Tuesday, 28 July 2026

ഒരു വ്യക്തി വുളു ചെയ്തു നമസ്കാരം നിർവഹിച്ചു. പിന്നീട് നോക്കിയപ്പോൾ അദ്ദേഹത്തിന്റെ ഒരു വിരലിൽ വളരെ ചെറിയ സ്റ്റിക്കർ (ഒരു കടലയുടെ വലുപ്പമോ അതിലും ചെറുതോ) ഒട്ടിക്കിടന്നതായി കണ്ടെത്തി.


  1. ആ വുളു കൊണ്ട് നിർവഹിച്ച നമസ്കാരം സാധുവായോ?
  2. ഇനി വീണ്ടും വുളു ചെയ്യണോ അതല്ല ആ ഭാഗം മാത്രം കഴുകിയാൽ മതിയോ ? ആ അവയവം മുഴുവൻ കഴുകണോ 
  3. ഇമാമിനാണ് ഇത് സംഭവിച്ചതെങ്കിൽ ഇമാം മാത്രമാണോ നിസ്കാരം മടക്കേണ്ടത് അതല്ല എല്ലാവരും നിസ്കാരം മടക്കണോ ? 
  4. മുഖ്തദികൾ എല്ലാവരും പള്ളിയിൽ നിന്ന് പോയെങ്കിൽ എന്താണ് ചെയ്യുക 


  1. വുളുവിൽ കഴുകൽ ഫർളായ അവയവങ്ങളിൽ ഏതെങ്കിലും ഒരു അവയവത്തിന്റെ ഏതെങ്കിലും ചെറിയ ഭാഗം പോലും (സൂചിയുടെ അഗ്രത്തിന്റെ വലുപ്പമെങ്കിലും) ഏതെങ്കിലും കാരണത്താൽ വെള്ളം എത്താതെ നനയാതെ പോയാൽ വുളു ശരിയാവുകയില്ല. അസാധുവായ വുളു ഉപയോഗിച്ച് ഇതിനിടയിൽ നിർവഹിച്ച എല്ലാ നമസ്കാരങ്ങളും വീണ്ടും നിർവഹിക്കൽ നിർബന്ധമാണ്.
  2. വുളു ചെയ്തശേഷം (വുളു മുറിയുന്ന കാര്യമൊന്നും സംഭവിക്കുന്നതിന് മുമ്പ്) വുളുവിന്റെ ഏതെങ്കിലും ഭാഗം കഴുകപ്പെടാതെ നനഞ്ഞിട്ടില്ല എന്ന് മനസ്സിലായാൽ വീണ്ടും മുഴുവൻ വുളു ചെയ്യേണ്ടതില്ല. മറിച്ച് വെള്ളം എത്തുന്നതിന് തടസ്സമായിരുന്ന സ്റ്റിക്കർ നീക്കിയ ശേഷം വരണ്ടുപോയ ആ ഭാഗം മാത്രം നന്നായി കഴുകിയാൽ മതി.ആ അവയവം മുഴുവൻ കഴുകേണ്ട ആവിശ്യം ഇല്ല.
  3. പറയപ്പെട്ട സാഹചര്യത്തിൽ ഇമാമിന്റെയും അദ്ദേഹത്തെ പിന്തുടർന്ന് നമസ്കരിച്ച മുക്തദികളുടെയും നമസ്കാരം സാധുവാകുകയില്ല. അതിനാൽ ഇമാമും അദ്ദേഹത്തെ പിന്തുടർന്ന് നമസ്കരിച്ച എല്ലാവരും ആ നമസ്കാരം വീണ്ടും മടക്കി നിർവഹിക്കൽ നിർബന്ധമാണ്.
  4. ഇമാമിൽ നിന്ന് നമസ്കാരം അസാധുവാകുന്ന തരത്തിലുള്ള ഒരു പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അവരെ അറിയിക്കൽ നിർബന്ധമാണ്.ഇമാം ഒരു പ്രത്യേക പ്രദേശത്തെ (മഹല്ലിലെ) ഇമാമാണെങ്കിൽ അല്ലെങ്കിൽ സ്ഥിരമായി ഒരു നിശ്ചിത കൂട്ടം ആളുകൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകുന്ന ആളാണെങ്കിൽ അദ്ദേഹത്തിന് ഏതെങ്കിലും മാർഗത്തിലൂടെ( മൈക്ക്, വാട്സാപ്പ്) മുക്തദികളെ അറിയിക്കൽ നിർബന്ധമാണ്. മുക്തദികളിൽ ചിലർ പരിചയമുള്ളവരും മറ്റുചിലർ പരിചയമില്ലാത്തവരുമാണെങ്കിൽ പരിചയമുള്ളവരെ അറിയിക്കൽ ഇമാമിന് നിർബന്ധമാണ്. എന്നാൽ പരിചയമില്ലാത്തവരെ പ്രത്യേകം അന്വേഷിച്ച് അറിയിക്കൽ നിർബന്ധമല്ല. ആ നമസ്കാരം ജമാഅത്തായി വീണ്ടും (ഖളാ) നിർവഹിക്കാൻ സാഹചര്യമുണ്ടെങ്കിൽ ജമാഅത്തോടുകൂടി വീണ്ടും നിർവഹിക്കണം. അങ്ങനെ സാധ്യമല്ലെങ്കിൽ ഓരോരുത്തരും ആ നമസ്കാരം പ്രത്യേകം വീണ്ടും നിർവഹിക്കണം.

فِي فَتَاوَى مَا وَرَاءَ النَّهْرِ إنْ بَقِيَ مِنْ مَوْضِعِ الْوُضُوءِ قَدْرُ رَأْسِ إبْرَةٍ أَوْ لَزِقَ بِأَصْلِ ظُفْرِهِ طِينٌ يَابِسٌ أَوْ رَطْبٌ لَمْ يَجُزْ وَإِنْ تَلَطَّخَ يَدُهُ بِخَمِيرٍ أَوْ حِنَّاءٍ جَازَ

[مجموعة من المؤلفين، الفتاوى الهندية، ٤/١]

إذَا تَوَضَّأَ أَوْ اغْتَسَلَ وَبَقِيَ عَلَى يَدِهِ لُمْعَةٌ فَأَخَذَ الْبَلَلَ مِنْهَا فِي الْوُضُوءِ أَوْ مِنْ أَيِّ عُضْوٍ كَانَ فِي الْغُسْلِ وَغَسَلَ اللُّمْعَةِ يَجُوزُ،

[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,1/98]

وَإِذَا ظَهَرَ حَدَثُ إمَامِهِ) وَكَذَا كُلُّ مُفْسِدٍ فِي رَأْيِ مُقْتَدٍ (بَطَلَتْ فَيَلْزَمُ إعَادَتُهَا) لِتَضَمُّنِهَا صَلَاةَ الْمُؤْتَمِّ صِحَّةً وَفَسَادًا (كَمَا يَلْزَمُ الْإِمَامَ إخْبَارُ الْقَوْمِ إذَا أَمَّهُمْ وَهُوَ مُحْدِثٌ أَوْ جُنُبٌ) أَوْ فَاقِدُ شَرْطٍ أَوْ رُكْنٍ. وَهَلْ عَلَيْهِمْ إعَادَتُهَا إنْ عَدْلًا، نَعَمْ وَإِلَّا نُدِبَتْ، وَقِيلَ لَا لِفِسْقِهِ بِاعْتِرَافِهِ؛ وَلَوْ زَعَمَ أَنَّهُ كَافِرٌ لَمْ يُقْبَلْ مِنْهُ لِأَنَّ الصَّلَاةَ دَلِيلُ الْإِسْلَامِ وَأُجْبِرَ عَلَيْهِ (بِالْقَدْرِ الْمُمْكِنِ) بِلِسَانِهِ أَوْ (بِكِتَابٍ أَوْ رَسُولٍ عَلَى الْأَصَحِّ) لَوْ مُعَيَّنِينَ وَإِلَّا لَا يَلْزَمُهُ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٩٢/١]




മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment