Friday, 17 July 2026

സർക്കാർ പ്രഖ്യാപിച്ച പ്രിയ ദർശിനി ബസ്സിൽ സ്ത്രീകൾ സൗജന്യമായി യാത്ര ചെയ്യുന്നതിന്റെ വിധിയെന്താണ് ? സർക്കാരിന്റെ സ്വത്തിന്റെ ഭൂരിഭാഗം ഹറാമായതാണെങ്കിൽ ആനുകൂല്യങ്ങൾ സ്വീകരിക്കാൻ പാടില്ല എന്ന് കണ്ടു. ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു


സർക്കാർ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹതയുള്ളവർ സ്വീകരിക്കൽ അനുവദനീയമാണ്.

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി എല്ലാ സ്ത്രീകൾക്കും ലഭിക്കുന്ന ഒരു ജനക്ഷേമ ആനുകൂല്യമാണ്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു സഹായവും ഔദാര്യവുമാണ്. അതിനാൽ നിയമാനുസൃതമായി അത് ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല.

"സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ഹറാമാണ്; അതിനാൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സ്വീകരിക്കാൻ പാടില്ല" എന്ന നിലപാട് ഫിഖ്ഹിൽ ശരിയല്ല. സർക്കാരിന്റെ ഖജനാവിൽ ഹലാലും ഹറാമുമായ വിവിധ തരത്തിലുള്ള വരുമാനങ്ങൾ കലർന്നിരിക്കാം. അത്തരം സാഹചര്യത്തിൽ സർക്കാരിന്റെ വരുമാനത്തിൽ ഭൂരിഭാഗം ഹറാമായ ഇനങ്ങളുമുണ്ടെന്ന കാരണത്താൽ മാത്രം ഈ ആനുകൂല്യങ്ങൾ ഹറാമാകുകയില്ല. ആ ആനുകൂല്യം ഹറാമായ സമ്പത്തിൽ നിന്ന് വക മാറ്റിയതാണെന്ന് കൃത്യവും വ്യക്തവുമായ അറിവില്ലാത്തടത്തോളം അത് സ്വീകരിക്കൽ അനുവദനീയമാണ്. സാധ്യത പരിഗണിച്ച് സൂക്ഷ്മതക്ക് വേണ്ടി ആനുകൂല്യങ്ങൾ സ്വീകരിക്കാതിരിക്കാം.

قَالَ الْفَقِيهُ أَبُو اللَّيْثِ رَحِمَهُ اللَّهُ تَعَالَى اخْتَلَفَ النَّاسُ فِي أَخْذِ الْجَائِزَةِ مِنْ السُّلْطَانِ قَالَ بَعْضُهُمْ يَجُوزُ مَا لَمْ يَعْلَمْ أَنَّهُ يُعْطِيهِ مِنْ حَرَامٍ قَالَ مُحَمَّدٌ رَحِمَهُ اللَّهُ تَعَالَى وَبِهِ نَأْخُذُ مَا لَمْ نَعْرِفْ شَيْئًا حَرَامًا بِعَيْنِهِ، وَهُوَ قَوْلُ أَبِي حَنِيفَةَ رَحِمَهُ اللَّهُ تَعَالَى وَأَصْحَابِهِ، كَذَا فِي الظَّهِيرِيَّةِ۔ (الفتاویٰ الهندیة : ٥/٣٤٢)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment