ഈ ചോദ്യത്തിന് വിധി പറയുന്നതിന് മുമ്പ് സ്ത്രീയുടെ മുൻ ആർത്തവപതിവ് (ആദത്) അറിയേണ്ടതാണ്. ചോദ്യത്തിൽ അത് വ്യക്തമാക്കിയിട്ടില്ല.
സ്ത്രീക്ക് ജൂൺ 7-ന് മുമ്പ് 15 ദിവസമോ അതിലധികമോ ശുദ്ധിയുടെ കാലം കഴിഞ്ഞ ശേഷമാണ് രക്തസ്രാവം ആരംഭിച്ചതെങ്കിൽ ജൂൺ 7-ന് ആരംഭിച്ച രക്തം ഹൈളായി കണക്കാക്കപ്പെടും.
തുടർന്ന് ജൂൺ 25-ന് ഉണ്ടായ രക്തസ്രാവം, ശുദ്ധിയുടെ 15 ദിവസം പൂർത്തിയാകുന്നതിന് മുമ്പായതിനാൽ ഇസ്തിഹാളയാണ്. ജൂൺ 28-ന് ഇശാ സമയത്തോടെ 15 ദിവസത്തെ ശുദ്ധിയുടെ കാലം പൂർത്തിയാകും.
അതിനുശേഷം ജൂൺ 28 ഇശാ മുതൽ ജൂൺ 30 ളുഹർ വരെ തുടർന്ന് ഉണ്ടായ രക്തസ്രാവം മൂന്ന് ദിവസം (72 മണിക്കൂർ) പൂർത്തിയാകുന്നതിന് മുമ്പ് അവസാനിച്ചതിനാൽ അത് ഇസ്തിഹാളയാണ്.
ഇനി ജൂലൈ 10-ന് ആരംഭിച്ച രക്തസ്രാവം മൂന്ന് ദിവസം (72 മണിക്കൂർ) അല്ലെങ്കിൽ അതിലധികമോ (10 ദിവസത്തേക്കാൾ കൂടാതെ ) തുടരുകയാണെങ്കിൽ അത് ഹൈളായി വിധിക്കുന്നതാണ്. എന്നാൽ മൂന്ന് ദിവസം പൂർത്തിയാകുന്നതിന് മുമ്പ് രക്തസ്രാവം നിൽക്കുകയാണെങ്കിൽ അത് ഇസ്തിഹാള ആയിരിക്കും.
(وَأَقَلُّ الطُّهْرِ) بَيْنَ الْحَيْضَتَيْنِ أَوِ النِّفَاسِ وَالْحَيْضِ (خَمْسَةَ عَشَرَ يَوْمًا) وَلَيَالِيَهَا إِجْمَاعًا.(الدر المختار 1/285)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment