Friday, 10 July 2026

യാത്രക്കാരൻ ഖസർ ചെയ്യാതെ പൂർത്തിയാക്കി നിസ്കരിച്ചാൽ എന്താണ് വിധി

 

ഷറഇയ്യായ യാത്രക്കാരന് ഖസറാക്കി നമസ്കരിക്കൽ നിർബന്ധമാണ്. അതിനാൽ നാല് റകഅത്ത് ഫർളുള്ള നമസ്കാരങ്ങളായ ളുഹ്ർ, അസർ, ഇശാ എന്നിവയിൽ രണ്ട് റകഅത്ത് മാത്രം നമസ്കരിക്കണം. നാല് റകഅത്ത് പൂർണ്ണമായി നമസ്കരിക്കുന്നത് ശരിയായ രീതിയല്ല. അനുവദനീയമല്ല.

മറവിമൂലം രണ്ട് റകഅത്തിന് പകരം നാല് റകഅത്ത് നമസ്കരിച്ചാൽ രണ്ടാമത്തെ റകഅത്തിൽ അത്തഹിയ്യാത്തിൽ ഇരിക്കുകയും അവസാനം സഹ്വിന്റെ സുജൂദ് ചെയ്യുകയും ചെയ്താൽ നമസ്കാരം ശരിയാകുന്നതാണ്.

രണ്ടാമത്തെ റകഅത്തിൽ അത്തഹിയ്യാത്തിൽ ഇരുന്നെങ്കിലും സജ്ദതു സഹ്വ് ചെയ്തില്ലെങ്കിൽ ആ വഖ്ത് നമസ്കാരത്തിന്റെ സമയം കഴിയുന്നതിന് മുമ്പ് അത് വീണ്ടും മടക്കി നമസ്കരിക്കൽ നിർബന്ധമാണ്. സമയം കഴിഞ്ഞശേഷം മടക്കി നമസ്കരിക്കുന്നത് മുസ്തഹബ്ബാണ്.

എന്നാൽ രണ്ടാമത്തെ റകഅത്തിൽ അത്തഹിയ്യാത്തിൽ ഇരിക്കാതെയാണ് നാല് റകഅത്ത് പൂർത്തിയാക്കി യതെങ്കിൽ ഫർള് നിർവഹിക്കപ്പെട്ടതായി കണക്കാക്കില്ല. അതിനാൽ എത്ര സമയം കഴിഞ്ഞാലും ആ നമസ്കാരം വീണ്ടും മടക്കി നമസ്കരിക്കൽ നിർബന്ധമാണ്.

ആരെങ്കിലും മനപ്പൂർവം നാല് റകഅത്ത് നമസ്കരിച്ചാൽ ഫർള് നിർവഹിക്കപ്പെട്ടതായി കണക്കാക്കുമെങ്കിലും ഖസർ നിർവഹിക്കാതെ പൂർണ്ണ നമസ്കാരം നിർവഹിച്ചതിനാൽ അയാൾ പാപിയായിരിക്കും. കാരണം അങ്ങനെ ചെയ്യുന്നതിൽ നിരവധി തരത്തിലുള്ള കറാഹത്തുകൾ ഒന്നിച്ചുവരുന്നു.

فَإِذَا أَتَمَّ الرُّبَاعِيَّةَ وَالْحَالُ أَنَّهُ قَعَدَ الْقُعُودَ الْأَوَّلَ قَدْرَ التَّشَهُّدِ، صَحَّتْ صَلَاتُهُ؛ لِوُجُودِ الْفَرْضِ فِي مَحَلِّهِ، وَهُوَ الْجُلُوسُ عَلَى الرَّكْعَتَيْنِ، وَتَصِيرُ الْأُخْرَيَانِ نَافِلَةً لَهُ، مَعَ الْكَرَاهَةِ؛ لِتَأْخِيرِ الْوَاجِبِ، وَهُوَ السَّلَامُ عَنْ مَحَلِّهِ إِنْ كَانَ عَامِدًا... وَإِلَّا أَيْ: وَإِنْ لَمْ يَكُنْ قَدْ جَلَسَ قَدْرَ التَّشَهُّدِ عَلَى رَأْسِ الرَّكْعَتَيْنِ الْأُولَيَيْنِ، فَلَا تَصِحُّ صَلَاتُهُ؛ لِتَرْكِهِ فَرْضَ الْجُلُوسِ فِي مَحَلِّهِ، وَاخْتِلَاطِ النَّفْلِ بِالْفَرْضِ قَبْلَ كَمَالِهِ

مراقي الفلاح مع حاشية (الطحطاوي، كتاب الصلاة، باب صلاة المسافر، ص: ٤٢٥)

قَوْلُهُ: «لِتَأْخِيرِ الْوَاجِبِ»: وَتَرْكِ وَاجِبِ الْقَصْرِ، وَتَرْكِ افْتِتَاحِ النَّفْلِ، وَخَلْطِهِ بِالْفَرْضِ، وَكُلُّ ذٰلِكَ لَا يَجُوزُ، أَفَادَهُ السَّيِّدُ عَنِ الدُّرِّ

(الدر المختار مع رد المحتار، كتاب الصلاة، باب صلاة المسافر، ٢/٦٠٩–٦١٠)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment