലിരിക്കെ ത്വലാഖ് നൽകിയാൽ ത്വലാഖ് സംഭവിക്കുന്നതാണ്. ഭാര്യക്ക് ത്വലാഖ് നൽകിയ സമയത്ത് ഉണ്ടായിരുന്ന ഹൈള് ഇദ്ദയിലെ ഒരു ഹൈളായി കണക്കാക്കപ്പെടുകയില്ല. അതിൽ നിന്ന് ശുദ്ധിയായതിന് ശേഷം തുടർന്നുള്ള മൂന്ന് ഹൈളുകൾ കൂടി പൂർത്തിയാകുമ്പോഴാണ് ഇദ്ദ കഴിയുന്നത്. 


وابتداء العدة في الطلاق عقيب الطلاق، وفي الوفاة عقيب الوفاة، فإن لم تعلم بالطلاق أو بالوفاة حتى مضت مدة العدة فقد انقضت عدتها، لأن سبب وجوب العدة الطلاق أو الوفاة فيعتبر ابتداؤها من وقت وجود السبب، ومشايخنا - رحمهم الله - يفتون في الطلاق إن ابتداءها من وقت الإقرار نفيا لتهمة المواضعة.

البناية شرح الهداية [٥ ‏/ ٦١٠]

إذا طلق امرأته في حالة الحيض كان عليها الاعتداد بثلاث حيض كوامل ولا تحتسب هذه الحيضة من العدة كذا في الظهيرية

الفتاوى الهندية (1/ 527)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment