തക്ബീർ തശ്‌രീഖ് ഓരോ ഫർള് നിസ്കാരത്തിന് ശേഷവും പറയൽ വാജിബാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.
എന്നാൽ പെരുന്നാൾ നിസ്കാര ശേഷവും അത് പറയണോ എന്ന വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ട്.
ചില ഫുഖഹാക്കൾ പറയുന്നു പെരുന്നാൾ നിസ്കാരം വാജിബായതിനാൽ ശേഷം തക്ബീർ തശ്‌രീഖ് പറയേണ്ടതില്ല എന്നാണ്.
എന്നാൽ മശായിഖുമാരുടെ അമലും മുസ്ലിം സമൂഹത്തിൽ തലമുറകളായി തുടരുന്ന പ്രവൃത്തിയും പരിഗണിക്കുമ്പോൾ നിർബന്ധമില്ലെങ്കിലും പെരുന്നാൾ നിസ്കാരത്തിന് ശേഷവും തക്ബീർ തശ്‌രീഖ് പറയുന്നതാണ് കൂടുതൽ ഉചിതം ഇതുതന്നെയാണ് പ്രാബല അഭിപ്രായം.
عقب كل فرض، شمل الجمعة وخرج به الواجب كالوتر والعيدين، والنفل، وعند البلخيين يكبرون عقب صلاة العيد؛ لأدائها بجماعة كالجمعة، وعليه توارث المسلمين، فوجب اتباعه
(شامي، كتاب الصلاة، باب العيدين 2/179)
ولو كبر على إثر صلاة العيد لا بأس به؛ لأن المسلمين توارثوا هكذا، فوجب أن يتبع توارث المسلمين.
(البحر الرائق، كتاب الصلاة 2/165)
ولا بأس بالتكبير عقب صلاة العيدين
(مراقي الفلاح مع حاشية الطحطاوي، قديم ص: 296)
وقال أبو يوسف ومحمد رحمهما الله: التكبير يتبع الفريضة، فكل من أدى فريضة فعليه التكبير، والفتوى على قولهما.
(الجوہرة النيرة، 1/114)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment