ഒരാളുടെ കൈവശം വെറും രണ്ട് പവൻ സ്വർണം മാത്രമാണ് ഉള്ളൂ. കൂടാതെ വെള്ളി, പണം, വ്യാപാരസാധനങ്ങൾ, ആവശ്യത്തിൽ കവിഞ്ഞ വസ്തുക്കളൊന്നും ഇല്ലെങ്കിൽ അയാളുടെ മേൽ ഉളുഹിയ്യ നിർബന്ധമില്ല. കാരണം സ്വർണ്ണമല്ലാത്ത മറ്റൊന്നും കൈവശമില്ലാത്ത സാഹചര്യത്തിൽ സ്വർണ്ണത്തിന്റെ നിസാബ് (87 ഗ്രാം) പൂർത്തിയായാൽ മാത്രമാണ് ഉളുഹിയ്യ നിർബന്ധമാകുന്നത്.
എന്നാൽ രണ്ട് പവൻ സ്വർണത്തോടൊപ്പം വെള്ളിയോ, പണമോ, വ്യാപാരസാധനങ്ങളോ, ആവശ്യത്തിൽ കവിഞ്ഞ വസ്തുക്കളൊ ഉണ്ടെങ്കിൽ ഉളുഹിയ്യ നിർബന്ധമാകുന്നതാണ്. പണം എന്ന് പറയുമ്പോൾ വലിയ തുക ആവശ്യമില്ല. പെരുന്നാൾ ദിവസം അഞ്ഞൂറോ ആയിരമോ അതിൽ കൂടുതലോ കൈവശമോ ബാങ്ക് അക്കൗണ്ടിലോ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (കടം വീട്ടൽ ഒഴികെ) വെച്ചിരിക്കുന്നതാണെങ്കിലും ശരി ഉളുഹിയ്യ നിർബന്ധമാകുന്നതാണ്. കാരണം പണം (കറൻസി) വെള്ളിയോടാണ് തുലനം ചെയ്യുന്നത്. 500 രൂപക്ക് ഏകദേശം 2 ഗ്രാം വെള്ളി ലഭിക്കുന്നതാണ്. അതിനാൽ അത് സ്വർണ്ണത്തിനൊപ്പം നിസാബ് തികയാൻ പര്യാപ്തമാണ്.
فَأَمَّا إِذَا كَانَ لَهُ الصِّنْفَانِ جَمِيعًا فَإِنْ لَمْ يَكُنْ كُلُّ وَاحِدٍ مِنْهُمَا نِصَابًا، بِأَنْ كَانَ لَهُ عَشَرَةُ مَثَاقِيلَ وَمِائَةُ دِرْهَمٍ، فَإِنَّهُ يُضَمُّ أَحَدُهُمَا إِلَى الْآخَرِ فِي حَقِّ تَكْمِيلِ النِّصَابِ عِنْدَنَا .... (وَلَنَا) مَا رُوِيَ عَنْ بُكَيْرِ بْنِ عَبْدِ اللَّهِ بْنِ الْأَشَجِّ أَنَّهُ قَالَ: مَضَتِ السُّنَّةُ مِنْ أَصْحَابِ رَسُولِ اللَّهِ ﷺ بِضَمِّ الذَّهَبِ إِلَى الْفِضَّةِ وَالْفِضَّةِ إِلَى الذَّهَبِ فِي إِخْرَاجِ الزَّكَاةِ؛ وَلِأَنَّهُمَا مَالَانِ مُتَّحِدَانِ فِي الْمَعْنَى الَّذِي تَعَلَّقَ بِهِ وُجُوبُ الزَّكَاةِ فِيهِمَا، وَهُوَ الْإِعْدَادُ لِلتِّجَارَةِ بِأَصْلِ الْخِلْقَةِ وَالثَّمَنِيَّةِ، فَكَانَا فِي حُكْمِ الزَّكَاةِ كَجِنْسٍ وَاحِدٍ؛ وَلِهَذَا اتَّفَقَ الْوَاجِبُ فِيهِمَا وَهُوَ رُبُعُ الْعُشْرِ عَلَى كُلِّ حَالٍ، وَإِنَّمَا يَتَّفِقُ الْوَاجِبُ عِنْدَ اتِّحَادِ الْمَالِ، وَأَمَّا عِنْدَ الِاخْتِلَافِ فَيَخْتَلِفُ الْوَاجِبُ. وَإِذَا اتَّحَدَ الْمَالَانِ مَعْنًى فَلَا يُعْتَبَرُ اخْتِلَافُ الصُّورَةِ كَعُرُوضِ التِّجَارَةِ، وَلِهَذَا يُكَمَّلُ نِصَابُ كُلِّ وَاحِدٍ مِنْهُمَا بِعُرُوضِ التِّجَارَةِ، وَلَا يُعْتَبَرُ اخْتِلَافُ الصُّورَةِ، كَمَا إِذَا كَانَ لَهُ أَقَلُّ مِنْ عِشْرِينَ مِثْقَالًا وَأَقَلُّ مِنْ مِائَتَيْ دِرْهَمٍ وَلَهُ عُرُوضٌ لِلتِّجَارَةِ وَنَقْدُ الْبَلَدِ فِي الدَّرَاهِمِ وَالدَّنَانِيرِ سَوَاءٌ، فَإِنْ شَاءَ كَمَّلَ بِهِ نِصَابَ الذَّهَبِ وَإِنْ شَاءَ كَمَّلَ بِهِ نِصَابَ الْفِضَّةِ، وَصَارَ كَالسُّودِ مَعَ الْبِيضِ، بِخِلَافِ السَّوَائِمِ؛ لِأَنَّ الْحُكْمَ هُنَاكَ مُتَعَلِّقٌ بِالصُّورَةِ وَالْمَعْنَى وَهُمَا مُخْتَلِفَانِ صُورَةً وَمَعْنًى، فَتَعَذَّرَ تَكْمِيلُ نِصَابِ أَحَدِهِمَا بِالْآخَرِ۔
(بدائع الصنائع ٢/١٩)
وَشَرْطُ وُجُوبِهَا الْيَسَارُ عِنْدَ أَصْحَابِنَا رَحِمَهُمُ اللَّهُ، وَالْمُوسِرُ فِي ظَاهِرِ الرِّوَايَةِ مَنْ لَهُ مِائَتَا دِرْهَمٍ، أَوْ عِشْرُونَ دِينَارًا، أَوْ شَيْءٌ يَبْلُغُ ذٰلِكَ سِوَى مَسْكَنِهِ وَمَتَاعِ مَسْكَنِهِ وَمَتَاعِهِ وَمَرْكُوبِهِ وَخَادِمِهِ فِي حَاجَتِهِ الَّتِي لَا يَسْتَغْنِي عَنْهَا. وَفِي «الْأَجْنَاسِ»: إِنْ جَاءَ يَوْمُ الْأَضْحَى وَلَهُ مِائَتَا دِرْهَمٍ أَوْ أَكْثَرُ وَلَا مَالَ غَيْرُهُ فَهَلَكَ ذٰلِكَ لَمْ تَجِبْ عَلَيْهِ الْأُضْحِيَةُ، وَكَذٰلِكَ لَوْ نَقَصَ عَنِ الْمِائَتَيْنِ، وَلَوْ جَاءَ يَوْمُ الْأَضْحَى وَلَا مَالَ لَهُ ثُمَّ اسْتَفَادَ مِائَتَيْ دِرْهَمٍ فَعَلَيْهِ الْأُضْحِيَةُ۔۔۔۔۔۔۔ وَفِي «الْأَجْنَاسِ»: وَإِنْ كَانَ عِنْدَهُ حِنْطَةٌ قِيمَتُهَا مِائَتَا دِرْهَمٍ يَتَّجِرُ بِهَا، أَوْ مِلْحٌ قِيمَتُهُ مِائَتَا دِرْهَمٍ، أَوْ قَصَّارٌ عِنْدَهُ صَابُونٌ أَوْ أُشْنَانٌ قِيمَتُهُ مِائَتَا دِرْهَمٍ فَعَلَيْهِ الْأُضْحِيَةُ۔
(المحيط البرهاني ٦/٨٦)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment