വളർത്തപ്പെടുന്ന നാട്ടു കഴുതയുടെ മാംസവും പാലും ഹലാലല്ല. ഹറാമാണ്. പന്നി ഒഴികെയുള്ള ഹറാമായ മൃഗങ്ങൾ (ഉദാ: കഴുത തുടങ്ങിയവ) ശരീഅത്ത് നിർദേശിച്ച രീതിയിൽ അറുക്കുകയാണെങ്കിൽ അവയുടെ മാംസവും തോലും ഭക്ഷണത്തിന് ഹലാലാകുകയില്ലങ്കിലും താഹിറാണ്(ശുദ്ധമാണ്). അതിനാൽ അവയെ വില്‍പന ലക്ഷ്യം വച്ച് വളർത്തലും ഭക്ഷിക്കുന്നതൊഴികെയുള്ള മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് അനുവദനീയമാണ്.
وَأَمَّا الْحِمَارُ الْأَهْلِيُّ فَلَحْمُهُ حَرَامٌ، وَكَذَلِكَ لَبَنُهُ وَشَحْمُهُ
[مجموعة من المؤلفين، الفتاوى الهندية، ٢٩٠/٥]
وَيَجُوزُ بَيْعُ لُحُومِ السِّبَاعِ وَالْحُمُرِ الْمَذْبُوحَةِ فِي الرِّوَايَةِ الصَّحِيحَةِ وَلَا يَجُوزُ بَيْعُ لُحُومِ السِّبَاعِ الْمَيِّتَةِ كَذَا فِي مُحِيطِ السَّرَخْسِيِّ
وَأَمَّا جُلُودُ السِّبَاعِ وَالْحُمُرِ وَالْبِغَالِ فَمَا كَانَتْ مَذْبُوحَةً أَوْ مَدْبُوغَةً جَازَ بَيْعُهَا وَمَا لَا فَلَا
[مجموعة من المؤلفين، الفتاوى الهندية، ١١٥/٣]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment