Friday, 17 July 2026

ഖബർസ്ഥാനിൽ പാർക്ക് പോലെ പൂന്തോട്ടം നിർമ്മിക്കുന്നതിന്റെ വിധിയെന്താണ്

 

ഖബർ സിയാറത്തിനും മറ്റും സൗകര്യപ്രദമാകുന്ന രീതിയിൽ കാട് കയറാതെ വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി  ഖബറുകളുടെ ഓരങ്ങളിലും മറ്റും ഖബറടക്കത്തിന് ഭംഗം വരാത്ത നിലയിൽ ചെടികൾ നട്ട് പിടിപ്പിച്ച് പരിപാലിക്കുന്നത് അനുവദനീയമാണ്. ആക്ഷേപാർഹമല്ല.

എന്നാൽ ഖബർസ്ഥാനിൽ സ്ഥലം അപഹരിച്ചുകൊണ്ട് പൂന്തോട്ട നിർമ്മാണവും മറ്റും അനുവദനീയമല്ല. കാരണം ആ സ്ഥലങ്ങളുടെ ലക്ഷ്യം മയ്യത്തുകൾ ഖബറടക്കപ്പെടുക എന്നതാണ്. അതിനു വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇത്തരം നിർമ്മാണങ്ങൾ. പറയപ്പെട്ട രൂപത്തിൽ പ്രസ്തുത സ്ഥലത്ത് പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട് എങ്കിൽ അത് പൂർണ്ണമായും നീക്കി ഖബറടക്കത്തിന് യോഗ്യമാക്കേണ്ടതാണ്. (കിതാബുന്നാസിൽ 14/329)

أَرْضٌ لِأَهْلِ قَرْيَةٍ جَعَلُوهَا مَقْبَرَةً وَأَقْبَرُوا فِيهَا ثُمَّ إنَّ وَاحِدًا مِنْ أَهْلِ الْقَرْيَةِ بَنَى فِيهَا بِنَاءً لِوَضْعِ اللَّبَنِ وَآلَاتِ الْقَبْرِ وَأَجْلَسَ فِيهَا مَنْ يَحْفَظُ الْمَتَاعَ بِغَيْرِ رِضَا أَهْلِ الْقَرْيَةِ أَوْ رِضَا بَعْضِهِمْ بِذَلِكَ قَالُوا: إنْ كَانَ فِي الْمَقْبَرَةِ سَعَةٌ بِحَيْثُ لَا يُحْتَاجُ إلَى ذَلِكَ الْمَكَانِ فَلَا بَأْسَ بِهِ وَبَعْدَ مَا بَنَى لَوْ احْتَاجُوا إلَى ذَلِكَ الْمَكَانِ رُفِعَ الْبِنَاءُ حَتَّى يُقْبَرَ فِيهِ، كَذَا فِي فَتَاوَى قَاضِي خَانْ

[مجموعة من المؤلفين، الفتاوى الهندية، ٤٦٧/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment