Thursday, 25 June 2026

മുഹറം നോമ്പ് 9,10 നോമ്പുകൾ വിശദീകരണം നൽകാമോ? മുഹറം 9,10 നോമ്പുകളിൽ റമളാനിലെ ഖളാ, കഫാറ നോമ്പിന്റെ നിയ്യത്ത് കൂടി ചേർത്താൽ വീടുമോ ?

 

പരിശുദ്ധ റമളാനിലെ നോമ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശ്രേഷ്ഠതയുള്ള നോമ്പുകൾ മുഹറം മാസത്തിലെ നോമ്പുകളാണ്. മാസം മുഴുവൻ നോമ്പ് അനുഷ്ടിക്കുന്നതിന് പ്രത്യേക പ്രതിഫലമുണ്ട്. അതിൽ ഏറ്റവും സുപ്രധാന സുന്നത് മുഹറം ഒന്‍പത് (താസൂആഅ്) പത്ത് (ആശൂറാഅ്) ദിവസങ്ങളിലെ നോമ്പുകൾ.

  • ഏറ്റവും ശ്രേഷ്ഠമായത് മുഹറം 9,10,11 ചേർത്ത് നോമ്പ് പിടിക്കലാണ്.
  • അല്ലെങ്കിൽ 9,10 നോമ്പ് പിടിക്കലാണ്.
  • ശേഷം 10 മാത്രം നോമ്പ് പിടിക്കലാണ്.

ഒന്നിൽ കൂടുതൽ നിയ്യത്ത്

ഒന്നിൽ കൂടുതൽ നിയ്യത്ത് ഒരു നോമ്പിൽ അനുവദനീയമല്ല. സുന്നതിന്റെ നിയ്യത്ത് കരുതിയാൽ സുന്നതിന്റെ പ്രതിഫലവും ഖളാ/കഫാറന്റെ നിയ്യത്തെങ്കിൽ ഖളാ/കഫാറയായി പരിഗണിക്കും. ഒരു നോമ്പിൽ തന്നെ രണ്ട് നിയ്യത്ത് വെച്ചാൽ പ്രാധാന്യം ഏതിനാണോ കൂടുതൽ അതായിട്ടാണ് പരിഗണിക്കുന്നത്.ഖളായും സുന്നത്തും പരിഗണിക്കുമ്പോൾ പ്രാധാന്യം ഖളാഇനാണ്. അവിടെ സുന്നതിന്റെ പ്രതിഫലം ലഭിക്കില്ല. 

എന്നാൽ ഒരു സുന്നത് നോമ്പിൽ ഒന്നിലധികം സുന്നത്ത് നോമ്പുകളുടെ നിയ്യത്ത് വെക്കാവുന്നതാണ്. ഉദാ: ആശൂറായും വ്യാഴവും ബീളും എല്ലാം കൂടി ഒരു സാധുവാണ്. എല്ലാത്തിന്റെയും പ്രതിഫലവും ലഭിക്കുന്നതാണ്.


وَيُسْتَحَبُّ أَنْ يَصُومَ يَوْمَ عَاشُورَاءَ بِصَوْمِ يَوْمٍ قَبْلَهُ أَوْ يَوْمٍ بَعْدَهُ؛ لِيَكُونَ مُخَالِفًا لِأَهْلِ الْكِتَابِ

([ابن عابدين، الدر المختار وحاشية ابن عابدين (رد المحتار) ٢/٣٧٥)

وَحَاصِلُ الشَّرِيعَةِ: أَنَّ الْأَفْضَلَ صَوْمُ عَاشُورَاءَ وَصَوْمُ يَوْمٍ قَبْلَهُ وَبَعْدَهُ، ثُمَّ الْأَدْوَنُ مِنْهُ صَوْمُ عَاشُورَاءَ مَعَ صَوْمِ يَوْمٍ قَبْلَهُ أَوْ بَعْدَهُ، ثُمَّ الْأَدْوَنُ صَوْمُ يَوْمِ عَاشُورَاءَ فَقَطْ. وَالثَّلَاثَةُ عِبَادَاتٌ عُظْمَى، وَأَمَّا مَا فِي الدُّرِّ الْمُخْتَارِ مِنْ كَرَاهَةِ صَوْمِ عَاشُورَاءَ مُنْفَرِدًا تَنْزِيهًا، فَلَا بُدَّ مِنَ التَّأْوِيلِ فِيهِ، أَيْ: إِنَّهَا عِبَادَةٌ مَفْضُولَةٌ مِنَ الْقِسْمَيْنِ الْبَاقِيَيْنِ، وَلَا يُحْكَمُ بِكَرَاهَةٍ؛ فَإِنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ صَامَ مُدَّةَ عُمُرِهِ صَوْمَ عَاشُورَاءَ مُنْفَرِدًا، وَتَمَنَّى أَنْ لَوْ بَقِيَ إِلَى الْمُسْتَقْبَلِ صَامَ يَوْمًا مَعَهُ.

