Tuesday, 28 July 2026

സ്ഥലം വാങ്ങാനായി ഒരു ലക്ഷം രൂപ അഡ്വാൻസായി നൽകി. പിന്നീട് ബാക്കി തുക നൽകാൻ സാധിക്കാത്തതിനാൽ ആ ഇടപാട് നടന്നില്ല. ഈ സാഹചര്യത്തിൽ അഡ്വാൻസ് തുക തിരികെ നൽകേണ്ടതുണ്ടോ ? പൊതുവെ ഈ അഡ്വാൻസ് തുക തിരികെ നൽകാറില്ല. എന്താണ് ഇതിന്റെ വിധി


അഡ്വാൻസ് തുക വാങ്ങുന്ന വസ്തുവിന്റെ വിലയുടെ ഭാഗമായതിനാൽ അത് വാങ്ങുന്നതും നൽകുന്നതും ശരീഅത്തിൽ അനുവദനീയമാണ്. എന്നാൽ ഏതെങ്കിലും കാരണത്താൽ ഇടപാട് പൂർത്തിയാകാതെ വന്നാൽ ആ അഡ്വാൻസ് തുക തിരികെ നൽകൽ നിർബന്ധമാണ്. ആ തുക പിടിച്ചുവെക്കുകയോ തിരികെ നൽകാതിരിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല.

വാങ്ങുന്നയാൾ അത് തിരികെ ആവശ്യപ്പെട്ടില്ലെങ്കിലും അത് മടക്കി നൽകേണ്ട ബാധ്യത നിലനിൽക്കുന്നതാണ്.

ചോദിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടപാട് നടക്കാത്തതിനാൽ വിൽക്കുന്നയാൾ ഒരു ലക്ഷം രൂപ തിരികെ നൽകൽ നിർബന്ധമാണ്.

وَعَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ) أَيِ ابْنِ عَمْرٍو عَلَى مَا فِي الْجَامِعِ الصَّغِيرِ لِلسُّيُوطِيِّ (قَالَ نَهَى رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَنْ بَيْعِ الْعُرْبَانِ) ...... الْبَيْعُ الَّذِي يَكُونُ فِيهِ الْعُرْبَانِ فِي النِّهَايَةِ هُوَ أَنْ يَشْتَرِيَ السِّلْعَةَ وَيَدْفَعَ إِلَى صَاحِبِهَا شَيْئًا عَلَى أَنَّهُ إِنْ أَمْضَى الْبَيْعَ حَسَبَ وَإِنْ لَمْ يُمْضِ الْبَيْعَ كَانَ لِصَاحِبِ السِّلْعَةِ وَلَمْ يَرْتَجِعْهُ الْمُشْتَرِي، وَهُوَ بَيْعٌ بَاطِلٌ عِنْدَ الْفُقَهَاءِ لِمَا فِيهِ مِنَ الشُّرُوطِ وَالْغَرَرِ، وَأَجَازَهُ أَحْمَدُ وَرَوَى عَنِ ابْنِ عُمَرَ إِجَازَتَهُ، وَحَدِيثُ النَّهْيِ مُنْقَطِعٌ. (رَوَاهُ مَالِكٌ وَأَبُو دَاوُدَ وَابْنُ مَاجَهْ) وَكَذَا رَوَاهُ أَحْمَدُ

[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,5/1936]

كَمَا جَرَتِ الْعَادَةُ فِي بَعْضِ الْبِلَادِ أَنَّ الْمُشْتَرِيَ يُقَدِّمُ مَبْلَغًا مِنَ الثَّمَنِ قَبْلَ إِنْجَازِ الْبَيْعِ، وَذَلِكَ لِتَأْكِيدِ وَعْدِهِ بِالشِّرَاءِ، وَيُسَمَّى فِي الْعُرْفِ: «هَامِشُ الْجِدِّيَّةِ» أَوْ «ضَمَانُ الْجِدِّيَّةِ» (إِنْ لَمْ يَكُنْ ضَمَانًا بِالْمَعْنَى الْفِقْهِيِّ)، فَهَذِهِ دَفَعَاتٌ لَيْسَتْ عَرْبُونًا، وَإِنَّمَا هِيَ أَمَانَةٌ بِيَدِ الْبَائِعِ، تَجْرِي عَلَيْهَا أَحْكَامُ الْأَمَانَاتِ، وَلَا يَجُوزُ لِآخِذِهَا أَنْ يَتَمَوَّلَهَا لِنَفْسِهِ، وَلَا يَجُوزُ اسْتِثْمَارُهَا إِلَّا بِإِذْنِ مَالِكِهَا، بِشَرْطِ أَنْ يَكُونَ الرِّبْحُ لَهُ، وَكَذَلِكَ يَجِبُ رَدُّ هَذَا الْمَبْلَغِ إِلَيْهِ إِنْ لَمْ يَتِمَّ إِنْجَازُ الْعَقْدِ مَعَهُ، فَلَا يَجُوزُ لِلْآخِذِ أَنْ يُمْسِكَهَا فِي هَذِهِ الْحَالَةِ.

(فقه البيوع، جـ ١، صـ ١١٩، بحث: هامش الجدية)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment