Tuesday, 28 July 2026

ഇമാം അബദ്ധത്തിൽ നാല് റകഅത്ത് നമസ്കാരത്തിൽ അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റാൽ ഇമാമിന്റെയും മുഖ്തദികളുടെയും നമസ്കാരം അസാധുവാകുമോ ? ഇത്തരം സാഹചര്യത്തിൽ ഇമാം, മുഖ്തദി, മസ്ബൂഖ് എന്താണ് ചെയ്യേണ്ടത് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.


നാല് റകഅത്ത് ഫർള് നമസ്കാരത്തിൽ ഇമാം അബദ്ധത്തിൽ അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റാൽ ഇമാമിന്റെയും മുഖ്തദികളുടെയും നമസ്കാരം എല്ലാ സാഹചര്യങ്ങളിലും അസാധുവാകില്ല. അതിന്റെ വിശദീകരണം ഇപ്രകാരമാണ്:

ഇമാമിന്റെ വിധികൾ

അവസാന അതഹിയാത് ഇരിന്നിട്ടാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ:

  • അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്യുന്നതിന് മുമ്പ് തന്നെ തിരികെ ഇരിക്കണം.
  • ശേഷം സഹ്വിന്റെ സുജൂദ് ചെയ്ത് നമസ്കാരം പൂർത്തിയാക്കണം.
  • എന്നാൽ അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്തുകഴിഞ്ഞാൽ അതിനോട് ആറാം റകഅത്തും ചേർത്ത് നമസ്കാരം പൂർത്തിയാക്കണം. അവസാനം സഹ്വിന്റെ സുജൂദ് ചെയ്താൽ നമസ്കാരം സാധുവാകുന്നതാണ്.
  • ഇതിൽ നാല് റകഅത്ത് ഫർളായി കണക്കാക്കപ്പെടുകയും രണ്ട് റകഅത്ത് നഫ്ലായി കണക്കാക്കപ്പെടുകയും ചെയ്യും.

അവസാന അതഹിയാത് ഇരിക്കാതെയാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ

  • അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്യുന്നതിന് മുമ്പ് തിരികെ അതഹിയാത്തിലേക്ക് മടങ്ങണം.
  • ശേഷം സഹ്വിന്റെ സുജൂദ് ചെയ്ത് നമസ്കാരം പൂർത്തിയാക്കണം.
  • എന്നാൽ അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്തുകഴിഞ്ഞാൽ ഫർള് നമസ്കാരം അസാധുവാകും. അതിനാൽ ആ ഫർള് നമസ്കാരം വീണ്ടും മടക്കി നിർവഹിക്കൽ നിർബന്ധമാണ്.

മുഖ്തദിയുടെ വിധികൾ

അവസാന അതഹിയാത് ഇരുന്നതിന് ശേഷമാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ:

  • മുഖ്തദി ഇമാമിനോടൊപ്പം എഴുന്നേൽക്കരുത്. അവിടെ തന്നെ ഇമാമിനെ കാത്തിരിക്കണം.
  • ഇമാം അഞ്ചാം റകഅത്തിലെ സുജൂദിന് മുമ്പ് തിരികെ വന്നാൽ മുഖ്തദി ഇമാമിനെ പിന്തുടർന്ന് സലാം വീട്ടുകയും സഹ്വിന്റെ സുജൂദ് ചെയ്യുകയും വേണം.
  • എന്നാൽ ഇമാം അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്തുകഴിഞ്ഞാൽ മുഖ്തദി തനിയെ സലാം വീട്ടണം. മുഖ്തദിയുടെ നമസ്കാരം സാധുവായിരിക്കും.

അവസാന അതഹിയാത് ഇരിക്കാതെയാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ

  • അഞ്ചാം റകഅത്തിലെ സുജൂദിന് മുമ്പ് ഇമാം തിരികെ വന്നാൽ മുഖ്തദി അദ്ദേഹത്തെ പിന്തുടരണം.
  • എന്നാൽ അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്തുകഴിഞ്ഞാൽ ഇമാമിന്റെയും എല്ലാ മുഖ്തദികളുടെയും നമസ്കാരം അസാധുവാകും. എല്ലാവരും നമസ്കാരം വീണ്ടും മടക്കി നിർവഹിക്കണം.

