ഒരു റുക്നിൽ നിന്ന് മറ്റൊരു റുക്നിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് തക്ബീറുകൾ പറയേണ്ടത്. റുക്നിലേക്ക് പൂർണ്ണമായി എത്തിയതിന് ശേഷം തക്ബീർ പറയുന്നത് സുന്നത്തിന് വിരുദ്ധമാണ്.
ഇമാം റുകൂഇൽ നിൽക്കുമ്പോൾ ഒരു മുക്തദി തക്ബീറതുൽ ഇഹ്‌റാം ചൊല്ലി ജമാഅത്തിൽ ചേർന്നാൽ ഇമാം റുകൂഇൽ നിന്ന് തല ഉയർത്തുന്നതിന് മുമ്പ് ഒരു നിമിഷമെങ്കിലും ഇമാമിനൊപ്പം റുകൂ ലഭിച്ചാൽ ആ റക്അത്ത് ലഭിച്ചതായി കണക്കാക്കും.
എന്നാൽ ഇമാം റുകൂവിൽ നിന്ന് ഉയരാൻ തുടങ്ങിയിരിക്കെ മുക്തദി തക്ബീറതുൽ ഇഹ്‌റാം ചൊല്ലി റുകൂഇലേക്ക് പോകുകയാണെങ്കിൽ ആ മുക്തദിക്ക് ആ റക്അത്ത് ലഭിച്ചതായി കണക്കാക്കില്ല.
وَأَنْ يَأْتِيَ بِالْأَذْكَارِ الْمَشْرُوعَةِ فِي الِانْتِقَالَاتِ بَعْدَ تَمَامِ الِانْتِقَالِ، بِأَنْ يُكَبِّرَ لِلرُّكُوعِ بَعْدَ الِانْتِهَاءِ إِلَى حَدِّ الرُّكُوعِ، وَيَقُولَ: سَمِعَ اللَّهُ لِمَنْ حَمِدَهُ بَعْدَ تَمَامِ الْقِيَامِ، وَنَحْوَ ذَلِكَ؛ لِأَنَّ السُّنَّةَ أَنْ يَكُونَ ابْتِدَاءُ الذِّكْرِ عِنْدَ ابْتِدَاءِ الِانْتِقَالِ، وَانْتِهَاؤُهُ عِنْدَ انْتِهَائِهِ، كَمَا تَقَدَّمَ، فَمُخَالَفَةُ ذَلِكَ مُخَالِفَةٌ لِلسُّنَّةِ
غُنْيَةُ الْمُسْتَمْلِي: (صِفَةُ الصَّلَاةِ، ص: 357، ط: سُهَيْل أَكَادِيمِي)
"وَمَنْ أَدْرَكَ إِمَامَهُ رَاكِعًا فَكَبَّرَ وَوَقَفَ حَتَّى رَفَعَ الْإِمَامُ رَأْسَهُ" مِنَ الرُّكُوعِ، أَوْ لَمْ يَقِفْ بَلِ انْحَطَّ بِمُجَرَّدِ إِحْرَامِهِ، فَرَفَعَ الْإِمَامُ رَأْسَهُ قَبْلَ رُكُوعِ الْمُؤْتَمِّ، "لَمْ يُدْرِكِ الرَّكْعَةَ"، كَمَا وَرَدَ عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا
قَوْلُهُ: "فَرَفَعَ الْإِمَامُ رَأْسَهُ" مُرَادُهُ أَنَّهُ رَفَعَ قَبْلَ أَنْ يُشَارِكَهُ الْمُؤْتَمُّ فِي جُزْءٍ مِنَ الرُّكُوعِ، وَإِلَّا فَظَاهِرُ التَّعْبِيرِ بِالْفَاءِ أَنَّ الرَّفْعَ تَحَقَّقَ بَعْدَ الِانْحِطَاطِ، وَحِينَئِذٍ تَحَقَّقَتِ الْمُشَارَكَةُ، فَتَكُونُ الصَّلَاةُ صَحِيحَةً
قَوْلُهُ: "كَمَا وَرَدَ عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا" وَلَفْظُهُ: "إِذَا أَدْرَكْتَ الْإِمَامَ رَاكِعًا، فَرَكَعْتَ قَبْلَ أَنْ يَرْفَعَ رَأْسَهُ، فَقَدْ أَدْرَكْتَ الرَّكْعَةَ، وَإِنْ رَفَعَ قَبْلَ أَنْ تَرْكَعَ، فَقَدْ فَاتَتْكَ الرَّكْعَةُ"
حَاشِيَةُ الطَّحْطَاوِي عَلَى مَرَاقِي الْفَلَاحِ: (ص: 455)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment