ഹജ്ജ് പോലെയുള്ള മഹത്തായ ഇബാദത്ത് നിർവഹിക്കാൻ തൗഫീഖ് ലഭിച്ചതിന്റെ നന്ദി സൂചകമായി ഒരാൾ സാധുക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഭക്ഷണം കൊടുക്കുന്നത് അനുവദനീയമാണന്ന് മാത്രമല്ല പ്രതിഫലം കിട്ടുന്ന കാര്യവുമാണ്. നബി ﷺ യാത്രയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ മൃഗത്തെ അറുത്ത് ഭക്ഷണസൗകര്യം ഒരുക്കിയതായി ഹദീസുകളിൽ തെളിവുണ്ട്.
അത് പോലെ ഹജ്ജിന് പോകുന്നവന് തന്റെ മേൽ ബാധ്യതയുള്ളവർക്ക് അത് പൂർത്തിയാക്കുകയും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിച്ച് സന്തോഷിപ്പിക്കുകയും ചെയ്യുന്നത് മുസ്തഹബ്ബാണ്. ബന്ധുക്കൾ തമ്മിലുള്ള ചെറിയ വിരോധങ്ങളും അകൽച്ചകളും മാറി സൗഹൃദം വളരാനായി വിരുന്ന് നടത്തുക യാണെങ്കിൽ അത് മുസ്തഹബ്ബാണ്.
എന്നാൽ ഇങ്ങനെ ഭക്ഷണം കൊടുക്കുന്നത് നിർബന്ധമല്ല സ്ഥിരപ്പെട്ട സുന്നത്തുമല്ല. ഇക്കാലത് ചിലർ മറ്റുള്ളവരെ കാണിക്കാനും പ്രകടനത്തിനും പൊങ്ങച്ചത്തിനും വേണ്ടി അല്ലെങ്കിൽ ഒരു ചടങ്ങ് എന്ന നിലയിൽ ഇത്തരം പരിപാടികൾ നടത്തുകയും അതിനെ നിർബന്ധമായി കണ്ട് ഇസ്ലാമിക സമ്പ്രദായമായി കരുതുകയും ചെയ്യുന്നു. പണം ഇല്ലെങ്കിലും കടം വാങ്ങി വരെ വിരുന്നൊരുക്കുന്ന സാഹചര്യം ഉണ്ടാകുന്നു. ഈ രീതിക്ക് ശരീഅത്ത് അനുമതി നൽകുന്നില്ല. അതിനാൽ ഇങ്ങനെ അനാവശ്യമായി വിരുന്നൊരുക്കുന്നതിലും അതിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കണം. (നജ്മുൽ ഫതാവാ 3/400 ഫതാവാ റഹീമിയ)
إذَا أَرَادَ الرَّجُلُ أَنْ يَحُجَّ قَالُوا يَنْبَغِي أَنْ يَقْضِيَ دُيُونَهُ كَذَا فِي الظَّهِيرِيَّةِ وَيُشَاوِرَ ذَا رَأْيٍ فِي سَفَرِهِ فِي ذَلِكَ الْوَقْتِ لَا فِي نَفْسِ الْحَجِّ فَإِنَّهُ خَيْرٌ، وَكَذَا يَسْتَخِيرُ اللَّهَ - تَعَالَى - فِي ذَلِكَ، وَسُنَّتُهَا أَنْ يُصَلِّيَ رَكْعَتَيْنِ بِسُورَةِ الْإِخْلَاصِ وَيَدْعُوَ بِالدُّعَاءِ الْمَعْرُوفِ لِلِاسْتِخَارَةِ عَنْهُ - عَلَيْهِ السَّلَامُ - ثُمَّ يَبْدَأُ بِالتَّوْبَةِ، وَإِخْلَاصِ النِّيَّةِ وَرَدِّ الْمَظَالِمِ وَالِاسْتِحْلَالِ مِنْ خُصُومِهِ، وَمِنْ كُلِّ مَنْ عَامَلَهُ كَذَا فِي فَتْحِ الْقَدِيرِ وَقَضَاءِ مَا قَصَّرَ فِي فِعْلِهِ مِنْ الْعِبَادَاتِ، وَالنَّدَمِ عَلَى تَفْرِيطِهِ فِي ذَلِكَ، وَالْعَزْمِ عَلَى عَدَمِ الْعَوْدِ إلَى مِثْلِ ذَلِكَ
[مجموعة من المؤلفين ,الفتاوى الهندية ,1/219]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment