അത്തഹിയാത്തിൽ "അശ്ഹദു അൻ ലാ ഇലാഹ" എന്ന് ഷഹാദത്ത് പറയുന്ന സമയത്ത് ചൂണ്ട് വിരൽ ഉയർത്തുന്നത് സുന്നത്താണ്. എന്നാൽ ചിലർ ചെയ്യുന്നത് പോലെ അതഹിയാതിൽ മുഴുവൻ വിരൽ തുടർച്ചയായി അനക്കുന്നത് ശരിയായ രീതിയല്ല.
ഇതിന് തെളിവായി അവർ സാധാരണയായി വാഇൽ ഇബ്‌നു ഹുജ്ർ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഉദ്ധരിക്കാറുണ്ട്. അതിൽ "فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا" (നബി തങ്ങൾ വിരൽ അനക്കുന്നത് ഞാൻ കണ്ടു. അതിലൂടെ ദുആ ചെയ്യുകയായിരുന്നു) എന്ന വാക്കുകളുണ്ട്.
എന്നാൽ ഈ ഹദീസിൽ നിന്ന് വിരൽ തുടർച്ചയായി അനക്കി എന്ന അർത്ഥം വെക്കൽ ശരിയല്ല.
കാരണം അബ്ദുല്ലാഹ് ഇബ്‌നു സുബൈർ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. നബി ﷺ അതഹിയാത് ഓതുമ്പോൾ ചൂണ്ട് വിരൽ കൊണ്ട് സൂചന കാണിക്കുമായിരുന്നു. വിരൽ അനക്കാറില്ലായിരുന്നു. ഈ ഹദീസ് ഇമാം നസാഈ (റ) യും ഇമാം അബൂ ദാവൂദ് (റ) ഉദ്ധരിച്ചിട്ടുള്ളതാണ്.
അതിനാൽ ഭൂരിപക്ഷം ഫുഖഹാക്കൾ ഈ രണ്ട് ഹദീസുകൾ തമ്മിൽ ഇപ്രകാരം സംയോജിപ്പിക്കുന്നു:
വാഇൽ ഇബ്‌നു ഹുജ്ർ (റ)യുടെ ഹദീസിലെ "يُحَرِّكُهَا" എന്നതിന്റെ ഉദ്ദേശ്യം വിരൽ ഉയർത്തുക എന്നതാണ്; തുടർച്ചയായി അനക്കി കൊണ്ടിരിക്കുക എന്നല്ല. കാരണം അബ്ദുല്ലാഹ് ഇബ്‌നു സുബൈർ (റ)യുടെ ഹദീസിലെ "ولا يحركها" എന്നത് തുടർച്ചയായ വിരൽചലനത്തെ നിഷേധിക്കുന്നതാണ്. ഇപ്രകാരം വ്യാഖ്യാനിക്കുമ്പോൾ രണ്ട് ഹദീസുകൾക്കും പരസ്പരം യാതൊരു വൈരുദ്ധ്യവും അവശേഷിക്കുന്നില്ല. തമ്മിൽ യോജിക്കുന്നു.
അതിനാൽ ഹനഫി മദ്ഹബിന്റെയും ബഹു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം ഷഹാദത്ത് പറയുന്ന സമയത്ത് വിരൽ ഒരിക്കൽ ഉയർത്തൽ സുന്നത്താണ്. എന്നാൽ അതഹിയാത് മുഴുവൻ വിരൽ തുടർച്ചയായി അനക്കി ക്കൊണ്ടിരിക്കുക സുന്നത്തിൽ നിന്ന് തെളിയുന്നില്ല.
(يُحَرِّكُهَا) : ظَاهِرُهُ يُوَافِقُ مَذْهَبَ الْإِمَامِ مَالِكٍ، لَكِنَّهُ مُعَارَضٌ بِمَا سَيَأْتِي أَنَّهُ لَا يُحَرِّكُهَا، وَيُمْكِنُ أَنْ يَكُونَ مَعْنَى يُحَرِّكُهَا يَرْفَعُهَا، إِذْ لَا يُمْكِنُ رَفْعُهَا بِدُونِ تَحْرِيكِهَا، وَاللَّهُ أَعْلَمُ، قَالَ الْمُظْهِرُ: اخْتَلَفُوا فِي تَحْرِيكِ الْأُصْبُعِ إِذَا رَفَعَهَا لِلْإِشَارَةِ، وَالْأَصَحُّ أَنَّهُ يَضَعُهَا مِنْ غَيْرِ تَحْرِيكٍ
[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,2/735]
(وَعَنْ عَبْدِ اللَّهِ بْنِ الزُّبَيْرِ قَالَ: «كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُشِيرُ بِأُصْبُعِهِ إِذَا دَعَا» ) ، أَيْ: إِذَا دَعَا اللَّهَ بِالتَّوْحِيدِ (وَلَا يُحَرِّكُهَا) : قَالَ ابْنُ الْمَلَكِ: يَدُلُّ عَلَى أَنَّهُ لَا يُحَرِّكُ الْأُصْبُعَ إِذَا رَفَعَهَا لِلْإِشَارَةِ، وَعَلَيْهِ أَبُو حَنِيفَةَ،
[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,2/735]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment