Tuesday, 21 July 2026

ദാനധർമ്മം വിപത്തുകളെ തടയും (الصدقة رد البلاء) എന്ന വചനം ഹദീസ് ആണോ


പറയപ്പെട്ട വാചകത്തിന്റെ ആശയം ഹദീസുകളിൽ നിന്ന് തെളിയുന്നുണ്ട്. എന്നാൽ പൊതുവേ ജനങ്ങൾ ഉദ്ധരിക്കുന്ന വളരെയധികം പ്രചാരം നേടിയ الصدقة ترد البلاء അല്ലെങ്കിൽ الصدقة رد البلاء എന്ന വാചകം ഇതേ രൂപത്തിൽ ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടില്ല. അതിനാൽ ഈ വചനം നബി ﷺ തങ്ങളോട് ചേർത്ത് ഹദീസായി പറയുന്നത് ശരിയല്ല. ഒഴിവാക്കണം. 

എന്നാൽ ഇതിന്റെ ആശയം ശരിയാണ്. അതായത് സദഖ ദുരിതങ്ങളും ആപത്തുകളും അകറ്റാൻ കാരണമാകുന്നു എന്ന ആശയം ഹദീസുകൾ കൊണ്ട് തെളിയപ്പെട്ടതാണ്.

ഇമാം ത്വബ്റാനി (റ) അബൂ ഉമാമ (റ) യിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യുന്നു.

നബി ﷺ അരുളി: നന്മ ചെയ്യുന്നത് എല്ലാ തരത്തിലുള്ള ദുരന്തങ്ങളിൽ നിന്നും ദോഷങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. രഹസ്യമായി ചെയ്യുന്ന സദഖ അല്ലാഹുവിന്റെ കോപത്തെ ശമിപ്പിക്കുന്നു. കുടുംബബന്ധം അടുപ്പിക്കുന്നത് ആയുസ്സ് വർധിപ്പിക്കുന്നു. (അൽ മുഅ്ജമുൽ കബീർ ഹദീസ്: 8014)

ഈ ഹദീസിനെ ഇമാം മുന്ദിരിയും (റ) ഇമാം ഹൈസമിയും (റ) ഹസൻ (സ്വീകാര്യമായ) ഹദീസായി വിലയിരുത്തിയിട്ടുണ്ട്.

حَدَّثَنَا يَحْيَى بْنُ مُحَمَّدٍ الْحَنَّائِيُّ، ثَنَا سَيَّارُ بْنُ فَرُّوخٍ، ثَنَا عِيسَى بْنُ شُعَيْبٍ، عَنْ حَفْصِ بْنِ سُلَيْمَانَ، عَنْ يَزِيدِ بْنِ عَبْدِ الرَّحْمَنِ، عَنْ أَبِيهِ، عَنْ أَبِي أُمَامَةَ، قَالَ: قَالَ رَسُولُ اللَّهِ ﷺ:

«صَنَائِعُ الْمَعْرُوفِ تَقِي مَصَارِعَ السُّوءِ، وَصَدَقَةُ السِّرِّ تُطْفِئُ غَضَبَ الرَّبِّ، وَصِلَةُ الرَّحِمِ تَزِيدُ فِي الْعُمُرِ»

المعجم الكبير للطبراني: (رقم الحديث: ٨٠١٤، ٨/٢٦١)

هٰذَا الْحَدِيثُ أَوْرَدَهُ الْمُنْذِرِيُّ فِي «التَّرْغِيبِ وَالتَّرْهِيبِ» (٢/٣٠)، وَالْهَيْثَمِيُّ فِي «مَجْمَعِ الزَّوَائِدِ» (٣/١١٥، 



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment