ബാങ്ക് വിളിക്കുമ്പോഴും ഖുർആൻ ഓതുമ്പോഴും തല മറക്കൽ സ്ത്രീകളായാലും പുരുഷന്മാരായാലും തല മറക്കൽ ആദാബിൽ (മര്യാദ) പെട്ടതും ഉത്തമവുമാണ്. എന്നാൽ അത് നിർബന്ധമല്ല. ഖുർആൻ അല്ലാഹുവിന്റെ കലാമായതിനാൽ അതിന്റെ മഹത്വവും ആദരവും കണക്കിലെടുത്ത് അതിന്റെ പാരായണസമയത്ത് തല മറക്കൽ ശ്രേഷ്ഠമാണ്. അതിനാൽ തല മറക്കാതെ ഖുർആൻ ഓതുന്നത് ഖിലാഫുൽ ഔലാ ആണെങ്കിലും പാരായണം അനുവദനീയമാണ്.
رَجُلٌ أَرَادَ أَنْ يَقْرَأَ الْقُرْآنَ، فَيَنْبَغِي أَنْ يَكُونَ عَلَى أَحْسَنِ أَحْوَالِهِ، يَلْبَسُ صَالِحَ ثِيَابِهِ، وَيَتَعَمَّمُ، وَيَسْتَقْبِلَ الْقِبْلَةَ؛ لِأَنَّ تَعْظِيمَ الْقُرْآنِ وَالْفِقْهِ وَاجِبٌ
(الفتاوى الهندية ٥/٣١٦، كتاب الكراهية، الباب الرابع)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment