ചോദ്യത്തിൽ പറഞ്ഞ പ്രകാരം ഇനി ഭാര്യ വീട്ടിൽ വന്നാൽ എന്റെ ഭാര്യയ്ക്ക് മൂന്ന് ത്വലാഖാണെന്ന് ഭർത്താവ് പറഞ്ഞാൽ ഭാര്യയുടെ മൂന്ന് തലാഖും ഒരു നിബന്ധനയോട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാൽ പിന്നീട് അയാൾ ഭാര്യ വീട്ടിൽ പോയാൽ മൂന്ന് ത്വലാഖും ഒരുമിച്ച് സംഭവിക്കുന്നതാണ്. അങ്ങനെ ഭാര്യയെ ഭർത്താവിന് തിരിച്ചെടുക്കാനാവാത്ത വിധം അവൾ ഹറാമായി തീരുന്നതാണ്. പിന്നീട് റുജൂഅ് (തിരിച്ചുചേരൽ) അനുവദനീയമല്ല. പുതിയ നിക്കാഹ് ചെയ്ത് വീണ്ടും ഒന്നിക്കാനും സാധിക്കുകയില്ല.
എന്നാൽ ഈ മൂന്ന് ത്വലാഖ് സംഭവിക്കാതിരിക്കാൻ ഒരു മാർഗമുണ്ട്. ഭർത്താവ് ആദ്യം ഭാര്യയ്ക്ക് ഒരു റജ്ഈ ത്വലാഖ് നൽകുക. തുടർന്ന് ഇദ്ദക്കിടയിൽ വാക്കുകൊണ്ടോ പ്രവൃത്തിയിലൂടെയോ റുജൂഅ് ചെയ്യാതിരിക്കുക. ഭാര്യയുടെ ഇദ്ദ അവസാനിച്ചശേഷം (മൂന്ന് ഹൈള് പൂർത്തിയാകുകയോ, ഗർഭിണിയാണെങ്കിൽ പ്രസവം നടക്കുകയോ ചെയ്താൽ) ഭർത്താവിന് ഭാര്യ വീട്ടിൽ പോകാം കാരണം അപ്പോൾ ത്വലാഖ് സംഭവിക്കാനുള്ള നിബന്ധന പൂർത്തിയായാലും ആ സമയത്ത് അവൾ ഭർത്താവിന്റെ നിക്കാഹിൽ അല്ലാത്തതിനാൽ മൂന്ന് തലാഖ് സംഭവിക്കില്ല.
ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ പുതിയ മഹ്റ് നിശ്ചയിച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ പുതിയ നിക്കാഹ് നടത്താം. അതിനുശേഷം ഭാര്യ വീട്ടിൽ ഭർത്താവ് പോയാലും ഈ നിബന്ധനയുടെ അടിസ്ഥാനത്തിൽ ഇനി ത്വലാഖ് സംഭവിക്കുകയില്ല. എന്നാൽ പുതിയ നിക്കാഹിന് ശേഷം ഭർത്താവിന് രണ്ട് തലാഖുകളുടെ അവകാശം മാത്രമേ ശേഷിക്കുകയുള്ളൂ.
(وَتَنْحَلُّ) الْيَمِينُ (بَعْدَ) وُجُودِ (الشَّرْطِ مُطْلَقًا) لَكِنْ إنْ وُجِدَ فِي الْمِلْكِ طَلُقَتْ وَعَتَقَ وَإِلَّا لَا، فَحِيلَةُ مَنْ عَلَّقَ الثَّلَاثَ بِدُخُولِ الدَّارِ أَنْ يُطَلِّقَهَا وَاحِدَةً ثُمَّ بَعْدَ الْعِدَّةِ تَدْخُلُهَا فَتَنْحَلُّ الْيَمِينُ فَيَنْكِحُهَا
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٥٥/٣]
فَالْحُكْمُ الْأَصْلِيُّ لِمَا دُونَ الثَّلَاثِ مِنْ الْوَاحِدَةِ الْبَائِنَةِ، وَالثِّنْتَيْنِ الْبَائِنَتَيْنِ هُوَ نُقْصَانُ عَدَدِ الطَّلَاقِ، وَزَوَالُ الْمِلْكِ أَيْضًا حَتَّى لَا يَحِلَّ لَهُ وَطْؤُهَا إلَّا بِنِكَاحٍ جَدِيدٍ وَلَا يَصِحُّ ظِهَارُهُ، وَإِيلَاؤُهُ وَلَا يَجْرِي اللِّعَانُ بَيْنَهُمَا وَلَا يَجْرِي التَّوَارُثُ وَلَا يُحَرَّمُ حُرْمَةً غَلِيظَةً حَتَّى يَجُوزَ لَهُ نِكَاحُهَا مِنْ غَيْرِ أَنْ تَتَزَوَّجَ بِزَوْجٍ آخَرَ؛ لِأَنَّ مَا دُونَ الثَّلَاثَةِ - وَإِنْ كَانَ بَائِنًا - فَإِنَّهُ يُوجِبُ زَوَالَ الْمِلْكِ لَا زَوَالَ حِلِّ الْمَحَلِّيَّةِ
[الكاساني، بدائع الصنائع في ترتيب الشرائع، ١٨٧/٣]
وَزَوَالُ الْمِلْكِ بَعْدَ الْيَمِينِ بِأَنْ طَلَّقَهَا وَاحِدَةً أَوْ ثِنْتَيْنِ لَا يُبْطِلُهَا فَإِنْ وُجِدَ الشَّرْطُ فِي الْمِلْكِ انْحَلَّتْ الْيَمِينُ بِأَنْ قَالَ لِامْرَأَتِهِ: إنْ دَخَلْت الدَّارَ فَأَنْت طَالِقٌ فَدَخَلَتْ وَهِيَ امْرَأَتُهُ وَقَعَ الطَّلَاقُ وَلَمْ تَبْقَ الْيَمِينُ وَإِنْ وُجِدَ فِي غَيْرِ الْمِلْكِ انْحَلَّتْ الْيَمِينُ بِأَنْ قَالَ لِامْرَأَتِهِ: إنْ دَخَلْت الدَّارَ فَأَنْت طَالِقٌ فَطَلَّقَهَا قَبْلَ وُجُودِ الشَّرْطِ وَمَضَتْ الْعِدَّةُ ثُمَّ دَخَلَتْ الدَّارَ تَنْحَلُّ الْيَمِينُ وَلَمْ يَقَعْ شَيْءٌ كَذَا فِي الْكَافِي
[مجموعة من المؤلفين، الفتاوى الهندية، ٤١٦/١]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment