Tuesday, 28 July 2026

ഹനഫി മദ്ഹബിൽ ഇമാം ഓതുമ്പോൾ ഖിറാഅത്തിൽ തെറ്റ് സംഭവിച്ച് ലുഖ്മ (തെറ്റ് തിരുത്തിക്കൊടുക്കൽ) നൽകുന്ന വ്യക്തി തെറ്റായ ലുഖ്മ നൽകി. ഇമാം ആ ലുഖ്മ സ്വീകരിച്ചില്ല. അല്ലെങ്കിൽ ശരിയായ ലുഖ്മ നൽകിയിട്ടും ഇമാം സ്വീകരിക്കാതെ മുന്നോട്ടു ഓതി. ഇപ്രകാരം ലുഖ്മ നൽകിയിട്ടും ഇമാം സ്വീകരിക്കത്ത സാഹചര്യങ്ങളിൽ ലുഖ്മ നൽകിയ വ്യക്തിയുടെ നമസ്കാരം അസാധുവാകുമോ ?


ലുഖ്മ നൽകുന്ന വ്യക്തി (ഫാതിഹ്) ശരിയായ ലുഖ്മ നൽകിയാലും അബദ്ധത്തിൽ ഇമാമിന് തെറ്റായ ലുഖ്മ നൽകിയാലും അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ നിസ്കാരം അസാധുവാകില്ല. ഇമാം ആ ലുഖ്മ സ്വീകരിച്ചില്ലെങ്കിലും ഫാതിഹിന്റെ നമസ്കാരം സാധുവായിരിക്കും. എന്നാൽ ഇമാമിന് ഖിറാഅത്തിൽ തെറ്റ് സംഭവിച്ച ഉടൻ തന്നെ ധൃതിപിടിച്ച് ലുഖ്മ നൽകുന്നത് മക്രൂഹാണ്.

الْحَاصِلُ أَنَّ الصَّحِيحَ مِنْ الْمَذْهَبِ أَنَّ الْفَتْحَ عَلَى إمَامِهِ لَا يُوجِبُ فَسَادَ صَلَاةِ أَحَدٍ لَا الْفَاتِحِ وَلَا الْآخِذِ مُطْلَقًا فِي كُلِّ حَالٍ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٦/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment