Tuesday, 16 June 2026

വെള്ളം കുടിക്കുമ്പോഴും ടോയ്ലറ്റിൽ പ്രവേശിക്കുമ്പോഴും തല മറക്കൽ സുന്നത്താണോ

 

തല മറച്ച് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് സുന്നത്തോ മുസ്തഹബ്ബോ അല്ല. അതിനാൽ തല മറക്കാതെ കഴിക്കലും കുടിക്കലും അനുവദനീയമാണ്. അതിനാൽ തല തുറന്നിരിക്കെ ഭക്ഷണം കഴിച്ചതിനാലോ വെള്ളം കുടിച്ചതിനാലോ യാതൊരു പാപവുമില്ല.

ടോയ്ലറ്റിൽ പോകുമ്പോൾ തല മറക്കൽ പുരുഷന്മാർക്കും സ്ത്രീകൾക്കും മുസ്തഹബ്ബാണ്. ചെയ്താൽ പ്രതിഫലം ലഭിക്കും. ചെയ്യാതിരുന്നാൽ പാപമില്ല എങ്കിലും തല മറക്കാതെ പോകൽ നല്ലതല്ല.


وَلَا بَأْسَ بِالْأَكْلِ مُتَّكِئًا أَوْ مَكْشُوفَ الرَّأْسِ فِي الْمُخْتَارِ،

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٤٠/٦]

وَفِي الْخُلَاصَةِ: وَالْأَكْلُ مَكْشُوفَ الرَّأْسِ وَالْأَكْلُ يَوْمَ الْأَضْحَى قَبْلَ الصَّلَاةِ فِيهِ رِوَايَتَانِ، وَالْمُخْتَارُ أَنَّهُ لَا يُكْرَهُ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢١٠/٨]

إذَا أَرَادَ أَنْ يَدْخُلَ الْخَلَاءَ يَنْبَغِي أَنْ يَقُومَ قَبْلَ أَنْ يَغْلِبَهُ الْخَارِجُ وَلَا يَصْحَبَهُ شَيْءٌ عَلَيْهِ اسْمٌ مُعَظَّمٌ وَلَا حَاسِرَ الرَّأْسِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٤٥/١]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


No comments:

Post a Comment