Tuesday, 16 June 2026

ഫർള് നിസ്കാരത്തിന്റെ ആദ്യത്തെ രണ്ട് റക്അത്തിലും ഒരേ സൂറത്ത് തന്നെ ഓതുന്നതിന്റെ വിധി എന്താണ്


ഫർള് നിസ്കാരങ്ങളിൽ ഒന്നാം റക്അത്തിൽ ഓതിയ അതേ സൂറത്ത് തന്നെ രണ്ടാം റക്അത്തിലും മനഃപൂർവ്വം ആവർത്തിച്ച് ഓതുന്നത് മക്രൂഹ് തൻസീഹിയാണ്. നല്ലതല്ല. എന്നാൽ മറന്നുപോയി അല്ലെങ്കിൽ അറിയാതെ അതേ സൂറത്ത് വീണ്ടും ഓതി പോയാൽ നിസ്കാരം മക്രൂഹില്ല.അതേസമയം ഒരു സൂറത്തിലെ വ്യത്യസ്ത ആയത്തുകൾ രണ്ട് റക്അത്തുകളിലായി ഓതുന്നതിൽ പ്രശ്നമില്ല. കൂടാതെ നഫ്ൽ നിസ്കാരങ്ങളിൽ ഒരേ സൂറത്ത് ആവർത്തിച്ച് ഓതുന്നതിൽ യാതൊരു കറാഹത്തും ഇല്ല.

وَيُكْرَهُ تَكْرَارُ السُّورَةِ فِي رَكْعَةٍ وَاحِدَةٍ مِنَ الْفَرْضِ، وَكَذَا تَكْرَارُهَا فِي الرَّكْعَتَيْنِ، وَالْجَمْعُ بَيْنَ سُورَتَيْنِ بَيْنَهُمَا سُوَرٌ أَوْ سُورَةٌ، وَلَا يُكْرَهُ هٰذَا فِي النَّفْلِ.

(حَاشِيَةُ الطَّحْطَاوِي عَلَى مَرَاقِي الْفَلَاح: ٣٥٢)

«لَا بَأْسَ أَنْ يَقْرَأَ سُورَةً وَيُعِيدَهَا فِي الثَّانِيَةِ»

(قَوْلُهُ: لَا بَأْسَ أَنْ يَقْرَأَ سُورَةً إِلَخْ) أَفَادَ أَنَّهُ يُكْرَهُ تَنْزِيهًا، وَعَلَيْهِ يُحْمَلُ جَزْمُ الْقُنْيَةِ بِالْكَرَاهَةِ، وَيُحْمَلُ فِعْلُهُ صَلَّى اللهُ عَلَيْهِ وَسَلَّمَ لِذٰلِكَ عَلَى بَيَانِ الْجَوَازِ، هٰذَا إِذَا لَمْ يَضْطَرَّ، فَإِنِ اضْطُرَّ بِأَنْ قَرَأَ فِي الْأُولَى: ﴿قُلْ أَعُوذُ بِرَبِّ النَّاسِ﴾ [النَّاس: ١] أَعَادَهَا فِي الثَّانِيَةِ إِنْ لَمْ يَخْتِمْ، نَهْرٌ؛ لِأَنَّ التَّكْرَارَ أَهْوَنُ مِنَ الْقِرَاءَةِ مَنْكُوسًا، بَزَّازِيَّةٌ. وَأَمَّا لَوْ خَتَمَ الْقُرْآنَ فِي رَكْعَةٍ فَيَأْتِي قَرِيبًا أَنَّهُ يَقْرَأُ مِنَ الْبَقَرَةِ.

(الدُّرُّ الْمُخْتَارُ وَحَاشِيَةُ ابْنِ عَابِدِينَ: ١/٥٤٦)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment