Tuesday, 21 July 2026

സ്ത്രീകളോട് സലാം പറയുന്നതും അവർ പറഞ്ഞ സലാമിന് മറുപടി നൽകുന്നതിന്റെയും വിധി എന്താണ് ?


മഹ്റമായ സ്ത്രീകളോട് സലാം പറയുന്നതും അവർ പറഞ്ഞ സലാമിന് മറുപടി നൽകുന്നതും അനുവദനീയമാണ്. മഹ്റമല്ലാത്ത യുവതി യോട് സലാം പറയൽ ഒഴിവാക്കേണ്ടതാണ്. എന്നാൽ അതിലൂടെ ഫിത്ന കുഴപ്പങ്ങളുടെ സാധ്യത ഉള്ളതിനാൽ സലാം പറയൽ അനുവദനീയമല്ല.

മഹ്റമല്ലാത്ത യുവതി സലാം പറഞ്ഞാൽ മനസ്സിൽ മറുപടി നൽകിയാൽ മതിയാകും. നാവുകൊണ്ട് (ശബ്ദത്തോടെ) മറുപടി പറയേണ്ടതില്ല. എന്നാൽ മഹ്റമല്ലാത്ത പ്രായമായ സ്ത്രീ സലാം പറഞ്ഞാൽ അവർക്ക് ശബ്ദത്തിൽ മറുപടി നൽകാവുന്നതാണ്.

وَلَا يُكَلِّمُ الْأَجْنَبِيَّةَ إلَّا عَجُوزًا عَطَسَتْ أَوْ سَلَّمَتْ فَيُشَمِّتُهَا لَا يَرُدُّ السَّلَامَ عَلَيْهَا وَإِلَّا لَا انْتَهَى.....(قَوْلُهُ وَإِلَّا لَا) أَيْ وَإِلَّا تَكُنْ عَجُوزًا بَلْ شَابَّةً لَا يُشَمِّتُهَا، وَلَا يَرُدُّ السَّلَامَ بِلِسَانِهِ قَالَ فِي الْخَانِيَّةِ: وَكَذَا الرَّجُلُ مَعَ الْمَرْأَةِ إذَا الْتَقَيَا يُسَلِّمُ الرَّجُلُ أَوَّلًا، وَإِذَا سَلَّمَتْ الْمَرْأَةُ الْأَجْنَبِيَّةُ عَلَى رَجُلٍ إنْ كَانَتْ عَجُوزًا رَدَّ الرَّجُلُ - عَلَيْهَا السَّلَامُ - بِلِسَانِهِ بِصَوْتٍ تَسْمَعُ، وَإِنْ كَانَتْ شَابَّةً رَدَّ عَلَيْهَا فِي نَفْسِهِ، وَكَذَا الرَّجُلُ إذَا سَلَّمَ عَلَى امْرَأَةٍ أَجْنَبِيَّةٍ فَالْجَوَابُ فِيهِ عَلَى الْعَكْسِ اهـ.

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/369]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment