Friday, 17 July 2026

രണ്ട് സഹോദരിമാരെ ഒരെ സമയം വിവാഹം കഴിക്കാൻ ഏതെങ്കിലും ഇമാമീങ്ങളുടെ വീക്ഷണത്തിൽ അനുവദനിയമാണോ


ഇമാം ഖുർത്വുബി (റ) പറയുന്നു. രണ്ട് സഹോദരിമാരെ ഒരേ വിവാഹബന്ധത്തിൽ ഒരുമിച്ച് ചേർക്കുന്നത് അനുവദനീയമല്ല എന്ന കാര്യത്തിൽ മുസ്ലിം ഉമ്മത്തിന് (ഇജ്മാഅ്) ഏകാഭിപ്രായമാണ്.

രണ്ട് സഹോദരിമാരെ ഒരേ സമയം വിവാഹബന്ധത്തിൽ ഒരുമിച്ച് നിലനിർത്തുന്നത് പരിശുദ്ധ ഖുർആനിന്റെ ഖണ്ഡിതമായ തെളിവ് പ്രകാരവും സ്വഹീഹായ ഹദീസ് കൊണ്ടും ഹറാമാണ്. 

വിവാഹം കഴിക്കാൻ പാടില്ലാത്ത സ്ത്രീകളെ വിവരിക്കുമ്പോൾ അല്ലാഹു ഇപ്രകാരം പറയുന്നു:

  • "രണ്ട് സഹോദരിമാരെ ഒരുമിച്ച് വിവാഹബന്ധത്തിൽ ചേർക്കുന്നതും (നിങ്ങൾക്ക് ഹറാമാക്കിയിരിക്കുന്നു); മുമ്പ് നടന്നത് ഒഴികെ." (സൂറത്തുന്നിസാ: 23)

രണ്ട് സഹോദരിമാരെ ഒരുമിച്ച് ചേർക്കരുത് എന്നതിന്റെ ഉദ്ദേശം ഒരു പുരുഷന്റെ വിവാഹബന്ധത്തിൽ ഒരേ സമയത്ത് രണ്ട് സഹോദരിമാരും ഉണ്ടാകാൻ പാടില്ല എന്നതാണ്. ഒരാൾ ഭൂമിയുടെ കിഴക്കേ അറ്റത്തും മറ്റേയാൾ പടിഞ്ഞാറേ അറ്റത്തും ആയിരുന്നാലും ഈ വിധിക്ക് മാറ്റമില്ല.

وأن تجمعوا بين الأختين إلا ما قد سلف {النساء: 23}

السَّابِعَةُ عَشْرَةَ- قَوْلُهُ تَعَالَى: (وَأَنْ تَجْمَعُوا بَيْنَ الْأُخْتَيْنِ) مَوْضِعُ (فَإِنْ) رَفْعٌ عَلَى الْعَطْفِ عَلَى (حُرِّمَتْ عَلَيْكُمْ أُمَّهاتُكُمْ). وَالْأُخْتَانِ لَفْظٌ يَعُمُّ الْجَمِيعَ بِنِكَاحٍ وَبِمِلْكِ يَمِينٍ. وَأَجْمَعَتِ الْأُمَّةُ عَلَى مَنْعِ جَمْعِهِمَا فِي عَقْدٍ وَاحِدٍ مِنَ النِّكَاحِ لِهَذِهِ الْآيَةِ،

[القرطبي، شمس الدين، تفسير القرطبي، ١١٦/٥]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment