നിസ്കാരത്തിനിടയിൽ മാതാപിതാക്കൾ വിളിച്ചാൽ അതിന് ഉത്തരം നൽകേണ്ടതിന്റെ വിധി നിസ്കാരത്തിന്റെ തരം വിളിയുടെ സാഹചര്യം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്.
- ഫർള് നിസ്കാരത്തിൽ ആണെങ്കിൽ സാധാരണ സാഹചര്യത്തിൽ നിസ്കാരം മുറിക്കരുത്.
- നഫ്ൽ നിസ്കാരത്തിൽ ആണെങ്കിൽ മാതാപിതാക്കൾ താൻ നിസ്കാരത്തിലാണെന്ന് അറിയുന്നുണ്ടെങ്കിൽ നിസ്കാരം തുടരുന്നതാണ് ഉത്തമം. എങ്കിലും നിസ്കാരം മുറിച്ചാലും പാപമില്ല.
- മാതാപിതാക്കൾ താൻ നിസ്കാരത്തിലാണെന്ന് അറിയാത്ത അവസ്ഥയിൽ വിളിക്കുകയാണെങ്കിൽ അവരുടെ മനസ്സ് സന്തോഷിപ്പിക്കുന്നതിനായി നഫ്ൽ നമസ്കാരം മുറിച്ച് മറുപടി നൽകുന്നതാണ് നല്ലത്. പിന്നീട് മുറിച്ച നമസ്കാരം വീണ്ടും മടക്കി നിർവഹിക്കണം.
- ജീവൻ രക്ഷിക്കാനോ, അപകടത്തിൽപ്പെട്ട ഒരാളെ സഹായിക്കാനോ, അത്യാവശ്യ സാഹചര്യമാണെങ്കിൽ, അത് ഫർളൊ നഫ്ലോ നിസ്കാരമായാലും നിസ്കാരം മുറിച്ച് സഹായിക്കാൻ പോകൽ നിർബന്ധമാണ്.
അതിനാൽ സാധാരണ വിളിയാണോ അത്യാവശ്യ സഹായത്തിനായുള്ള വിളിയാണോ എന്നത് പരിഗണിച്ചാണ് തീരുമാനം എടുക്കേണ്ടത്. മാതാപിതാക്കളോടുള്ള കടമകൾ പ്രധാനമാണെങ്കിലും ഫർള് നിസ്കാരം അനാവശ്യമായി മുറിക്കുന്നത് അനുവദനീയമല്ല.
المصلي إذا دعاه أحد أبويه فلا يجيبه ما لم يفرغ من صلاته إلا أن يستغيث به لأن قطع الصلاة لا يجوز إلا لضرورة وكذلك الأجنبي إذا خاف أن يسقط من سطح أو تحرقه النار أو يغرقه الماء وجب عليه أن يقطع الصلاة هذا إذا كان في الفرض فأما في النوافل إذا ناداه أحد أبويه إن علم أنه في الصلاة وناداه لا بأس به أن لا يجيبه وإن لم يعلم يجيبه اهـ. (البحرالرائق : 2/77)
قُلْتُ: لَكِنْ ظَاهِرُ الْفَتْحِ أَنَّهُ نَفْيٌ لِلْجَوَازِ، وَبِهِ صَرَّحَ فِي الْإِمْدَادِ بِقَوْلِهِ: أَيْ: لَا يَجُوزُ قَطْعُهَا بِنِدَاءِ أَحَدِ أَبَوَيْهِ مِنْ غَيْرِ اسْتِغَاثَةٍ وَطَلَبِ إِعَانَةٍ؛ لِأَنَّ قَطْعَهَا لَا يَجُوزُ إِلَّا لِضَرُورَةٍ. وَقَالَ الطَّحْطَاوِيُّ: هٰذَا فِي الْفَرْضِ، وَإِنْ كَانَ فِي نَافِلَةٍ، إِنْ عَلِمَ أَحَدُ أَبَوَيْهِ أَنَّهُ فِي الصَّلَاةِ وَنَادَاهُ، لَا بَأْسَ أَنْ لَا يُجِيبَهُ، وَإِنْ لَمْ يَعْلَمْ يُجِبْهُ
قَوْلُهُ: إِلَّا فِي النَّفْلِ، أَيْ: فَيُجِيبُهُ وُجُوبًا وَإِنْ لَمْ يَسْتَغِثْ؛ لِأَنَّهُ لِيمَ عَابِدُ بَنِي إِسْرَائِيلَ عَلَى تَرْكِهِ الْإِجَابَةَ، وَقَالَ ﷺ مَا مَعْنَاهُ: «لَوْ كَانَ فَقِيهًا لَأَجَابَ أُمَّهُ». وَهٰذَا إِنْ لَمْ يَعْلَمْ أَنَّهُ يُصَلِّي، فَإِنْ عَلِمَ لَا تَجِبُ الْإِجَابَةُ، لَكِنَّهَا أَوْلَى كَمَا يُسْتَفَادُ مِنْ قَوْلِهِ: «لَا بَأْسَ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٥٥/١]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment