"നീ എന്റെ ഭാര്യയല്ല" എന്ന വാചകം കിനായ (സൂചനാപരമായ പരോക്ഷ പ്രയോഗം) ത്വലാഖ് വാക്കുകളിൽ പെടുന്നതാണ്. അതിനാൽ, തലാഖ് നൽകാനുള്ള നിയ്യത്ത് (ഉദ്ദേശ്യം) ഇല്ലാതെ ഈ വാക്കുകൾ പറഞ്ഞാൽ തലാഖ് സംഭവിക്കുകയില്ല.
എന്നാൽ നീ എന്റെ ഭാര്യയല്ല എന്ന വാചകം ത്വലാഖ് നൽകാനുള്ള നിയ്യത്തോടെ പറഞ്ഞാലോ അല്ലെങ്കിൽ തലാഖിനെക്കുറിച്ചുള്ള ചർച്ച നടക്കുന്നതിനിടയിൽ പറഞ്ഞാലോ ബാഇനായ ഒരു തലാഖ് സംഭവിക്കുന്നതാണ്. അതോടെ നിലവിലെ നിക്കാഹ് അവസാനിച്ചതായി കണക്കാക്കപ്പെടും. ഇനി റുജൂഅ് (തിരിച്ചു എടുക്കൽ) സാധ്യമല്ല. എന്നാൽ അവർ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ മഹർ നിശ്ചയിച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ പുതിയൊരു നികാഹ് (തജ്ദീദ് നികാഹ്) നിർബന്ധമായും ചെയ്യണം.
وَلَوْ قَالَ لِامْرَأَتِهِ لَسْت لِي بِامْرَأَةٍ أَوْ قَالَ لَهَا مَا أَنَا بِزَوْجِك أَوْ سُئِلَ فَقِيلَ لَهُ هَلْ لَك امْرَأَةٌ فَقَالَ لَا فَإِنْ قَالَ أَرَدْت بِهِ الْكَذِبَ يُصَدَّقُ فِي الرِّضَا وَالْغَضَبِ جَمِيعًا وَلَا يَقَعُ الطَّلَاقُ وَإِنْ قَالَ نَوَيْت الطَّلَاقَ يَقَعُ فِي قَوْلِ أَبِي حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى
[مجموعة من المؤلفين، الفتاوى الهندية، ٣٧٥/١]
(قَوْلُهُ: وَتَطْلُقُ بِلَسْتِ لِي بِامْرَأَةٍ أَوْ لَسْت لَك بِزَوْجٍ إنْ نَوَى طَلَاقًا)... وَدَخَلَ فِي كَلَامِهِ مَا أَنْتِ لِي بِامْرَأَةٍ وَمَا أَنَا لَك بِزَوْجٍ وَلَا نِكَاحَ بَيْنِي وَبَيْنَك ....... قَيَّدَ بِالنِّيَّةِ لِأَنَّهُ لَا يَقَعُ بِدُونِ النِّيَّةِ اتِّفَاقًا لِكَوْنِهِ مِنْ الْكِنَايَاتِ وَلَا يَخْفَى أَنَّ دَلَالَةَ الْحَالِ تَقُومُ مَقَامَهَا حَيْثُ لَمْ يَصْلُحْ لِلرَّدِّ، وَالشَّتْمِ وَيَصْلُحُ لِلْجَوَابِ فَقَطْ وَقَدَّمْنَا أَنَّ الصَّالِحَ لِلْجَوَابِ فَقَطْ ثَلَاثَةُ أَلْفَاظٍ لَيْسَ هَذَا مِنْهَا فَلِذَا شَرَطَ النِّيَّةَ لِلْإِشَارَةِ إلَى أَنَّ دَلَالَةَ الْحَالِ هُنَا لَا تَكْفِي
[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,3/330]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment