Wednesday, 3 June 2026

ഏതെല്ലാം അമലുകൾ കൊണ്ടാണ് തഹല്ലുലുൽ അസ്ഗറും തഹല്ലുലുൽ അക്ബറും ആകുന്നത്

 

  • യൗമുന്നഹ്റിലെ ഏതെല്ലാം അമലുകളിലാണ് തർത്തീബ് നിർബന്ധമാകുന്നത് 
  • അറവിനു മുമ്പ് മുടി വടിക്കുന്നതിന്റെ വിധിയെന്താണ് 

  1. ഹജ്ജിൽ തല മുണ്ഡനം (ഹൽഖ്) ചെയ്താൽ ഇഹ്റാമിലെ മിക്ക നിയന്ത്രണങ്ങളും അവസാനിക്കും.(തഹല്ലുലുൽ അസ്ഗർ) എന്നാൽ തവാഫുസ്സിയാറ ചെയ്യുന്നതുവരെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ,

വികാരത്തോടെ സ്പർശിക്കൽ, ചുംബിക്കൽ മുതലായ സ്ത്രീകളുമായി ബന്ധപ്പെട്ട ഇഹ്റാമിന്റെ നിയന്ത്രണങ്ങൾ തുടരുന്നതാണ്. അതിനാൽ ആ സമയത്തോളം ഇവയെല്ലാം ഹറാമായിരിക്കും. തവാഫുസ്സിയാറ പൂർത്തിയാക്കുന്നതോടെ 

 പൂർണ്ണമായും തഹല്ലുൽ (തഹല്ലുലുൽ അക്ബർ )ആകുന്നതാണ്.

2. യൗമുന്നഹ്ർ ദിവസത്തിൽ നാല് പ്രധാന കർമ്മങ്ങളാണുള്ളത്. (ഇഫ്രാദ് ഒഴിച്ച്)

  1. റമി (ജംറയിൽ കല്ലെറിക്കുക)
  2. ദബ്ഹ് (അറവ് നടത്തുക)
  3. ഹൽഖ് / ഖസ്ർ (മുടി മുറിക്കുക അല്ലെങ്കിൽ തലമുണ്ഡനം ചെയ്യുക)
  4. തവാഫുസ്സിയാറ

ഇവയിൽ ആദ്യത്തെ മൂന്ന് കാര്യങ്ങളിൽ ക്രമം പാലിക്കൽ വാജിബാണ്. അതായത്:

ആദ്യം റമി, പിന്നെ അറവ്, തുടർന്ന് മുടി മുറിക്കൽ എന്ന ക്രമം പാലിക്കണം. ഈ ക്രമം തെറ്റിയാൽ “ദം” (പരിഹാര അറവ്) നിർബന്ധമാകും. എന്നാൽ തവാഫ് സിയാറയും ഈ മൂന്ന് കാര്യങ്ങളും തമ്മിലുള്ള ക്രമം നിർബന്ധമില്ല. അത് മുസ്തഹബ്ബാണ്. അതിനാൽ, റമി, അറവ്, ഹൽഖ് എന്നിവയ്ക്കുമുമ്പ് തവാഫുസ്സിയാറ നിർവഹിച്ചാലും ദം നിർബന്ധമാകില്ല. 

3. അറവിനു മുമ്പ് മുടി വടിച്ചാൽ ദം നിർബന്ധമാകുന്നതാണ്.


وإذا حلق يوم النحر، فقد حل من الإحرامين) ش: أي من إحرام الحج والعمرة جميعا م: (لأن الحلق محلل في الحج كالسلام في الصلاة فيتحلل) ش: أي بالحلق م: (عنهما) ش: أي عن الإحرامين، ويخرج عنه كما أن المصلي يخرج من الصلاة بالسلام، وكان المانع من تحلل إحرام العمرة سوق الهدي، فلما ذبحه زال المانع فتحلل من الإحرامين جميعاً، إلا في حق النساء إلى طواف الزيارة

[بدر الدين العيني، البناية شرح الهداية، ٣١٣/٤]

وَالتَّرْتِيبُ الْآتِي) بَيَانُهُ: (بَيْنَ الرَّمْيِ وَالْحَلْقِ وَالذَّبْحِ يَوْمَ النَّحْرِ) وَأَمَّا التَّرْتِيبُ بَيْنَ الطَّوَافِ وَبَيْنِ الرَّمْيِ وَالْحَلْقِ فَسُنَّةٌ فَلَوْ طَافَ قَبْلَ الرَّمْيِ وَالْحَلْقِ لَا شَيْءَ عَلَيْهِ وَيُكْرَهُ لُبَابٌ، وَسَيَجِيءُ أَنَّ الْمُفْرَدَ لَا ذَبْحَ عَلَيْهِ وَسَنُحَقِّقُهُ.......وَالْحَاصِلُ أَنَّ الطَّوَافَ لَا يَجِبُ تَرْتِيبُهُ عَلَى شَيْءٍ مِنْ الثَّلَاثَةِ وَلِذَا لَمْ يَذْكُرْهُ هُنَا وَإِنَّمَا يَجِبُ تَرْتِيبُ الثَّلَاثَةِ الرَّمْيُ ثُمَّ الذَّبْحُ ثُمَّ الْحَلْقُ لَكِنَّ الْمُفْرِدَ لَا ذَبْحَ عَلَيْهِ فَبَقِيَ عَلَيْهِ التَّرْتِيبُ بَيْنَ الرَّمْيِ وَالْحَلْقِ.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٧٠/٢]

وَلَوْ حَلَقَ الْمُفْرِدُ أَوْ غَيْرُهُ قَبْلَ الرَّمْيِ، أَوِ الْقَارِنُ أَوِ الْمُتَمَتِّعُ قَبْلَ الذَّبْحِ، أَوْ ذَبَحَا قَبْلَ الرَّمْيِ، فَعَلَيْهِ دَمٌ عِنْدَ أَبِي حَنِيفَةَ رَحِمَهُ اللهُ تَعَالَى … إلخ۔

(غُنْيَةُ النَّاسِكِ، الْمَطْلَبُ الْعَاشِرُ فِي تَرْكِ التَّرْتِيبِ بَيْنَ الرَّمْيِ، ص: 149)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment