Wednesday, 29 July 2026

മയ്യിത്ത് നമസ്കാരത്തിന് ഇമാമാകാൻ ഏറ്റവും അർഹനും ആരാണ്? സാധാരണയായി “പിതാവിന്റെ ജനാസ നമസ്കാരം നയിക്കാൻ മകനാണ് കൂടുതൽ അവകാശമുള്ളത്” എന്നാണ് പറയപ്പെടുന്നത്. കാരണം മകൻ തന്റെ പിതാവിന്റെ ജനാസ നമസ്കാരം എത്ര ഹൃദയവേദനയോടെയും വികാരത്തോടെയും നയിക്കുമോ, അത്രയും ഒരു മസ്ജിദ് ഇമാമിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല എന്നാണ് ചിലർ പറയുന്നത്.

 

കൂട്ടത്തിൽ ഒരു വലിയ ആലിമോ സ്വാലിഹായ മുതിർന്ന വ്യക്തിയോ ഉണ്ടെങ്കിൽ അവരെ ഇമാമായി മുന്നോട്ട് നിർത്തേണ്ടതുണ്ടോ? മയ്യിത്തിന്റെ മകനോ അടുത്ത ബന്ധുവോ ഹാഫിളോ ആലിമോ ആണെങ്കിൽ അതോടൊപ്പം മറ്റൊരു വലിയ ആലിം കൂടി ഹാജറുണ്ടായാൽ ജനാസ നമസ്കാരം ആരാണ് നയിക്കേണ്ടത്? നാട്ടിലെ മസ്ജിദ് ഇമാമിന് ഈ വിഷയത്തിൽ എന്താണ് മുൻഗണന?


മസ്ജിദിന്റെ ഇമാം മയ്യിത്തിന്റെ വലിയ്യ് (അവകാശമുള്ള ബന്ധു)നെക്കാൾ ശ്രേഷ്ഠനാണെങ്കിൽ മഹല്ലിലെ ഇമാമിനാണ് മുൻഗണന. എന്നാൽ വലിയ്യ് ഇമാമിനെക്കാൾ ശ്രേഷ്ഠനാണെങ്കിൽ വലിയ്യിനാണ് മുൻഗണന.

കൂട്ടത്തിൽ ഒരു വലിയ ആലിമോ സ്വാലിഹായ മുതിർന്ന ആളോ ഹാജരുണ്ടെന്ന കാരണത്താൽ മാത്രം അവരെ നിർബന്ധമായും മുന്നിൽ നിർത്തേണ്ടതില്ല. എന്നാൽ മഹല്ലിലെ ഇമാമോ മയ്യിത്തിന്റെ വലിയ്യോ ആ വലിയ ആലിമിന് ജനാസ നമസ്കാരം നയിക്കാൻ അനുമതി നൽകിയാൽ അതും അനുവദനീയമാണ്.

ശ്രെദ്ധിക്കേണ്ട കാര്യം മുകളിൽ പറഞ്ഞിരിക്കുന്ന മുൻഗണന മുസ്തഹബ് (ശുപാർശ ചെയ്യപ്പെട്ടത്) മാത്രമാണ്. അതിനാൽ മഹല്ലിലെ ഇമാം കൂടുതൽ ശ്രേഷ്ഠനായിരുന്നാലും മരിച്ചവന്റെ വലിയ്യ് തന്നെ ജനാസ നമസ്കാരം നയിക്കുകയോ മറ്റൊരാളെ നയിക്കാൻ നിയോഗിക്കുകയോ ചെയ്താൽ അതിൽ യാതൊരു പാപമൊ ആക്ഷേപമൊ ഇല്ല.


وَتَقْدِيمُ إمَامِ الْحَيِّ مَنْدُوبٌ فَقَطْ بِشَرْطِ أَنْ يَكُونَ أَفْضَلَ مِنْ الْوَلِيِّ، وَإِلَّا فَالْوَلِيُّ أَوْلَى كَمَا فِي الْمُجْتَبَى وَشَرْحِ الْمَجْمَعِ لِلْمُصَنِّفِ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٢٠/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment