യഥാർത്ഥ സുന്നത്ത് അറാക്ക് കൊണ്ട് മിസ്വാക് ചെയ്യുന്നതാണ്. അറാക്കിന് പകരം സൈത്തൂൻ ഉപയോഗിച്ചാലും സുന്നത് ലഭിക്കുന്നതാണ്. ഏറ്റവും ശ്രേഷ്ഠത അറാക്ക് കൊണ്ട് മിസ്വാക് ചെയ്യുന്നതിനാണ്.
എന്നാൽ അറാക്ക് / സൈത്തൂൻ ലഭ്യമല്ലെങ്കിൽ അല്ലെങ്കിൽ പല്ലിനോ മോണയ്ക്കോ ഉള്ള രോഗം കാരണം മിസ്വാക് ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ വിരൽ, പരുപരുത്ത തുണി, പൽപൊടി, ടൂത്ത്പേസ്റ്റ്, ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിച്ച് പല്ല് വൃത്തിയാക്കാം. സുന്നത് കരസ്ഥമാകുന്നതാണ്.
മിസ്‌വാക്കിന്റെ ലക്ഷ്യം കേവലം പല്ല് വൃത്തിയാക്കൽ മാത്രമല്ല. അതിന് അനേകം ആത്മീയവും ശാരീരികവുമായ ഗുണങ്ങളുണ്ട്. പണ്ഡിതന്മാർ മിസ്‌വാക്കിന്റെ ഏകദേശം എഴുപത് ഗുണങ്ങൾ വരെ പരാമർശിച്ചിട്ടുണ്ട്. അതിനാൽ ടൂത്ത്ബ്രഷ് ഉപയോഗിക്കൽ പല്ലിന്റെ ശുചിത്വം ഉറപ്പാക്കുമെങ്കിലും മിസ്‌വാക് ലഭ്യമായിരിക്കെ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അത് ഉപേക്ഷിച്ച് ബ്രഷ് മാത്രം ഉപയോഗിച്ചാൽ മിസ്‌വാക്കിന്റെ സുന്നത്തിന്റെ പൂർണ പ്രതിഫലം ലഭിക്കുകയില്ല.
«وَفِي النَّهْرِ: وَيَسْتَاكُ بِكُلِّ عُودٍ إِلَّا الرُّمَّانَ وَالْقَصَبَ، وَأَفْضَلُهُ الْأَرَاكُ، ثُمَّ الزَّيْتُونُ.»
(الدُّرُّ الْمُخْتَارُ مَعَ رَدِّ الْمُحْتَارِ، ١/١١٥)
«وَعِنْدَ فَقْدِهِ أَوْ فَقْدِ أَسْنَانِهِ تَقُومُ الْخِرْقَةُ الْخَشِنَةُ أَوِ الْإِصْبَعُ مَقَامَهُ، كَمَا يَقُومُ الْعِلْكُ مَقَامَهُ لِلْمَرْأَةِ مَعَ الْقُدْرَةِ عَلَيْهِ.»
(الدُّرُّ الْمُخْتَارُ مَعَ رَدِّ الْمُحْتَارِ، ١/١١٥)
«وَمِنَ السُّنَنِ الْمُؤَكَّدَةِ السِّوَاكُ، وَلَا يُشْتَرَطُ أَنْ يَكُونَ مِنْ شَجَرِ الْأَرَاكِ الْمَعْرُوفِ، بَلِ الْأَفْضَلُ أَنْ يَكُونَ مِنْ أَشْجَارٍ مُرَّةٍ؛ لِأَنَّهُ يُسَاعِدُ عَلَى تَطْيِيبِ الْفَمِ، وَلَهُ فَوَائِدُ مَعْرُوفَةٌ، فَهُوَ يُقَوِّي اللِّثَةَ، وَيُنَظِّفُ الْأَسْنَانَ، وَيُقَوِّي الْمَعِدَةَ كَيْ لَا يَصِلَ إِلَيْهَا شَيْءٌ مِنْ أَدْرَانِ الْفَمِ، وَالْأَفْضَلُ أَنْ يَكُونَ رَطْبًا، وَأَنْ يَكُونَ فِي غِلَظِ الْخِنْصَرِ، وَطُولِ الشِّبْرِ، فَإِذَا لَمْ يَجِدْ سِوَاكًا فَإِنَّ الْفُرْشَاةَ تَقُومُ مَقَامَهُ، وَإِذَا لَمْ يَجِدْهَا اسْتَاكَ بِإِصْبَعِهِ، وَيَقُومُ مَقَامَ السِّوَاكِ الْعِلْكُ (اللُّبَانُ).»
(الْفِقْهُ عَلَى الْمَذَاهِبِ الْأَرْبَعَةِ، ١/٦٤)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment