ഉപ്പോ ഉപ്പുള്ള ഭക്ഷണമോ കൊണ്ട് ഭക്ഷണം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത് ചില ഫുഖഹാക്കൾ സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിന് പിന്തുണ നൽകുന്ന സ്വഹീഹും വ്യക്തവുമായ ഹദീസ് ലഭ്യമല്ല.
ഈ വിഷയത്തിൽ ചില വളരെ ദുർബലമായ (ضعيف), ചിലത് വ്യാജ നിർമ്മിത (موضوع) രിവായത്തുകൾ മാത്രമാണ് കാണപ്പെടുന്നത്. അതിനാൽ ഇത് പ്രത്യേകം സ്ഥിരപ്പെട്ട സുന്നത്ത് അല്ലെങ്കിൽ മുസ്തഹബ് ആണെന്ന് പറയാൻ സാധിക്കില്ല.
ഉപ്പോ ഉപ്പുള്ള ഭക്ഷണമോ കൊണ്ട് ഭക്ഷണം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത് ഭക്ഷണത്തിന്റെ മര്യാദകളിൽ (آداب الطعام) പെട്ടതാണെന്ന് പറയുന്നതാണ് ശരി. എന്നാൽ ഈ പ്രവൃത്തിയെ സുന്നത്ത് എന്ന് വിളിക്കാനാവില്ല.
ഫുഖഹാക്കളിൽ ചിലർ ഇതിനെ "സുന്നത്ത്" എന്ന് പരാമർശിച്ചിട്ടുണ്ടെങ്കിൽ, അവരുടെ ഉദ്ദേശ്യം ഭക്ഷണ മര്യാദകൾ എന്ന അർത്ഥത്തിലാണ്. ഇത് നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട സുന്നത്താണെന്ന അർത്ഥത്തിലല്ല.
عَنْ عَلِيٍّ ؓ أَنَّهُ قَالَ:«مَنْ ابْتَدَأَ غِذَاءَهُ بِالْمِلْحِ أَذْهَبَ اللَّهُ عَنْهُ سَبْعِينَ نَوْعًا مِنَ الْبَلَاءِ»
(شعب الإيمان، ٥/١٠٣، رقم: ٥٩٥٢)
وَنَقَلَ السُّيُوطِيُّ عَنِ الْأَصْبَهَانِيِّ، عَنْ عَلْقَمَةَ بْنِ سَعْدِ بْنِ مُعَاذٍ
حَدَّثَنِي أَبِي عَنْ أَبِيهِ عَنْ جَدِّهِ مَرْفُوعًا: «اسْتَعِينُوا طَعَامَكُمْ بِالْمِلْحِ، فَوَالَّذِي نَفْسِي بِيَدِهِ، إِنَّهُ يَرُدُّ ثَلَاثًا وَسَبْعِينَ نَوْعًا مِنَ الْبَلَاءِ»
(اللآلي المصنوعة في الأحاديث الموضوعة ٢/١٧٩، تذكرة الموضوعات ١/١٤١)
وَمِنَ السُّنَّةِ أَنْ يَبْدَأَ بِالْمِلْحِ وَيَخْتِمَ بِالْمِلْحِ
(البحر الرائق، ٨/٢٠٩)
وَمِنَ السُّنَّةِ أَنْ يَبْدَأَ بِالْمِلْحِ وَيَخْتِمَ بِالْمِلْحِ
(المحيط البرهاني، ١٠/١٥٨)
(سَيِّدُ إِدَامِكُمُ الْمِلْحُ)؛ لِأَنَّ بِهِ صَلَاحَ الْأَطْعِمَةِ وَطِيبَهَا، وَالْآدَمِيُّ لَا يُمْكِنُهُ أَنْ يَقُومَ بِالْحَلَاوَةِ، فَجَعَلَ اللَّهُ لَهُ الْمِلْحَ مِزَاجًا لِلْأَشْيَاءِ؛ لِيَنْتَظِمَ حَالُهُ، لِكَوْنِ غَالِبِ الْإِدَامِ إِنَّمَا يَصْلُحُ بِهِ، وَسَيِّدُ الشَّيْءِ هُوَ الَّذِي يُصْلِحُهُ وَيَقُومُ عَلَيْهِ، وَأَخَذَ مِنْهُ الْغَزَالِيُّ: أَنَّ مِنْ آدَابِ الْأَكْلِ أَنْ يَبْدَأَ بِالْمِلْحِ وَيَخْتِمَ بِهِ
(فيض القدير، ١٤/٣٠٥)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment