Tuesday, 28 July 2026

സംയോഗത്തിന് ശേഷം കുളിക്കുമ്പോൾ മനിയ്യ് പോലെ തുള്ളികൾ പുറത്തുവരുന്നു. ചിലപ്പോൾ കുളി കഴിഞ്ഞ ശേഷവും അങ്ങനെ വരാറുണ്ട്. ഈ തുള്ളികൾക്ക് എന്താണ് ശരീഅത്തിലെ വിധി ? ഇതിനാൽ വീണ്ടും കുളി നിർബന്ധമാകുമോ?


സംയോഗത്തിന്  ശേഷം പെട്ടന്ന് തന്നെ കുളിക്കുകയും പിന്നീട് പുറത്തേക്ക് വരുന്നത് മനിയ്യ് ആണെങ്കിൽ വീണ്ടും കുളിക്കേണ്ടതാണ്. എന്നാൽ കുളിക്കുന്നതിന് മുമ്പ് മൂത്രമൊഴിക്കുകയോ, കുറച്ച് നേരം ഉറങ്ങുകയോ, അല്ലെങ്കിൽ അൽപം നടക്കുകയോ ചെയ്തശേഷം കുളിക്കുകയും പിന്നീട് മനിയ്യിന്റെ തുള്ളികൾ പുറത്തുവന്നാലും വീണ്ടും കുളിക്കേണ്ടതില്ല. എന്നാൽ പുറത്ത് വരുന്നത് നജസാണ്. വുളു മുറിയുന്നതാണ്. കൂടാതെ ശരീരത്തിലോ വസ്ത്രത്തിലോ തുള്ളികൾ പതിച്ച ഭാഗം നന്നായി കഴുകി ശുദ്ധിയാക്കലും നിർബന്ധമാണ്.

إذَا اغْتَسَلَ قَبْلَ أَنْ يَبُولَ أَوْ يَنَامَ ثُمَّ سَالَ مِنْهُ بَقِيَّةُ الْمَنِيِّ مِنْ غَيْرِ شَهْوَةٍ يُعِيدُ الِاغْتِسَالَ عِنْدَهُمَا خِلَافًا لَهُ فَلَوْ خَرَجَ بَقِيَّةُ الْمَنِيِّ بَعْدَ الْبَوْلِ أَوْ النَّوْمِ أَوْ الْمَشْيِ لَا يَجِبُ الْغُسْلُ إجْمَاعًا؛ لِأَنَّهُ مَذْيٌ وَلَيْسَ بِمَنِيٍّ؛ لِأَنَّ الْبَوْلَ وَالنَّوْمَ وَالْمَشْيَ يَقْطَعُ مَادَّةَ الشَّهْوَةِ اهـ

[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,1/58]




മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment