Tuesday, 28 July 2026

മറ്റൊരാൾക്ക് ജോലി ലഭിക്കാൻ സഹായിച്ചാൽ അതിന് കമ്മീഷൻ വാങ്ങാമോ ?

 

ഒരു വ്യക്തി ജോലി അന്വേഷിക്കുന്ന ആളുമായി മുൻകൂട്ടി ധാരണയായി പ്രതിഫലം (കമ്മീഷൻ) നിശ്ചയിക്കുകയും തുടർന്ന് പ്രായോഗികമായി പരിശ്രമിച്ച് (ഉദാഹരണത്തിന് കമ്പനിയിലോ ഉടമയുമായൊ നേരിട്ട് ബന്ധപ്പെട്ട് ജോലി ലഭ്യമാക്കാൻ ശ്രമിക്കുകയും) ജോലി ലഭിക്കാൻ സഹായിക്കുകയും ചെയ്താൽ ആ സേവനത്തിന് മുൻകൂട്ടി നിശ്ചയിച്ച പ്രതിഫലം വാങ്ങുന്നത് ശരീഅത്തിൽ അനുവദനീയമാണ്.

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ജോലി ലഭിച്ച ശേഷം ഒരിക്കൽ മാത്രം നിശ്ചയിച്ച പ്രതിഫലം വാങ്ങാം. 
  • ജോലി ലഭിച്ച വ്യക്തിയുടെ ശമ്പളത്തിൽ നിന്ന് എല്ലാ മാസവും ഒരു ശതമാനമായി സ്ഥിരമായി കമ്മീഷൻ വാങ്ങുന്നത് അനുവദനീയമല്ല.
  • ഒരാൾ വെറും ശുപാർശ മാത്രം ചെയ്യുകയും ജോലി ലഭ്യമാക്കാൻ യാതൊരു പ്രായോഗിക സേവനവും ചെയ്യാതിരിക്കുകയുമാണെങ്കിൽ ആ ശുപാർശയ്ക്ക് മാത്രമായി പ്രതിഫലം വാങ്ങുന്നത് അനുവദനീയമല്ല.


إنْ دَلَّنِي عَلَى كَذَا فَلَهُ كَذَا فَدَلَّهُ فَلَهُ أَجْرُ مِثْلِهِ إنْ مَشَى لِأَجْلِهِ مَنْ دَلَّنِي عَلَى كَذَا فَلَهُ كَذَا فَهُوَ بَاطِلٌ وَلَا أَجْرَ لِمَنْ دَلَّهُ إلَّا إذَا عَيَّنَ الْمَوْضِعَ......(قَوْلُهُ إنْ دَلَّنِي إلَخْ) عِبَارَةُ الْأَشْبَاهِ إنْ دَلَلْتَنِي. وَفِي الْبَزَّازِيَّةِ وَالْوَلْوَالِجِيَّة: رَجُلٌ ضَلَّ لَهُ شَيْءٌ فَقَالَ: مَنْ دَلَّنِي عَلَى كَذَا فَهُوَ عَلَى وَجْهَيْنِ: إنْ قَالَ ذَلِكَ عَلَى سَبِيلِ الْعُمُومِ بِأَنْ قَالَ: مَنْ دَلَّنِي فَالْإِجَارَةُ بَاطِلَةٌ؛ لِأَنَّ الدَّلَالَةَ وَالْإِشَارَةَ لَيْسَتْ بِعَمَلٍ يُسْتَحَقُّ بِهِ الْأَجْرُ، وَإِنْ قَالَ عَلَى سَبِيلِ الْخُصُوصِ بِأَنْ قَالَ لِرَجُلٍ بِعَيْنِهِ: إنْ دَلَلْتَنِي عَلَى كَذَا فَلَكَ كَذَا إنْ مَشَى لَهُ فَدَلَّهُ فَلَهُ أَجْرُ الْمِثْلِ لِلْمَشْيِ لِأَجْلِهِ؛ لِأَنَّ ذَلِكَ عَمَلٌ يُسْتَحَقُّ بِعَقْدِ الْإِجَارَةِ إلَّا أَنَّهُ غَيْرُ مُقَدَّرٍ بِقَدْرٍ فَيَجِبُ أَجْرُ الْمِثْلِ، وَإِنْ دَلَّهُ بِغَيْرِ مَشْيٍ فَهُوَ وَالْأَوَّلُ سَوَاءٌ. قَالَ فِي السِّيَرِ الْكَبِيرِ: قَالَ أَمِيرُ السَّرِيَّةِ: مَنْ دَلَّنَا عَلَى مَوْضِعِ كَذَا فَلَهُ كَذَا يَصِحُّ وَيَتَعَيَّنُ الْأَجْرُ بِالدَّلَالَةِ فَيَجِبُ الْأَجْرُ اهـ




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment