Monday, 23 November 2026

നമ്മുടെ നാട്ടിലുള്ള ആട് ഏത് തരം ആടാണ്?


നമ്മുടെ നാട്ടിലുള്ള ആട് ഏത് തരം ആടാണ്? നമ്മുടെ നാട്ടിലെ ആടിന് രണ്ട് വയസ്സ് കഴിഞ്ഞ് മൂന്നാം വയസ്സിലേക്ക് പ്രവേശിച്ചാൽ പിന്നെ അതിൻ്റെ മാംസം കഴിക്കാൻ ബുദ്ധിമുട്ടാകും മൂത്രം കുടിക്കുന്ന പ്രായമായതുകൊണ്ട് മാംസത്തിൽ മൂത്രത്തിന്റെ മണം ഉണ്ടാകും. 


നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന ആടുകൾ കോലാടിന്റെ ഗണത്തിലാണ് പെടുന്നത്. അതിനെ അറബിയിൽ معز എന്നാണ് പറയുന്നത്. 

കോലാടിന് ഹനഫി മദ്ഹബിൽ ഒരു വയസ് പൂർത്തിയായാൽ മതിയാകുന്നതാണ്.

والجذع من الضأن ما تمت له ستة أشهر في مذهب الفقهاء، وذكر الزعفراني أنه ابن سبعة أشهر. والثني منها ومن المعز سنة،

[الهداية في شرح بداية المبتدي، ٣٥٩/٤]

ഷാഫി മദ്‌ഹബിൽ കോലാടിന് രണ്ട് വയസ്സ് പൂർത്തിയാകണം. ഇതാണ് പ്രാബലഭിപ്രായം. ഒരു വയസ്സ് മതിയെന്നും അഭിപ്രായമുണ്ട്.

(وَأَمَّا) الثَّنِيُّ مِنْ الْمَعْزِ فَفِيهِ وَجْهَانِ سَبَقَا فِي كِتَابِ الزَّكَاةِ (أَصَحُّهُمَا) مَا اسْتَكْمَلَ سَنَتَيْنِ (والثاني) ما استكمل سنة

[المجموع شرح المهذب ,8/394]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട



No comments:

Post a Comment