മസ്ബൂഖിന്റെ വിധികൾ

അവസാന അതഹിയാത് ഇരിന്നിട്ടാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ:

  • മസ്ബൂഖും ഇമാമിനെ പിന്തുടർന്ന് എഴുന്നേറ്റാൽ എഴുന്നേറ്റ നിമിഷം തന്നെ മസ്ബൂഖിന്റെ നമസ്കാരം അസാധുവാകും. കാരണം ഈ ഘട്ടത്തിൽ മസ്ബൂ ഖ് തനിച്ച് തന്റെ നമസ്കാരം പൂർത്തിയാക്കേണ്ട സമയമായിരുന്നു. എന്നിട്ടും ഇമാമിനെ പിന്തുടർന്നത് നമസ്കാരം അസാധുവാകാൻ കാരണമാകുന്നു.
  • പിന്നീട് ഇമാം അതഹിയാത്തിലേക്ക് തിരികെ വന്നാലും അല്ലെങ്കിൽ ആറു റകഅത്ത് പൂർത്തിയാക്കി സലാം വീട്ടിയാലും ഈ വിധിയിൽ മാറ്റമില്ല.
  • മസ്ബൂഖ് ചെയ്യേണ്ടിയിരുന്നത് എഴുന്നേൽക്കാതെ ഇരുന്ന് തന്നെ ഇമാം തിരികെ വരുന്നത് വരെ കാത്തിരിക്കുക എന്നതാണ്. തുടർന്ന് ഇമാം സലാം വീട്ടിയ ശേഷം തനിക്കു നഷ്ടമായ റകഅത്തുകൾ എഴുന്നേറ്റു പൂർത്തിയാക്കേണ്ടതായിരുന്നു.

അവസാന അതഹിയാത് ഇരിക്കാതെയാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ:

  • മസ്ബൂഖ് ഇമാമിനെ പിന്തുടർന്ന് എഴുന്നേറ്റാലും എഴുന്നേറ്റതുകൊണ്ട് മാത്രം മസ്ബൂഖിന്റെ നമസ്കാരം അസാധുവാകില്ല.
  • ഇമാം അഞ്ചാം റകഅത്തിലെ സുജൂദിന് മുമ്പ് അതഹിയാത്തിലേക്ക് തിരികെ വന്ന് അവസാനം സഹ്വിന്റെ സുജൂദ് ചെയ്താൽ മസ്ബൂഖും ഇമാമിനെ പിന്തുടരണം. അപ്പോൾ എല്ലാവരുടെയും നമസ്കാരം സാധുവായിരിക്കും.
  • എന്നാൽ ഇമാം അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്താൽ അല്ലെങ്കിൽ അതിനോടൊപ്പം മറ്റൊരു റകഅത്തും കൂടി ചേർത്ത് ആറ് റകഅത്ത് പൂർത്തിയാക്കി സലാം വീട്ടിയാൽ ഇമാമിന്റെയും മസ്ബൂഖിന്റെയും ആ നമസ്കാരം നഫ്ൽ ആയി മാറും.
  • ഇമാം സലാം വീട്ടിയതിന് ശേഷം മസ്ബൂഖ്  തനിക്കു നഷ്ടമായിരുന്ന റകഅത്തുകൾ നഫ്ൽ നമസ്കാരത്തിന്റെ ഭാഗമായിട്ടാണ് പൂർത്തിയാക്കേണ്ടത്.
  • ഇവിടെ ഇമാമും എല്ലാ മുഖ്തദികളും മസ്ബൂഖുകൾ ഉൾപ്പെടെ ആ ഫർള് നമസ്കാരം വീണ്ടും മടക്കി നിർവഹിക്കേണ്ടതാണ്. കാരണം അവസാന അതഹിയാത് എന്ന ഫർള് നഷ്ടപ്പെട്ടതിനാൽ ആരുടെയും ഫർള് നമസ്കാരം സാധുവായിട്ടില്ല.

رَجُلٌ صَلَّى الظُّهْرَ خَمْسًا، وَقَعَدَ فِي الرَّابِعَةِ قَدْرَ التَّشَهُّدِ، إِنْ تَذَكَّرَ قَبْلَ أَنْ يُقَيِّدَ الْخَامِسَةَ بِالسَّجْدَةِ أَنَّهَا الْخَامِسَةُ، عَادَ إِلَى الْقَعْدَةِ وَسَلَّمَ، كَذَا فِي الْمُحِيطِ. وَيَسْجُدُ لِلسَّهْوِ، كَذَا فِي السِّرَاجِ الْوَهَّاجِ. وَإِنْ تَذَكَّرَ بَعْدَمَا قَيَّدَ الْخَامِسَةَ بِالسَّجْدَةِ أَنَّهَا الْخَامِسَةُ، لَا يَعُودُ إِلَى الْقَعْدَةِ وَلَا يُسَلِّمُ، بَلْ يُضِيفُ إِلَيْهَا رَكْعَةً أُخْرَى حَتَّى يَصِيرَ شَفْعًا، وَيَتَشَهَّدُ وَيُسَلِّمُ، هَكَذَا فِي الْمُحِيطِ. وَيَسْجُدُ لِلسَّهْوِ اسْتِحْسَانًا، كَذَا فِي الْهِدَايَةِ، وَهُوَ الْمُخْتَارُ، كَذَا فِي الْكِفَايَةِ. ثُمَّ يَتَشَهَّدُ وَيُسَلِّمُ، كَذَا فِي الْمُحِيطِ. وَالرَّكْعَتَانِ نَافِلَةٌ، وَلَا تَنُوبَانِ عَنْ سُنَّةِ الظُّهْرِ عَلَى الصَّحِيحِ، كَذَا فِي الْجَوْهَرَةِ النَّيِّرَةِ... وَإِنْ لَمْ يَقْعُدْ عَلَى رَأْسِ الرَّابِعَةِ حَتَّى قَامَ إِلَى الْخَامِسَةِ، إِنْ تَذَكَّرَ قَبْلَ أَنْ يُقَيِّدَ الْخَامِسَةَ بِالسَّجْدَةِ، عَادَ إِلَى الْقَعْدَةِ، هَكَذَا فِي الْمُحِيطِ. وَفِي الْخُلَاصَةِ: وَيَتَشَهَّدُ وَيُسَلِّمُ وَيَسْجُدُ لِلسَّهْوِ، كَذَا فِي التَّتَارْخَانِيَّةِ. وَإِنْ قَيَّدَ الْخَامِسَةَ بِالسَّجْدَةِ فَسَدَ ظُهْرُهُ عِنْدَنَا، كَذَا فِي الْمُحِيطِ.

الفتاوى الهندية (١/١٢٩) 

وَأَرْبَعَةٌ لَا يُتَابَعُ فِيهَا: زِيَادَةُ تَكْبِيرِ الْعِيدِ، أَوْ الْجَنَازَةِ، وَرُكْنٌ، وَقِيَامٌ لِخَامِسَةٍ.

(قَوْلُهُ: وَقِيَامٌ لِخَامِسَةٍ) دَاخِلٌ تَحْتَ قَوْلِهِ: وَرُكْنٌ، تَأَمَّلْ. قَالَ فِي شَرْحِ الْمُنْيَةِ: ثُمَّ فِي الْقِيَامِ إِلَى الْخَامِسَةِ، إِنْ كَانَ قَعَدَ عَلَى الرَّابِعَةِ، يَنْتَظِرُهُ الْمُقْتَدِي قَاعِدًا، فَإِنْ سَلَّمَ مِنْ غَيْرِ إِعَادَةِ التَّشَهُّدِ، سَلَّمَ الْمُقْتَدِي مَعَهُ، وَإِنْ قَيَّدَ الْخَامِسَةَ بِسَجْدَةٍ، سَلَّمَ الْمُقْتَدِي وَحْدَهُ. وَإِنْ كَانَ لَمْ يَقْعُدْ عَلَى الرَّابِعَةِ، فَإِنْ عَادَ تَابَعَهُ الْمُقْتَدِي، وَإِنْ قَيَّدَ الْخَامِسَةَ، فَسَدَتْ صَلَاتُهُمْ جَمِيعًا، وَلَا يَنْفَعُ الْمُقْتَدِي تَشَهُّدُهُ وَسَلَامُهُ وَحْدَهُ.

الدُّرُّ الْمُخْتَارُ مَعَ رَدِّ الْمُحْتَارِ (٢/١٢)

وَلَوْ قَامَ إِمَامُهُ لِخَامِسَةٍ فَتَابَعَهُ، إِنْ بَعْدَ الْقُعُودِ تَفْسُدُ، وَإِلَّا لَا حَتَّى يُقَيِّدَ الْخَامِسَةَ بِسَجْدَةٍ.

(قَوْلُهُ: إِنْ بَعْدَ الْقُعُودِ) أَيْ: قُعُودِ الْإِمَامِ الْقَعْدَةَ الْأَخِيرَةَ. (قَوْلُهُ: تَفْسُدُ) أَيْ: صَلَاةُ الْمَسْبُوقِ؛ لِأَنَّهُ اقْتِدَاءٌ فِي مَوْضِعِ الِانْفِرَادِ، وَلِأَنَّ اقْتِدَاءَ الْمَسْبُوقِ بِغَيْرِهِ مُفْسِدٌ، كَمَا مَرَّ. (قَوْلُهُ: وَإِلَّا) أَيْ: وَإِنْ لَمْ يَقْعُدْ وَتَابَعَهُ الْمَسْبُوقُ لَا تَفْسُدُ صَلَاتُهُ؛ لِأَنَّ مَا قَامَ إِلَيْهِ الْإِمَامُ عَلَى شَرَفِ الرَّفْضِ، وَلِعَدَمِ تَمَامِ الصَّلَاةِ، فَإِنْ قَيَّدَهَا بِسَجْدَةٍ انْقَلَبَتْ صَلَاتُهُ نَفْلًا، فَإِنْ ضَمَّ إِلَيْهَا سَادِسَةً يَنْبَغِي لِلْمَسْبُوقِ أَنْ يُتَابِعَهُ، ثُمَّ يَقْضِيَ مَا سُبِقَ بِهِ، وَتَكُونُ لَهُ نَافِلَةً كَالْإِمَامِ، وَلَا قَضَاءَ عَلَيْهِ لَوْ أَفْسَدَهَا؛ لِأَنَّهُ لَمْ يَشْرَعْ فِيهَا قَصْدًا. رَحْمَتِي.

الدُّرُّ الْمُخْتَارُ مَعَ رَدِّ الْمُحْتَارِ (١/٥٩٩)

وَلَوْ قَامَ الْإِمَامُ إِلَى الْخَامِسَةِ فِي صَلَاةِ الظُّهْرِ، فَتَابَعَهُ الْمَسْبُوقُ، إِنْ قَعَدَ الْإِمَامُ عَلَى رَأْسِ الرَّابِعَةِ فَسَدَتْ صَلَاةُ الْمَسْبُوقِ، وَإِنْ لَمْ يَقْعُدْ لَا تَفْسُدُ، حَتَّى يُقَيِّدَ الْخَامِسَةَ بِالسَّجْدَةِ، فَإِذَا قَيَّدَهَا بِالسَّجْدَةِ فَسَدَتْ صَلَاةُ الْكُلِّ؛ لِأَنَّ الْإِمَامَ إِذَا قَعَدَ عَلَى الرَّابِعَةِ تَمَّتْ صَلَاتُهُ فِي حَقِّ الْمَسْبُوقِ، فَلَا يَجُوزُ لِلْمَسْبُوقِ مُتَابَعَتُهُ.

البَحْرُ الرَّائِقُ (١/٣٧٨)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment