Tuesday, 21 July 2026

ജമാഅത്ത് നമസ്കാരത്തിൽ എപ്പോഴാണ് ചേരേണ്ടത് ? ഇമാം സുജൂദിലാണെങ്കിൽ സുജൂദിൽ നിന്ന് എഴുന്നേൽക്കുന്നത് വരെ ചിലർ കാത്ത് നിൽക്കാറുണ്ട്. എന്താണ് വിധി ?


ഇമാം ഏത് നിലയിലാണോ ഉള്ളത് അതേ നിലയിൽ തന്നെ ഉടൻ നമസ്കാരത്തിൽ ചേരണം. ഇമാം സുജൂദിലാണെങ്കിൽ ഇമാമിനോടൊപ്പം സുജൂദിൽ തന്നെ ചേരണം. ഇമാം എഴുന്നേൽക്കുന്നത് വരെ കാത്ത് നിൽക്കേണ്ടതില്ല. ഇമാം എഴുന്നേൽക്കുന്നത് വരെ കാത്ത് നിൽക്കുന്ന പ്രവണത നല്ലതല്ല. റുകൂഇൽ നിന്ന് ഇമാം എഴുന്നേറ്റതിന് ശേഷം നമസ്കാരത്തിൽ ചേർന്നാൽ ആ റക്അത്ത് ലഭിക്കില്ലെങ്കിലും ഇമാമിനോടൊപ്പം ചെയ്യുന്ന ഒരു സുജൂദ് പോലും മഹത്തായ പ്രതിഫലത്തിന് കാരണമാകുന്നു. ഇതിന് ഹദീസുകളിൽ പ്രോത്സാഹനവും വന്നിട്ടുണ്ട്.

فَلَوْ كَبَّرَ قَائِمًا فَرَكَعَ وَلَمْ يَقِفْ صَحَّ؛ لِأَنَّ مَا أَتَى بِهِ مِنَ الْقِيَامِ إِلَى أَنْ يَبْلُغَ الرُّكُوعَ يَكْفِيهِ، قُنْيَةً، فِي فَرْضٍ، وَمُلْحَقٌ بِهِ كَنَذْرٍ وَسُنَّةِ الْفَجْرِ فِي الْأَصَحِّ، لِقَادِرٍ عَلَيْهِ، وَعَلَى السُّجُودِ

ردُّ المحتار (٣/٣٨١)

قَوْلُهُ: (إِذَا أَتَى أَحَدُكُمُ الصَّلَاةَ وَالإِمَامُ عَلَى حَالٍ) أَيْ: مِنْ قِيَامٍ أَوْ رُكُوعٍ أَوْ سُجُودٍ أَوْ قُعُودٍ، (فَلْيَصْنَعْ كَمَا يَصْنَعُ الإِمَامُ) أَيْ: فَلْيُوَافِقِ الإِمَامَ فِيمَا هُوَ فِيهِ مِنَ الْقِيَامِ أَوِ الرُّكُوعِ أَوْ غَيْرِ ذَلِكَ، أَيْ: فَلَا يَنْتَظِرِ الإِمَامَ إِلَى الْقِيَامِ كَمَا يَفْعَلُهُ الْعَوَامُّ

تحفة الأحوذي شرح جامع الترمذي (٣/١٦٢)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment