Sunday 8 March 2020

ജനാബത്തു കുളിച്ചു കഴിഞ്ഞ ശേഷം ഏതെങ്കിലും ഭാഗത്തു വെള്ളം എത്തിയിട്ടില്ല എന്ന് തോന്നിയാൽ അല്ലെങ്കിൽ എന്തെങ്കിലും വസ്തു ശരീരത്തിൽ വെള്ളം എത്താത്ത നിലയിൽ പറ്റിപ്പിടിച്ചിരുന്നാൽ വീണ്ടും കുളിക്കണോ



ജനാബത്ത് കുളിയിൽ തർത്തീബും മുവാലാത്തും നിർബ്ബന്ധമില്ല. എന്നാൽ സുന്നത്താണ് (തുഹ്ഫ). അത് കൊണ്ട് തന്നെ കുളിച്ച ഒരാൾ കുറേ കഴിഞ്ഞതന് ശേഷം ഏതെഹ്കിലും അവയവം കഴുകിയിട്ടില്ലെന്നോ കഴുകിയത് ശരിയായില്ലെന്നോ വ്യക്തമായാൽ ആ ഭാഗം കഴുകിയാൽ മതി. കുളിയുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റുു കാര്യങ്ങളിൽ വ്യാപൃതരായിട്ടുണ്ടെങ്കിൽ കുളിയുടെ നിയ്യത്ത് മനസ്സിൽ വരുത്തണം (ഇബ്നു ഖാസിം). എന്നാൽ അതിനിടയിൽ (അഥവാ വല്ലതും കഴുകാൻ മറക്കുകയോ വെള്ളം ചേരാത്ത വല്ലതും ശ്രദ്ധിയിൽപ്പെടുകയോ ചെയ്തിട്ട് അത് കഴുകി വൃത്തിയാക്കുന്നതിന് മുമ്പ്) നിസ്കരിക്കുകയോ മറ്റോ ചെയ്താൽ ശൂദ്ധി പൂർണ്ണമാകാത്തത് കൊണ്ട് ആ നിസ്കാരം ശരിയാകില്ല കാരണം നിർബ്ബന്ധമായും ശുദ്ധിയാക്കേണ്ട ഒരു അവയവം അറിഞ്ഞോ അറിയാതെയോ ശുദ്ധിയാക്കാതിരുന്നാൽ അതെത്ര കുറച്ചു ഭാഗമാണെങ്കിലും അവന്റെ ആ ശുദ്ധിയാക്കൽ (അഥവാ വുളൂഅ്, കുളി) എന്നിവ ശരിയാകില്ല. ഇക്കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല (ശറഹു മുസ്ലിം)


മറുപടി നൽകിയത് :  നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

No comments:

Post a Comment