(العرف الشذي شرح سنن الترمذي: ٢/١٧٧)

وَمَتَى نَوَى شَيْئَيْنِ مُخْتَلِفَيْنِ مُتَسَاوِيَيْنِ فِي الْوُكَادَةِ وَالْفَرِيضَةِ، وَلَا رُجْحَانَ لِأَحَدِهِمَا عَلَى الْآخَرِ بَطَلَا، وَمَتَى تَرَجَّحَ أَحَدُهُمَا عَلَى الْآخَرِ ثَبَتَ الرَّاجِحُ، كَذَا فِي مُحِيطِ السَّرَخْسِيِّ. فَإِذَا نَوَى عَنْ قَضَاءِ رَمَضَانَ وَالنَّذْرِ كَانَ عَنْ قَضَاءِ رَمَضَانَ اسْتِحْسَانًا، وَإِنْ نَوَى النَّذْرَ الْمُعَيَّنَ وَالتَّطَوُّعَ لَيْلًا أَوْ نَهَارًا، أَوْ نَوَى النَّذْرَ الْمُعَيَّنَ وَكَفَّارَةً مِنَ اللَّيْلِ، يَقَعُ عَنِ النَّذْرِ الْمُعَيَّنِ بِالْإِجْمَاعِ، كَذَا فِي السِّرَاجِ الْوَهَّاجِ. وَلَوْ نَوَى قَضَاءَ رَمَضَانَ وَكَفَّارَةَ الظِّهَارِ كَانَ عَنِ الْقَضَاءِ اسْتِحْسَانًا، كَذَا فِي فَتَاوَى قَاضِي خَانَ. وَإِذَا نَوَى قَضَاءَ بَعْضِ رَمَضَانَ وَالتَّطَوُّعَ، يَقَعُ عَنْ رَمَضَانَ فِي قَوْلِ أَبِي يُوسُفَ رَحِمَهُ اللَّهُ تَعَالَى، وَهُوَ رِوَايَةٌ عَنْ أَبِي حَنِيفَةَ رَحِمَهُ اللَّهُ تَعَالَى، كَذَا فِي الذَّخِيرَةِ.

(الفتاوى الهندية: ١/١٩٦)

ثُمَّ إِنَّهُ إِنْ جَمَعَ بَيْنَ عِبَادَاتِ الْوَسَائِلِ فِي النِّيَّةِ صَحَّ، كَمَا لَوِ اغْتَسَلَ لِجَنَابَةٍ وَعِيدٍ وَجُمُعَةٍ اجْتَمَعَتْ، وَنَالَ ثَوَابَ الْكُلِّ، وَكَمَا لَوْ تَوَضَّأَ لِنَوْمٍ وَبَعْدَ غِيبَةٍ وَأَكْلِ لَحْمِ جَزُورٍ، وَكَذَا يَصِحُّ لَوْ نَوَى نَافِلَتَيْنِ أَوْ أَكْثَرَ، كَمَا لَوْ نَوَى تَحِيَّةَ الْمَسْجِدِ وَسُنَّةَ الْوُضُوءِ وَالضُّحَى وَالْكُسُوفِ، وَالْمُعْتَمَدُ أَنَّ الْعِبَادَاتِ ذَاتَ الْأَفْعَالِ يَكْتَفِي بِالنِّيَّةِ فِي أَوَّلِهَا، وَلَا يَحْتَاجُ إِلَيْهَا فِي كُلِّ جُزْءٍ اكْتِفَاءً بِانْسِحَابِهَا عَلَيْهَا، وَيُشْتَرَطُ لَهَا الْإِسْلَامُ وَالتَّمْيِيزُ وَالْعِلْمُ بِالْمَنْوِيِّ، وَأَنْ لَا يَأْتِيَ بِمُنَافٍ بَيْنَ النِّيَّةِ وَالْمَنْوِيِّ.

(حَاشِيَةُ الطَّحْطَاوِيِّ: ١/٢١٦)




മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment